ഇന്ത്യ vs ന്യൂസിലാന്‍ഡ്: കിവീസിന് പാസ് മാര്‍ക്ക് നല്‍കാം, ആദ്യം അതിനാവട്ടെയെന്ന് മുന്‍ സൂപ്പര്‍ താരം
വെല്ലിങ്ടണ്‍: ഇന്ത്യക്കെതിരേ നടക്കാനിരിക്കുന്ന മൂന്നു ഫോര്‍മാറ്റുകളിലായുള്ള പരമ്പര ന്യൂസിലാന്‍ഡിന് കടുത്ത വെല്ലുവിളിയായിരിക്കുമെന്ന് മുന്‍ കിവീസ് ഓള്‍റൗണ്ടര്‍ ക്രെയ്ഗ് മക്മില്ലന്‍ അഭിപ്രായപ്പെട്ടു. ഇന്ത്യക്കെതിരേ ടി20, ഏകദിന, ടെസ്റ്റ് പരമ്പരകളിലാണ് കിവീസ് കളിക്കുക. അഞ്ചു ടി20കളും മൂന്ന് ഏകദിനങ്ങളും രണ്ടു ടെസ്റ്റുകളുമാണ് പരമ്പരയിലുള്ളത്.
വെള്ളിയാഴ്ച ഓക്ക്‌ലാന്‍ഡിലാണ് ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള ടി20 പരമ്പരയിലെ ആദ്യ മല്‍സരം. ഓസ്‌ട്രേലിയക്കെതിരേ നടന്ന ടെസ്റ്റ് പരമ്പരയില്‍ 0-3ന്റെ ദയയീയ തോല്‍വിയേറ്റു വാങ്ങിയ ശേഷമാണ് ന്യൂസിലാന്‍ഡ് ഇന്ത്യയെ നാട്ടിലേക്കു ക്ഷണിക്കുന്നത്.

മൂന്നില്‍ രണ്ടെണ്ണം നേടണം
ഇന്ത്യക്കെതിരേയുള്ള മൂന്നു പരമ്പരകളില്‍ രണ്ടെണ്ണമെങ്കിലും സ്വന്തമാക്കാന്‍ കഴിഞ്ഞാല്‍ മാത്രമേ ന്യൂസിലാന്‍ഡിന് പാസ്സ് മാര്‍ക്ക് പോലും നല്‍കാനാവുകയുള്ളൂവെന്നു മക്മില്ലന്‍ പറഞ്ഞു.
വമ്പന്‍ പോരാട്ടമാണ് വരാനിരിക്കുന്നത്. ഈ ഇന്ത്യന്‍ ടീം ശരിക്കും പവര്‍ഹൗസുകള്‍ തന്നെയാണ്. ടെസ്റ്റ്, ടി20, ഏകദിനം ഏതുമാവട്ടെ ന്യൂസിലാന്‍ഡിനെ വിറപ്പിക്കുന്ന ടീമാണ് ഇന്ത്യ. ഈ ടൂര്‍ വളരെ ആവേശകരമായിരിക്കുമെന്നു തനിക്കുറപ്പുണ്ടെന്നും മക്മില്ലന്‍ വിശദമാക്കി.

ടി20 ലോകകപ്പ് തയ്യാറെടുപ്പ്
ടി20 ലോകകപ്പ് ഈ വര്‍ഷം ഓസ്‌ട്രേലിയയില്‍ നടക്കാനിരിക്കെ ഇന്ത്യക്കെതിരേയുള്ള ടി20 പരമ്പര ന്യൂസിലാന്‍ഡിനെ സംബന്ധിച്ച് വളരെ പ്രധാനമാണ്. ഓസ്‌ട്രേലിയക്കെതിരേയുള്ള കഴിഞ്ഞ പരമ്പരയിലേറ്റ തിരിച്ചടി മറന്ന ന്യൂസിലാന്‍ഡിന് വീണ്ടും വിജയവഴിയില്‍ തിരിച്ചെത്തേണ്ടതുണ്ട്.
ടി20യില്‍ ഇനിയും മികച്ച ടീം കോമ്പിനേഷന്‍ ന്യൂസിലാന്‍ഡ് കണ്ടെത്താന്‍ ശ്രമിക്കുകയാണ്. സൂപ്പര്‍ സ്മാഷ് ടൂര്‍ണമെന്റില്‍ മികച്ച ചില യുവതാരങ്ങളുടെ പ്രകടനം കണ്ടു കഴിഞ്ഞു. അവര്‍ക്ക് അവസരം നല്‍കേണ്ട സമയമാണിതെന്നും മക്മില്ലന്‍ വിശദമാക്കി.

മല്‍സരക്രമം ഇങ്ങനെ
ജനുവരി 24 മുതല്‍ മാര്‍ച്ച് നാലു വരെ നീളുന്നതാണ് ഇന്ത്യയുടെ ന്യൂസിലാന്‍ഡ് പര്യടനം. അഞ്ചു മല്‍സരങ്ങളുടെ ടി20 പരമ്പരയ്ക്കു ശേഷം മൂന്ന് ഏകദിനങ്ങളും രണ്ടു ടെസ്റ്റുകളും കൂടി ഇന്ത്യ കിവീസിനെതിരേ കളിക്കും.
ജനുവരി 24, 26, 29, 31, ഫെബ്രുവരി 2 തിയ്യതികളിലാണ് ടി20 മല്‍സരങ്ങള്‍. ഫെബ്രുവരി 5, 8, 11 തിയ്യതികളിലായി ഏകദിനങ്ങള്‍ നടക്കും. ഫ്രെുവരി 21- 25 വരെയാണ് ആദ്യ ടെസ്റ്റ്. രണ്ടാം ടെസ്റ്റ് ഫെബ്രുവരി 29- മാര്‍ച്ച് നാല് വരെയാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications