Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബലാത്സംഗക്കേസില്‍ നിന്നും രക്ഷപ്പെട്ട് റൊണാള്‍ഡോ; അന്വേഷണസംഘം പറയുന്നതിങ്ങനെ

പീഡനക്കേസില്‍ റോണോക്ക് ക്ലീന്‍ ചീറ്റ് | Oneindia Malayalam

ന്യൂയോര്‍ക്ക്: ബലാത്സംഗ പരാതിയില്‍ പോര്‍ച്ചുഗല്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കേസില്ലാതെ രക്ഷപ്പെടുന്നു. പത്തുവര്‍ഷംമുന്‍പ് റൊണാള്‍ഡോ നടത്തിയെന്ന് പറയപ്പെടുന്ന ബലാത്സംഗത്തിന് തെളിവില്ലെന്നാണ് പുതിയ അന്വേഷണ സംഘത്തിന്റെ കണ്ടെത്തില്‍. റൊണാള്‍ഡോയെ പ്രോസിക്യൂട്ട് ചെയ്യാന്‍ തെളിവുകളൊന്നും ഇല്ലാത്ത സാഹചര്യത്തില്‍ കേസ് തുടരാനാവില്ലെന്ന് നെവാഡ ഡിസ്ട്രിക്ട് അറ്റോര്‍ണി വ്യക്തമാക്കി.

ഇതോടെ താരത്തിനെതിരെ ക്രിമിനല്‍ കേസുകളൊന്നും രജിസ്റ്റര്‍ ചെയ്യില്ല. തന്നെ റൊണാള്‍ഡോ 10 വര്‍ഷം മുന്‍പ് ബലാത്സംഗം ചെയ്‌തെന്നും കേസ് ഒതുക്കിതീര്‍ക്കാന്‍ ബലമായി കരാറുകളില്‍ ഒപ്പിടുവിച്ചുമെന്നുമാണ് അമേരിക്കന്‍ മോഡല്‍ കാതറീന്‍ മയോര്‍ഗയുടെ ആരോപണം. സംഭവം പുറത്തറിയാതിരിക്കാന്‍ താരം 3,70,000 ഡോളര്‍ പ്രതിഫലം നല്‍കിയെന്നും മയോര്‍ഗ പറഞ്ഞു.

christianoronaldo

അതേസമയം, 2009ല്‍ റൊണാള്‍ഡോയും മയോര്‍ഗയും തമ്മില്‍ പരസ്പര സമ്മതത്തോടെ സെക്‌സില്‍ ഏര്‍പ്പെട്ടെന്നാണ് താരത്തിന്റെ അഭിഭാഷകന്റെ വിശദീകരണം. ഇപ്പോഴത്തെ പരാതി ബ്ലാക്‌മെയില്‍ ആണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. മീ ടു തരംഗം അലയടിച്ചപ്പോഴാണ് മയോര്‍ഗയും റൊണാള്‍ഡോക്കെതിരെ രംഗത്തെത്തിയത്. കേസ് തെളിവില്ലാതെ അവസാനിക്കുമ്പോള്‍ റൊണാള്‍ഡോയ്ക്കും ആരാധകര്‍ക്കും അത് ആശ്വാസകരമാകും. റയല്‍ മാഡ്രിഡില്‍ നിന്നും കൂടുമാറിയ താരം ഇപ്പോള്‍ യുവന്റസിനുവേണ്ടിയാണ് കളിക്കുന്നത്.

Story first published: Tuesday, July 23, 2019, 11:31 [IST]
Other articles published on Jul 23, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+