കോലിയോ സ്മിത്തോ മികച്ച ബാറ്റ്‌സ്മാന്‍? ചര്‍ച്ച സജീവം, കണക്കുകള്‍ വ്യക്തമാക്കുന്നതിങ്ങനെ
മുംബൈ: ഓസ്‌ട്രേലിയക്കെതിരേ ഇക്കഴിഞ്ഞ ഏകദിന പരമ്പര ഇന്ത്യന്‍ ആരാധകരെ സംബന്ധിച്ച് വളരെ ആവേശകരമായിരുന്നു. ആദ്യ മത്സരത്തില്‍ 10 വിക്കറ്റിന് തോറ്റ ഇന്ത്യ പിന്നീടുള്ള രണ്ട് മത്സരവും ജയിച്ച് മൂന്ന് മത്സര പരമ്പര സ്വന്തമാക്കി. ഇന്ത്യന്‍ നായകന്‍ വിരാട് കോലി മിന്നും പ്രകടനത്തോടെ പരമ്പരയിലെ താരമായപ്പോള്‍ ഓസ്‌ട്രേലിയയുടെ സ്റ്റീവ് സ്മിത്തിന്റെ പ്രകടനവും ഏറെ ശ്രദ്ധ നേടി. ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരായി അറിയപ്പെടുന്ന ഇരു താരങ്ങളിലും ഏറ്റവും മികച്ചവനാരെന്ന ചോദ്യം വീണ്ടും സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചയായുവകയാണ്. കണക്കുകള്‍ നിരത്തി ഇരു താരങ്ങളുടെയും ആരാധകരും മികച്ചവനെ കണ്ടെത്താന്‍ വാദിക്കുകയാണ്. ചര്‍ച്ചകള്‍ സജീവമാകുമ്പോള്‍ ഇരു താരങ്ങളുടെയും ബാറ്റിങ് കണക്കുകള്‍ നമുക്ക് പരിശോധിക്കാം.

ടെസ്റ്റില്‍ സ്മിത്ത് ഡബിള്‍ സ്‌ട്രോങ്
ടെസ്റ്റ ക്രിക്കറ്റില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയെക്കാള്‍ ഒരുപടി മുന്നിലാണ് മുന്‍ ഓസീസ് നായകനായ സ്മിത്ത്. കോലി 84 ടെസ്റ്റില്‍ നിന്ന് 54.97 ശരാശരിയില്‍ നേടിയത് 7202 റണ്‍സാണ്. ഇതില്‍ 27 സെഞ്ച്വറിയും 22 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. 73 മത്സരം കളിച്ച സ്മിത്ത് 62.84 ശരാശരിയില്‍ നേടിയത് 7227 റണ്‍സാണ്യ26 സെഞ്ച്വറിയും 29 അര്‍ധ സെഞ്ച്വറിയും ഇതില്‍ ഉള്‍പ്പെടും.
ടെസ്റ്റിലെ ശരാശരി പരിശോധിക്കുമ്പോഴും ആധിപത്യം സ്മിത്തിനാണ്. സ്മിത്തിന്റെ ഹോം ശരാശരി 71.14 ഉും കോലിയുടെ ഹോം ശരാശരി 68.42 മാണ്. സ്മിത്തിന്റെ എവേ മത്സരങ്ങളിലെ ശരാശരി 60.15ഉും കോലിയുടെ 46.12മാണ്.

ഏകദിനത്തില്‍ കോലി രാജാവ്
ഏകദിന പ്രകടനത്തില്‍ സ്മിത്തിനെക്കാള്‍ കേമന്‍ കോലിയാണ്. 245 ഏകദിനം കളിച്ച കോലി 59.85 ശരാശരിയില്‍ 11792 റണ്‍സ് അടിച്ചെടുത്തു. ഇതില്‍ 42 സെഞ്ച്വറിയും 57 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും.121 മത്സരം കളിച്ച സ്മിത്ത് 42.96 ശരാശരിയില്‍ നേടിയത് 4039 റണ്‍സ്. ഇതില്‍ ഒമ്പത് സെഞ്ച്വറിയും 24 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. ഹോം, എവേ ഗ്രൗണ്ടികളിലും ഏകദിനത്തില്‍ കോലി തന്നെയാണ് കേമന്‍.
ഇന്ത്യ vs ന്യൂസിലാന്‍ഡ്: കിവീസിന് പാസ് മാര്‍ക്ക് നല്‍കാം, ആദ്യം അതിനാവട്ടെയെന്ന് മുന്‍ സൂപ്പര്‍ താരം

ടി20യിലും കോലിക്ക് മുന്‍തൂക്കം
ടി20യില്‍ സ്മിത്തിനെക്കാള്‍ ഏറെ മുന്നിലാണ് ഇന്ത്യന്‍ നായകന്‍. 78ടി20യില്‍ നിന്ന് 138.53 ശരാശരിയില്‍ 2689 റണ്‍സാണ് കോലിയുടെ സമ്പാദ്യം. ഇതില്‍ 24 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. മറുവശത്ത് 36 മത്സരം മാത്രം കളിച്ച സ്മിത്ത് 129.79 സ്‌ട്രൈക്ക് റേറ്റില്‍ നേടിയത് 577 റണ്‍സ്. ഇതില്‍ നാല് അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications