ഏറ്റവും കടുപ്പമേറിയ ലീഗേത്? സിദാന്‍ പറയുന്നതിങ്ങനെ
മാഡ്രിഡ്: ക്ലബ്ബ് ഫുട്‌ബോളിലെ ഏറ്റവും കടുപ്പമേറിയ ലീഗ് ലാ ലിഗയാണെന്ന് വ്യക്തമാക്കി റയല്‍ മാഡ്രിഡ് പരിശീലകന്‍ സിനദിന്‍ സിദാന്‍. എല്ലാ ടീമുകളും ഒന്നിനൊന്ന് മെച്ചമാണെന്നും ഒരു മത്സരം പോലും അനായാസമായി തോന്നുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ചെറിയ ടീമുകളെന്ന് കരുതാന്‍ കഴിയുന്ന ആരുമില്ല. എല്ലാ ടീമുകള്‍ക്കൊപ്പവും പ്രതിഭയുള്ള നിരവധി താരങ്ങളുണ്ടെന്നും അവരെല്ലാം മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നതെന്നും സിദാന്‍ അഭിപ്രായപ്പെട്ടു. റയല്‍ ബെറ്റിസിനെതിരായ റയല്‍ മാഡ്രിഡിന്റെ ഗോള്‍രഹിത സമനിലയ്ക്ക് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
റയല്‍ മാഡ്രിഡ് മികച്ച ഫുട്‌ബോള്‍ കളിച്ചില്ലെന്ന് പറയാന്‍ സാധിക്കില്ല. നന്നായി തന്നെയാണ് അവര്‍ കളിച്ചത്. എന്നാല്‍ എതിരാളികളും കരുത്തരായിരുന്നു. നിരവധി അവസരങ്ങള്‍ റയലിന് ലഭിച്ചെങ്കിലും മുതലാക്കാന്‍ സാധിച്ചില്ല. റയല്‍ ബെറ്റിസ് നന്നായി കളിച്ചു.അവര്‍ അഭിനന്ദനം അര്‍ഹിക്കുന്നു. ടീമിനുള്ളില്‍ പ്രശ്‌നങ്ങളുള്ളതായുള്ള വാര്‍ത്തകള്‍ തെറ്റാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പോയിന്റെ പട്ടികയില്‍ 22 പോയിന്റുമായി രണ്ടാം സ്ഥാനത്താണ് റയല്‍. എന്നാല്‍ ടീമിന്റെ പ്രകടനം പഴയ പ്രതാപത്തിനൊത്ത് എത്തുന്നില്ല. ജനുവരിയില്‍ വമ്പന്‍ കൈമാറ്റങ്ങളിലൂടെ ടീമിനെ റയല്‍ ശക്തിപ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ട്. ഫ്രഞ്ച് ദേശീയ ടീം താരമായിരുന്ന സിദാന്‍ യുവന്റസിനും റയല്‍ മാഡ്രിഡിനും വേണ്ടി കളിച്ചിട്ടുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications