Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

യൂറോപ്യന്‍ ഫുട്‌ബോളില നിലവില ഏറ്റവും വിലയുള്ള താരമാര്? മെസ്സിക്കും നെയ്മര്‍ക്കും മുകളില്‍ 21കാരന്‍

പാരിസ്: യൂറോപ്യന്‍ ഫുട്‌ബോളില ഏറ്റവും വിലപിടിപ്പുള്ള താരമായി പിഎസ്ജിയുടെ ഫ്രഞ്ച് സ്‌ട്രൈക്കര്‍ കെയ്‌ലിയന്‍ എംബാപ്പെ. ദി സിഐഇഎസ് ഫുട്‌ബോള്‍ ഒബ്‌സര്‍വേറ്ററി തയ്യാറാക്കിയ പട്ടികയിലാണ് എംബാപ്പെ ഒന്നാമതെത്തിയത്. പട്ടിക പ്രകാരം എംബാപ്പെയ്ക്ക് ലഭിക്കുന്ന പ്രതിഫലം 225 ദശലക്ഷം യൂറോയാണ്. രണ്ടാം സ്ഥാനത്തുള്ളത് മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഇംഗ്ലണ്ട് താരം റഹിം സ്റ്റര്‍ലിങ്ങാണ്. 190 ദശലക്ഷം യൂറോയാണ് സ്റ്റര്‍ലിങ്ങിന്റെ പ്രതിഫലം. ലിവര്‍പൂളിന്റ ഈജിപ്ഷ്യന്‍ സ്‌ട്രൈക്കര്‍ മുഹമ്മദ് സലാഹാണ് മൂന്നാം സ്ഥാനത്ത്. 149 ദശലക്ഷം യൂറോയാണ് സലാഹിന്റെ മൂല്യം. ബൊറൂസിയ ഡോര്‍ട്ട്മുണ്ടിന്റെ ഇംഗ്ലീഷ് വിങ്ങറും 19കാരനുമായ ജാഡോ സാഞ്ചോ പട്ടികയില്‍ നാലാമതുണ്ട്.

സമീപകാലത്തായി മിന്നും ഫോമിലുള്ള താരത്തിന് 143 ദശലക്ഷം യൂറോയാണ് മൂല്യം കല്‍പ്പിക്കു്ന്നത്. ആഫ്രിക്കന്‍ ഫുട്‌ബോളര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം നേടിയ സാദിയോ മാനെ 132 ദശലക്ഷം യൂറോ മൂല്യത്തോട പട്ടികയില്‍ അഞ്ചാമതാണ്. ഹാരി കെയ്ന്‍, മാര്‍ക്കസ് റാഷ്‌ഫോര്‍ഡ്, ലയണല്‍ മെസ്സി, അന്റോണിയോ ഗ്രിസ്മാന്‍, ലൗട്ടാറോ മാര്‍ട്ടിനെസ്, ഗബ്രിയേല്‍ ജീസസ്, ജെയിംസ് മാഡിസന്‍, ടിമോ വെര്‍ണര്‍, റോബര്‍ട്ടോ ഫിര്‍മിനോ, ട്രന്റ് അലക്‌സാണ്ടര്‍ അര്‍ണോള്‍ഡ് എന്നിവരാണ് യഥാക്രമം അറ് മുതല്‍ 16 വരെ സ്ഥാനങ്ങളിലുള്ളത്.

mbappe

യുവതാരങ്ങളില്‍ ഏറ്റവും ശ്രദ്ധേയമായ പ്രകടനം പുറത്തെടുക്കുന്ന എംബാപ്പയെ സ്വന്തമാക്കാന്‍ റയല്‍ മാഡ്രിഡടക്കം പല പ്രമുഖ ക്ലബ്ബുകളും രംഗത്തുണ്ട്. ജനുവരിയിലെ കൈമാറ്റ ജാലകത്തിലൂടെ എംബാപ്പ കൂടുമാറുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. പിഎസ്ജിയുമായി കരാര്‍ പുതുക്കാന്‍ താരം വിസമ്മതിച്ചതായാണ് വിവരം.

Story first published: Friday, January 10, 2020, 9:25 [IST]
Other articles published on Jan 10, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+