പന്തിന് ഭീഷണിയായി യുവതാരം, ധോണിയുടെ യഥാര്‍ഥ പിന്‍ഗാമി; മുന്നറിയിപ്പുമായി സെലക്ടര്‍
മുംബൈ: എംഎസ് ധോണിയുടെ വിരമിക്കല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനുണ്ടാക്കുന്ന നഷ്ടം ചെറുതായിരിക്കില്ല. വിക്കറ്റ് കീപ്പിങ്ങിലും ബാറ്റിങ്ങിലും ധോണിയുടെ മികവുള്ള ഒരു താരം ഇപ്പോഴും ഉയര്‍ന്നുവന്നിട്ടില്ലെന്നതാണ് സത്യം. ഋഷഭ് പന്ത് ആണ് ധോണിയുടെ പകരക്കാരനെന്ന് പറയുമ്പോഴും സെലക്ടര്‍മാര്‍ക്കും പൂര്‍ണ വിശ്വാസമില്ല. കഴിഞ്ഞദിവസം വെസ്റ്റിന്‍ഡീസിലേക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ ചീഫ് സെലക്ടര്‍ എംഎസ്‌കെ പ്രസാദും ഇക്കാര്യം ചൂണ്ടിക്കാട്ടി.
പന്തിനും വൃദ്ധിമാന്‍ സാഹയ്ക്കുമാണ് വിന്‍ഡീസ് പര്യടനത്തില്‍ ഇടം നല്‍കിയതെങ്കിലും കെ എസ് ഭരത് എന്ന യുവതാരം അവസരം കാത്തിരിക്കുകയാണെന്ന് പ്രസാദ് പറഞ്ഞു. ഇന്ത്യ എ യ്ക്കുവേണ്ടി സ്ഥിരതയാര്‍ന്ന പ്രകടനം നടത്തുന്ന ഭരത് ഇന്ത്യന്‍ ടീമിന്റെ പടിവാതില്‍ക്കല്‍ നില്‍ക്കുകയാണ്. ഈ വര്‍ഷം തന്നെ നടക്കുന്ന മറ്റു പരമ്പരകളിലേക്കു ഭരതിനെ പരിഗണിച്ചേക്കാമെന്ന് പ്രസാദ് പന്തിന് മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

ധോണിയുടെ യഥാര്‍ഥ പിന്‍ഗാമിയാകാന്‍ സാധ്യതയുള്ള കളിക്കാരനാണ് ഭരത്. ഓസ്‌ട്രേലിയ എ, ഇംഗ്ലണ്ട് ലയണ്‍സ്, ശ്രീലങ്ക എ എന്നീ ടീമുകള്‍ക്കെതിരെ അടുത്തകാലത്ത് ഭരത് സെഞ്ച്വറി നേടിയിട്ടുണ്ട്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ എട്ട് സെഞ്ച്വറികളും 20 അര്‍ധസെഞ്ച്വറികളും ഇതിനകംതന്നെ ഈ ഇരുപത്തിയഞ്ചുകാരന്‍ സ്വന്തമാക്കി. വിക്കറ്റ് കീപ്പിങ്ങിലും ഒരുപിടി മുന്നില്‍ത്തന്നെയാണ് വിശാഖപട്ടണം സ്വദേശി.
സാഹയ്ക്ക് ഒരവസരംകൂടി നല്‍കിയശേഷം ഭരത്തിനെ പരീക്ഷിക്കുകയായും സെലക്ടര്‍മാരുടെ തീരുമാനമെന്നാണ് റിപ്പോര്‍ട്ട്. അതുകൊണ്ടുതന്നെ പന്തിനും സാഹയ്ക്കും വിന്‍ഡീസ് പര്യടനം നിര്‍ണായകമാകും. എംഎസ് ധോണിയുടെ അസാന്നിധ്യത്തില്‍ പന്തിന് കഴിവ് തെളിയിക്കാന്‍ ഇതിനകം തന്നെ ഒട്ടേറെ അവസരം നല്‍കിയിട്ടുണ്ട്. ദേശീയ ടീമിലേക്ക് ഭരത്തിന്റെ കടന്നുവരവ് ഉറപ്പായിരിക്കെ അത് എപ്പോഴാണെന്ന് മാത്രമേ ഇനി അറിയാനുള്ളൂ.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications