Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സ്‌കോട്ടിഷ് ഓപ്പണിലും ചാമ്പ്യന്‍; സീസണിലെ നാലാം കിരീടം നേടി ലക്ഷ്യ സെന്‍

ഡല്‍ഹി: മൂന്ന് മാസത്തിനുള്ളില്‍ നാലാം കിരീടം സ്വന്തമാക്കി ഇന്ത്യയുടെ യുവ ബാഡ്മിന്റണ്‍ താരം ലക്ഷ്യ സെന്‍. സ്‌കോട്ടിഷ് ഓപ്പണ്‍ മത്സരത്തിന്റെ പുരുഷ സിംഗിള്‍സ് മത്സരത്തിലാണ് താരം ഒടുവിലായി ജേതാവായത്. 18-21, 21-18, 21-19 എന്ന സ്‌കോറിന് ബ്രസീലിന്റെ യാഗോര്‍ കോയല്‍ഹോയെ പരാജയപ്പെടുത്തി ലക്ഷ്യ ചാമ്പ്യന്‍ഷിപ്പ് സ്വന്തമാക്കി. ഈ വിജയത്തിന് ശേഷം ലക്ഷ്യ ബിഡബ്ല്യുഎഫ് റാങ്കിംഗിലെ ആദ്യ 40 സ്ഥാനങ്ങളിലും ഇടം നേടി.

ഞായറാഴ്ച രാത്രി നടന്ന മത്സരം 56 മിനിറ്റ് നീണ്ടുനിന്നു. ഐറിഷ് ഓപ്പണിന്റെ രണ്ടാം റൗണ്ടില്‍ പരാജയപ്പെട്ടതിന് ശേഷം തുടക്കം മുതല്‍ തന്നെ ലക്ഷ്യ തന്റെ പ്രകടനം മെച്ചപ്പെടുത്തി പഴയ ഫോമിലെത്തിയിരുന്നു. ഉത്തരാഖണ്ഡില്‍ നിന്നുള്ള ഈ പതിനെട്ടുകാരന്‍ സെപ്റ്റംബര്‍ മുതല്‍ കളിച്ച സാര്‍ലോര്‍ലക്സ് ഓപ്പണ്‍, ഡച്ച് ഓപ്പണ്‍, ബെല്‍ജിയന്‍ ഇന്റര്‍നാഷണല്‍ അടക്കമുളള നാല് ടൂര്‍ണമെന്റുകളില്‍ മൂന്നിലും കിരീടങ്ങള്‍ നേടിയിട്ടുണ്ട്.

Lakshya Sen wins Scottish Open; 4th title of the season

ലക്ഷൃ സെന്‍ (ഇടത്ത് നിന്ന്)

കിരണ്‍ ജോര്‍ജിനെയും ഓസ്ട്രിയയുടെ ലൂക്കാ വ്രെബറിനെയും എതിരെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ലക്ഷ്യ സ്‌കോട്ടിഷ് ഓപ്പണില്‍ ക്വാര്‍ട്ടര്‍ ഫൈനലിലെത്തിയത്. സെമിഫൈനലില്‍ ഫ്രാന്‍സിന്റെ ക്രിസ്റ്റോ പോപോവിനെയും ഈ ലോക 41-ാം നമ്പര്‍ തോല്‍പ്പിച്ചിരുന്നു. ലഖ്‌നൗവില്‍ ചൊവ്വാഴ്ച ആരംഭിക്കുന്ന സയ്യിദ് മോദി ഇന്റര്‍നാഷണല്‍ സൂപ്പര്‍ 300 ടൂര്‍ണമെന്റിലായിരിക്കും ലക്ഷ്യ അടുത്തതായി കളിക്കുക.

Story first published: Monday, November 25, 2019, 16:53 [IST]
Other articles published on Nov 25, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+