Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കൊറോണ വ്യാപനം ശക്തം: വന്‍ തുക സംഭാവന ചെയ്ത് ലെവന്‍ഡോസ്‌കി

മ്യൂണിക്ക്: കൊറോണ വൈറസ് ഭീതിവിതച്ച് ലോകത്ത് വ്യാപകമാവുകയാണ്. ഇതുവരെ പ്രതിരോധ മരുന്ന് കണ്ടെത്താന്‍ സാധിക്കാത്തതിനാല്‍ രോഗം വരാതെ നോക്കുക മാത്രമാണ് ഏക വഴി. യൂറോപ്യന്‍ രാജ്യങ്ങളിലും കൊറോണ പടര്‍ന്നുപിടിച്ചിരിക്കുന്ന സാഹചര്യത്തില്‍ രോഗബാധിതര്‍ക്ക് സഹായ ഹസ്തവുമായി എത്തിയിരിക്കുകയാണ് ബയേണ്‍ മ്യൂണിക്ക് താരം റോബര്‍ട്ട് ലെന്‍ഡോസ്‌കി. കൊറോണയ്‌ക്കെതിരേ എല്ലാവരും ഒറ്റക്കെട്ടായി പൊരുതേണ്ട സമയമാണെന്നും എല്ലാവരും കഴിയുന്നപോലെ സഹായം ചെയ്യണമെന്നും താരം അഭ്യര്‍ത്ഥിച്ചു. ഏകദേശം 10 ലക്ഷം യൂറോയാണ് അദ്ദേഹം സംഭാവന ചെയ്തതെന്നാണ് പുറത്തുവരുന്ന വിവരം. ലെവന്‍ഡോസ്‌കിയ്‌ക്കൊപ്പം ബയേണ്‍ മ്യൂണിക്കിലെ സഹതാരങ്ങളായ ജോഷ്വ കിമ്മിച്ചും ലിയോണ്‍ ഗോരെസ്‌കയും സംഭാവ നല്‍കിയിട്ടുണ്ട്.

കൊറോണ ബാധിതര്‍ക്കും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടിയാവും ഈ തുക ഉപയോഗിക്കുക. വീ കിക്ക് കൊറോണ എന്ന ക്യാംപെയ്‌നും ഇവര്‍ തുടക്കമിട്ടിട്ടുണ്ട്. ഇതിലൂടെ 25 ദശലക്ഷത്തിലേറെ തുക ഇതുവരെ ലഭിച്ചെന്നാണ് വിവരം. മാഞ്ചസ്റ്റര്‍ സിറ്റി താരം ലിറോയ് സാനെയും 10 ലക്ഷം യൂറോ സംഭാവന ചെയ്‌തെന്നാണ് വിവരം. ലോകത്തെ നിശ്ചലമാക്കിയിരിക്കുന്ന കൊറോണയെ നേരിടാന്‍ വലിയ പിന്തുണയാണ് ക്യാംപെയ്‌ന് ലഭിക്കുന്നത്. കൊറോണ പടരുന്ന സാഹചര്യത്തില്‍ എല്ലാ കായിക മത്സരങ്ങളും ഇതിനോടകം നിര്‍ത്തിവെച്ചിട്ടുണ്ട്. ചാമ്പ്യന്‍സ് ലീഗ്, പ്രീമിയര്‍ ലീഗ്, സീരി എ, ചൈനീസ് സൂപ്പര്‍ ലീഗ്, കോപ്പാ അമേരിക്ക എന്നിവയെല്ലാം നിര്‍ത്തിവെച്ചു. ഒളിംപികസും മാറ്റിവെക്കുന്നതിനെക്കുറിച്ച് ചര്‍ച്ച പുരോഗമിക്കുകയാണ്. അതേ സമയം കൊറോണയെത്തുടര്‍ന്ന് വലിയ സാമ്പത്തിക മാധ്യമാണ് ക്ലബ്ബുകള്‍ നേരിടുന്നത്. ഇതിന്റെ ഭാഗമായി താരങ്ങളുടെ പ്രതിഫലം വെട്ടിക്കുറക്കാനൊരുങ്ങുകയാണ് ക്ലബ്ബുകളെന്നാണ് വിവരം. ലയണല്‍ മെസ്സി, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, നെയ്മര്‍ തുടങ്ങി നിരവധി താരങ്ങള്‍ ഇതിനോട് സഹകരിക്കാമെന്ന് അറിയിച്ചിട്ടുണ്ടെന്നാണ് വിവരം.

Robert Lewandowski

അതേ സമയം പ്രതിഫലം വെട്ടിക്കുറയ്ക്കാനുള്ള തീരുമാനത്തിനെതിരേ പ്രതികരിച്ച ഒമ്പത് താരങ്ങളെ സ്വിറ്റ്‌സര്‍ലന്‍ഡ് ക്ലബ്ബായ എഫ്‌സി സിയോണ്‍ പുറത്താക്കിയതായും വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്. ഫുട്‌ബോള്‍ മേഘലയിലെ പലര്‍ക്കും ഇതിനോടകം കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. സീരി എ ക്ലബ്ബായ യുവന്റസിന്റെ മൂന്ന് താരങ്ങള്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഡിബാല, ഡാനിയല്‍ റുഗാനി, ഫ്രഞ്ച് താരം മറ്റിയൂഡി എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ യുവന്റസ് താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയും നിരീക്ഷണത്തിലാണ്. മുന്‍ ഇറ്റാലിയന്‍ ഫുട്‌ബോള്‍ നായകന്‍ പൗലോ മാള്‍ഡീനിക്കും കൊറോണ സ്ഥിരീകരിച്ചു. റയല്‍ മാഡ്രിഡ് മുന്‍ പ്രസിഡന്റ് ലോറെന്‍സോ സാന്‍സ് കൊറോണ ബാധയെത്തുടര്‍ന്ന് മരണപ്പെടുകയും ചെയ്തു. നിലവിലെ സാഹചര്യത്തില്‍ കൂടുതല്‍ കൊറോണ മരണങ്ങള്‍ ഉണ്ടാകാനാണ് സാധ്യത. നിലവില്‍ മരണ പതിനൊന്നായിരം കടന്നു.

Story first published: Sunday, March 22, 2020, 18:10 [IST]
Other articles published on Mar 22, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+