Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സ്വഭാവദൂഷ്യം... ലങ്കന്‍ യുവതാരത്തിന് സസ്‌പെന്‍ഷന്‍, ശിക്ഷിക്കപ്പെടുന്നത് രണ്ടാം തവണ

1

കൊളംബോ: ശ്രീലങ്കയുടെ യുവ താരം ധനുഷ്‌ക ഗുണതിലകയ്ക്കു സസ്‌പെഷന്‍. ലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡാണ് ആറ് അന്താരാഷ്ട്ര മല്‍സരങ്ങളിന്‍ നിന്നും സസ്‌പെന്റ് ചെയ്യപ്പെട്ടത്. സ്വഭാവദൂഷ്യത്തെ തുടര്‍ന്നാണ് നടപടി. ലങ്കന്‍ ക്രിക്കറ്റ് ടീമിലെ സ്ഥിരം പ്രശ്‌നക്കാരനാണ് താരം. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലും 27 കാരമായ ഗുണതിലകയെ സ്വഭാവദൂഷ്യത്തെ തുടര്‍ന്നു മൂന്നു മല്‍സരങ്ങളില്‍ വിലക്കിയിരുന്നു.

നേരത്തേ ലങ്കന്‍ ടീം ഇന്ത്യയില്‍ പര്യടനത്തിന് എത്തിയപ്പോള്‍ പരിശീലനത്തില്‍ പങ്കെടുക്കാതെ നൈറ്റ് പാര്‍ട്ടിയില്‍ പങ്കെടുത്തതിനായിരുന്നു ഗുണതിലകയെ സസ്‌പെന്‍ഡ് ചെയ്തത്. ഒരു ബലാല്‍സംഗക്കേസില്‍ കഴിഞ്ഞ ദിവസം താരത്തെ ലങ്കന്‍ പോലീസ് ചോദ്യം ചെയ്തിരുന്നു. കൊളംബോയിലെ ഒരു ഹോട്ടലില്‍ വച്ച് വിദേശ വനിത പീഡിപ്പിക്കപ്പെട്ട സംഭവത്തെ തുടര്‍ന്നായിരുന്നു ഇത്.

2

ഈ കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ടയാള്‍ ഗുണതിലകയുടെ അടുത്ത സുഹൃത്തായിരുന്നു. മാത്രമല്ല സംഭവം നടന്ന ദിവസം താരവും ഇതേ ഹോട്ടലില്‍ തന്നെ ഉണ്ടായിരുന്നതായും പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ലങ്കയ്ക്കു വേണ്ടി 33 ഏകദിന മല്‍സരങ്ങളിലും 15 ട്വന്റി20 കളിലും അഞ്ചു ടെസ്റ്റുകളും ഗുണതിലക കളിച്ചിട്ടുണ്ട്.

Story first published: Friday, July 27, 2018, 16:10 [IST]
Other articles published on Jul 27, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+