ചുഴലിക്കാറ്റ്: ബംഗാളിന് കൈത്താങ്ങായി കെകെആര്‍, സഹായത വാഹനത്തിന് ഫ്‌ളാഗ് ഓഫ് ചെയ്തു
കൊല്‍ക്കത്ത: കൊറോണവൈറസ് മഹാമാരിക്കെതിരായ പോരാട്ടത്തിനിടെ കൂടുതല്‍ നാശനഷ്ടം വിതച്ചെത്തിയ ഉംപുന്‍ ചുഴലിക്കാറ്റില്‍ തകര്‍ന്ന ബംഗാളിന് കൈത്താങ്ങുമായി ഐപിഎല്ലിലെ മുന്‍ ചാംപ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. ദുരിതത്തില്‍ വലയുന്നവര്‍ക്കു സഹായമെത്തിക്കുന്നതിനു വേണ്ടി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സഹായത വാഹനത്തിന് ഫ്‌ളാഗ് ഓഫ് ചെയ്തു. കെകെആരും മീര്‍ ഫൗണ്ടേഷനും ചേര്‍ന്നു സര്‍ക്കാരിനെ സഹായിക്കുന്നതിനു വേണ്ടി പല പ്രാരംഭ നടപടികളും സ്വീകരിച്ചു കഴിഞ്ഞു. സൊമാറ്റോയും ഇതുമായി സഹകരിക്കുന്നുണ്ട്. ഇതിന്റെ ആദ്യ പടിയായാണ് സഹായ വാഹനം ഫ്‌ളാഗ് ഓഫ് ചെയതിരിക്കുന്നത്.

പശ്ചിമ ബംഗാളിലെ വിവിധ സ്ഥലങ്ങളിലൂടെ സഞ്ചരിക്കുന്ന ഈ വാഹനം ജനങ്ങള്‍ക്കു അവശ്യസാധനങ്ങള്‍ എത്തിച്ചു നല്‍കും. ഭക്ഷണ സാധനങ്ങള്‍ക്കൊപ്പം ആരോഗ്യ പരിപാലനത്തിനുള്ള സാധനങ്ങളും ഇവര്‍ ദുരിതബാധിതകര്‍ക്കു കൈമാറും. ചുഴലിക്കാറ്റ് ഏറ്റവുമധികം നാശനഷ്ടങ്ങളുണ്ടാക്കിയ നോര്‍ത്ത്, സൗത്ത് പര്‍ഗാനാസ്, മെദിനാപുര്‍ എന്നീവിടങ്ങളിലൂടെയും വാഹനം പ്രയാണം നടത്തും.
വീഡിയോ കോണ്‍ഫറന്‍സിങ് വഴി കെകെആര്‍ സിഇഒയും എംഡിയുമായ വെങ്കി മൈസൂര്‍, കെകെആര്‍ ക്യാപ്റ്റന്‍ ദിനേഷ് കാര്‍ത്തിക്, ബംഗാളിലെ യുവജന, കായിക മന്ത്രി അരൂപ് ബിശ്വാസ് എന്നിവര്‍ ചേര്‍ന്നാണ് സഹായത വാഹനത്തിന്റെ ഫ്‌ളാഗ് ഓഫ് നിര്‍വഹിച്ചത്. കൊവിഡ്-19, ഉംപുന്‍ ചുഴലിക്കാറ്റിനെത്തുടര്‍ന്നുണ്ടായ നാശനഷ്ടം എന്നിവയ്‌ക്കെതിരേ ഇരട്ടയുദ്ധമാണ് കൊല്‍ക്കത്ത നഗരവും പശ്ചിമ ബംഗാളും നടത്തിക്കൊണ്ടിരിക്കുന്നതെന്ന് വെങ്കി മൈസൂര്‍ പറഞ്ഞു. ഈ വെല്ലുവിളിയുയര്‍ത്തുന്ന സമയത്ത് പിന്തുണ നല്‍കുന്നതിനൊപ്പം ജനങ്ങള്‍ക്കു കഴിയാവുന്ന എല്ലാ തരത്തിലുമുള്ള സഹായമെത്തിച്ചു കൊടുക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
ഉംപുന്‍ ചുഴലിക്കാറ്റ് കടുത്ത നാശം വിതച്ച സംസ്ഥാനമാണ് പശ്ചിമ ബംഗാള്‍. 72 പേര്‍ ഇവിടെ മരണപ്പെട്ടിരുന്നു. മണിക്കൂറില്‍ 185 കിലോമീറ്ററിലാണ് സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളില്‍ കാറ്റെത്തിയത്. നോര്‍ത്ത്-സൗത്ത് 24 പര്‍ഗാനാസ് ജില്ലകളിലാണ് കനത്ത നാശനഷ്ടമുണ്ടായത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications