വിദേശത്ത് ഭാര്യമാരെ ഒപ്പം കൂട്ടണമെന്ന കോലിയുടെ ആവശ്യത്തിന് ബിസിസിഐയുടെ പച്ചക്കൊടിയില്ല

ദില്ലി: വിദേശ പര്യടനങ്ങളില്‍ കളിക്കാരുടെ ഭാര്യമാരെ ഒപ്പം കൂട്ടാന്‍ അനുവദിക്കണമെന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ ആവശ്യത്തിന് ബിസിസിഐയുടെ പച്ചക്കൊടിയില്ല. ടീം വിദേശത്ത് പര്യടനം നടത്തുമ്പോള്‍ ഭാര്യമാരെ ഒപ്പം കൂട്ടുന്ന കാര്യത്തില്‍ ബിസിസിഐയുടെ ഇപ്പോഴത്തെ പോളിസി തിരുത്തണമെന്നാണ് കോലിയുടെ ആവശ്യം.

നിലവില്‍ വിദേശ പര്യടനങ്ങളില്‍ ആദ്യ 14 ദിവസങ്ങള്‍ക്കുശേഷം മാത്രമാണ് ഭാര്യമാരെ ടീമിനൊപ്പം ചേരാന്‍ അനുവദിക്കുന്നത്. എന്നാല്‍, തുടക്കംമുതല്‍ ഭാര്യമാരെ ഒപ്പം കൂട്ടാന്‍ അനുവദിച്ചാല്‍ അത് കളിക്കാരുടെ പ്രകടനത്തില്‍ മികവുണ്ടാകുമെന്നാണ് കോലിയുടെ വിശദീകരണം. ആഴ്ചകള്‍ക്കു മുന്‍പ് ഇന്ത്യന്‍ ക്യാപ്റ്റന്‍ ഇക്കാര്യംകാട്ടി ബിസിസിഐയെ സമീപിക്കുകയായിരുന്നു. വിഷയത്തില്‍ പെട്ടെന്നൊരു തീരുമാനമെടുക്കാന്‍ കഴിയില്ലെന്നാണ് ബിസിസിഐയുടെ മറുപടി.
ഭാര്യ അനുഷ്‌ക ശര്‍മ വിരാട് കോലിക്കൊപ്പം പര്യടനത്തില്‍ പൂര്‍ണമായും ഉണ്ടാകാറുണ്ട്. ഇംഗ്ലണ്ടില്‍ നടന്ന പരിമിത ഓവര്‍ പരമ്പരയ്ക്കുശേഷം കോലിയുടെ ഭാര്യ മാത്രമാണ് ഇംഗ്ലണ്ടില്‍ തങ്ങിയത്. ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഒരുക്കിയ വിരുന്നില്‍ ടീമിനൊപ്പം അനുഷ്‌കയും ചേര്‍ന്ന് ഫോട്ടോയെടുത്തത് അന്ന് വിവാദമാകുകയും ചെയ്തു.
ഇംഗ്ലണ്ട് പരമ്പരയില്‍ സാക്ഷി ധോണി, രോഹിത്തിന്റെ ഭാര്യ റിതിക, ധവാന്റെ പങ്കാളി അയേഷ എന്നിവരും ഒപ്പമുണ്ടായിരുന്നു. ഭാര്യ ഒപ്പമുണ്ടാകുമ്പോള്‍ മികച്ച പ്രകടനം നടത്താന്‍ കഴിയുന്നുണ്ടെന്നാണ് കോലിയുടെ വിശദീകരണം. തന്നെ പ്രചോദിപ്പിക്കാനും പ്രകടനമികവ് കാട്ടാനുമായി ഭാര്യയുടെ സാമീപ്യത്തിന് കഴിയുന്നുണ്ടെന്നും ക്യാപ്റ്റന്‍ പറഞ്ഞിരുന്നു. ബിസിസിഐ തീരുമാനം വൈകിപ്പിച്ചതോടെ വരാനിരിക്കുന്ന ഓസ്‌ട്രേലിയന്‍ പര്യടനത്തിലും കളിക്കാരുടെ ഭാര്യമാരുടെ കാര്യത്തിലുള്ള പോളിസിയില്‍ മാറ്റമുണ്ടാകില്ല.
ഉറക്കം കെടുത്താല്‍ ഗെയ്ല്‍ ഇല്ല, പിന്‍മാറി!! റസ്സലുമില്ല, ഏകദിനവും ടി20യും ഇന്ത്യക്കു തന്നെ
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications