ഇന്ത്യ ബംഗ്ലാദേശ് പിങ്ക് ടെസ്റ്റ്; കാണികള്‍ക്ക് പണം മടക്കി നല്‍കാന്‍ തീരുമാനം
കൊല്‍ക്കത്ത: ഇന്ത്യ ബംഗ്ലാദേശ് ക്രിക്കറ്റ് കളി കാണാന്‍ ടിക്കറ്റെടുത്ത ആരാധകര്‍ക്ക് പണം മടക്കി നല്‍കാന്‍ തീരുമാനം. കൊല്‍ക്കത്ത ഈദന്‍ ഗാര്‍ഡനില്‍ നടന്ന ഡേ നൈറ്റ് ടെസ്റ്റില്‍ ഇന്ത്യ മൂന്നുദിവസംകൊണ്ട് ജയിച്ചിരുന്നു. മത്സരത്തിന്റെ നാല്, അഞ്ച് ദിവസത്തെ ടിക്കറ്റിന്റെ പണമാണ് മടക്കി നല്‍കുക. മൂന്നു ദിവസമാണ് കളി നടന്നതെങ്കിലും മൂന്നാം ദിവസം കേവലം ഒരു മണിക്കൂര്‍കൊണ്ടുതന്നെ ഇന്ത്യ ജയം ഉറപ്പിക്കുകയായിരുന്നു.
പിങ്ക് ബോള്‍ ടെസ്റ്റ് കാണാന്‍ വമ്പന്‍ ആരാധകരാണ് സ്റ്റേഡിയത്തിലെത്തിയത്. നാല്, അഞ്ച് ദിവസത്തെ ടിക്കറ്റുകള്‍ നേരത്തെതന്നെ വിറ്റുപോയതായി ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി വ്യക്തമാക്കിയിരുന്നു. മത്സരശേഷം ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷനാണ് വിറ്റുപോയ ടിക്കറ്റിന്റെ പണം മടക്കി നല്‍കാന്‍ തീരുമാനിച്ചത്. സാധാരണ രീതിയില്‍ മത്സരം ഏതെങ്കിലും തരത്തില്‍ നടക്കാതെ പോയാല്‍ മാത്രമേ പണം മടക്കിനല്‍കാറുള്ളൂ. എന്നാല്‍, അസാധാരണ തീരുമാനമാണ് ബംഗാള്‍ അസോസിയേഷന്‍ കൈക്കൊണ്ടത്.

സ്‌കോട്ടിഷ് ഓപ്പണിലും ചാമ്പ്യന്‍; സീസണിലെ നാലാം കിരീടം നേടി ലക്ഷ്യ സെന്‍
പന്തിന്റെ എണ്ണം കണക്കാക്കിയാല്‍ ചരിത്രത്തിലെ ഏറ്റവും വേഗം അവസാനിച്ച ടെസ്റ്റ് മത്സരമായിരുന്നു ഇത്. 2018ല്‍ അഫ്ഗാനിസ്ഥാന്‍ ആദ്യമായി ടെസ്റ്റ് മത്സരത്തിനിറങ്ങിയപ്പോള്‍ ഇന്ത്യ 1028 പന്തുകളില്‍ കളി അവസാനിപ്പിച്ചിരുന്നു. ഈ മത്സരത്തേയാണ് കൊല്‍ക്കത്ത ടെസ്റ്റ് മറികടന്നത്. 161.2 ഓവറില്‍ ബംഗ്ലാദേശിനെതിരായ മത്സരം അവസാനിച്ചു. 171.2 ഓവറായിരുന്നു അഫ്ഗാനിസ്ഥാനെതിരായ മത്സരം. പിങ്ക് ബോള്‍ ടെസ്റ്റിന് വലിയ രീതിയിലുള്ള പ്രചാരം നടന്നതിനാല്‍ സ്റ്റേഡിയം നിറഞ്ഞാണ് മൂന്നു ദിനവും കടന്നുപോയത്. ടെസ്റ്റ് മത്സരം കാണാന്‍ ഇത്രയും കാണികളെത്തുന്നതും അപൂര്‍വമാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications