ലീസ്റ്റര്‍സിറ്റി ഫുട്‌ബോള്‍ ക്ലബ്ബ് ഉടമയുടെ ഹെലികോപ്റ്റര്‍ സ്റ്റേഡിയത്തിന് പുറത്ത് തകര്‍ന്നുവീണു
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ക്ലബ്ബ് ലീസ്റ്റര്‍ സിറ്റിയുടെ ഉടമയുടെ ഹെലികോപ്റ്റര്‍ സ്റ്റേഡിയത്തിന് പുറത്ത് തകര്‍ന്നുവീണു. വെസ്റ്റ്ഹാം ലീസ്റ്റര്‍ സിറ്റി മത്സരം 1-1 ന് സമനിലയില്‍ കലാശിച്ച ഉടനെയാണ് സംഭവം. തായ് കോടീശ്വരനായ ലെസ്റ്ററിന്റെ ഉടമ വിചായി ശ്രിവദ്ധനപ്രഭ ഹെലികോപ്റ്ററിലാണ് കളികാണാനെത്തുന്നതും മടങ്ങുന്നതും. എന്നാല്‍, ഇതേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
ഹെലികോപ്റ്ററിലെ യാത്രക്കാര്‍ ആരൊക്കെ ആയിരുന്നു എന്നതും പൈലറ്റിന്റെ സ്ഥിതി എന്താണെന്നും പോലീസ് വ്യക്തമാക്കുന്നില്ല. അതേസമയം, ആരാധകര്‍ സംഭവം നടന്ന സ്ഥലത്തേക്ക് അന്തിമോപചാരമര്‍പ്പിക്കാന്‍ പൂക്കളുമായി എത്തുന്നുണ്ട്. കിങ് പവര്‍ സ്റ്റേഡിയത്തില്‍ നിന്ന് 200 അടി അകലെയുള്ള കാര്‍ പാര്‍ക്കിലേക്ക് തകര്‍ന്നുവീണ കോപ്ടര്‍ ഉടന്‍ തീപിടിക്കുകയും ചെയ്തു.

സംഭവം നടന്നയുടന്‍ പോലീസ് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിരുന്നു. മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ പറ്റാത്തതിനാലാണ് പോലീസ് വിവരങ്ങള്‍ പുറത്തുവിടാത്തതെന്നാണ് റിപ്പോര്‍ട്ട്. 2010ലാണ് ശ്രിവദ്ധനപ്രഭ ക്ലബ്ബ് വാങ്ങുന്നത്. 2011ല്‍ ക്ലബ്ബിന്റെ ചെയര്‍മാനുമായി. 2015-16 വര്‍ഷത്തില്‍ വമ്പന്മാരെ പിന്തള്ളി പ്രീമിയര്‍ലീഗ് ചാമ്പ്യന്മാരായി ലീസ്റ്റര്‍ ആരാധകരെ ഞെട്ടിച്ചിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications