Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ശ്രീലങ്കന്‍ ഇതിഹാസം ലസിത് മലിംഗ ഏകദിന ക്രിക്കറ്റില്‍നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചു

ഇതിഹാസം ലസിത് മലിംഗ വിടവാങ്ങുന്നു | Oneindia Malayalam

കൊളംബോ: ശ്രീലങ്കന്‍ ക്രിക്കറ്റിലെ എക്കാലത്തേയും മികച്ച പേസ് ബൗളര്‍മാരില്‍ ഒരാളായ ലസിത് മലിംഗ ഏകദിന ക്രിക്കറ്റില്‍നിന്നും വിരമിക്കുന്നു. ബംഗ്ലാദേശിനെതിരായ പരമ്പരയിലെ ആദ്യ മത്സരത്തിനുശേഷം മലിംഗ വിരമിക്കുമെന്ന് ശ്രീലങ്കന്‍ നായകന്‍ ദിമുത് കരുണരത്‌നെ അറിയിച്ചു. ജൂലൈ 26-ാം തിയതി കൊളംബോയിലെ ആര്‍ പ്രേമദാസ സ്റ്റേഡിയത്തിലാണ് ആദ്യ ഏകദിനം. മലിംഗയെ പരമ്പരയിലെ മൂന്നു മത്സരങ്ങളിലും സെലക്ടര്‍മാര്‍ ഉള്‍പ്പെടുത്തിയിരുന്നു.

റസ്സല്‍, പൊള്ളാര്‍ഡ്, നരെയ്ന്‍... ടി20യില്‍ ഇന്ത്യ വിയര്‍ക്കും, സൂപ്പര്‍ ടീമുമായി വിന്‍ഡീസ്

പരമ്പരയിലെ ആദ്യ മത്സരത്തില്‍ കളിച്ചശേഷം വിരമിക്കുമെന്നാണ് തന്നോട് പറഞ്ഞിരിക്കുന്നതെന്നും സെലക്ടര്‍മാരോട് എന്താണ് പറഞ്ഞതെന്ന് തനിക്ക് അറിയില്ലെന്നും കരുണരത്‌നെ പറഞ്ഞു. ഇക്കഴിഞ്ഞ ലോകകപ്പിലും ശ്രീലങ്കയ്ക്കായി കൂടുതല്‍ വിക്കറ്റെടുത്തതും മലിംഗയാണ്. 13 വിക്കറ്റുകളാണ് മലിംഗ ലോകകപ്പില്‍ നേടിയത്. ലോകകപ്പില്‍ 2007ലും 2011ലും ഹാട്രിക് നേടിയ താരം ഈ നേട്ടം സ്വന്തമാക്കിയ ഏക കളിക്കാരന്‍ കൂടിയാണ്.

lasithmalinga

നേരത്തെതന്നെ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും മലിംഗ വിരമിച്ചിരുന്നു. ഏകദിന ക്രിക്കറ്റില്‍ ലങ്കയ്ക്കായി കൂടുതല്‍ വിക്കറ്റുകള്‍ നേടിയ മൂന്നാമത്തെ താരമാണ് മലിംഗ. 219 ഇന്നിംഗ്‌സുകളില്‍ നിന്ന് 335 വിക്കറ്റ് നേടി. മുത്തയ്യ മുരളീധരന്‍(523 വിക്കറ്റ്) ചാമിന്ദ വാസ്(399 വിക്കറ്റ്) എന്നിവരാണ് മലിംഗയുടെ മുന്നിലുള്ളത്. പ്രത്യേക രീതിയിലുള്ള ബൗളിങ് ആക്ഷനും യോര്‍ക്കറുകള്‍ എറിയാനുള്ള മിടുക്കും മലിംഗയെ വേറിട്ടുനിര്‍ത്തുന്നു.

Story first published: Tuesday, July 23, 2019, 10:09 [IST]
Other articles published on Jul 23, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+