ബെംഗളൂരു: ഇന്ത്യയിലെ ഏറ്റവും പ്രശസ്തരായ സെലിബ്രിറ്റി ദമ്പതികളാണ് സ്റ്റാര്‍ ക്രിക്കറ്റര്‍ വിരാട് കോലിയും ബോളിവുഡ് സുന്ദരി അനുഷ്‌ക ശര്‍മയും. വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനൊടുവിലാണ് കഴിഞ്ഞ ഡിസംബറില്‍ ഇരുവരും വിവാഹിതരായത്. ഐപിഎല്ലില്‍ കോലി നയിക്കുന്ന റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ മുഴുവന്‍ മല്‍സരങ്ങള്‍ക്കും പിന്തുണയുമായി അനുഷ്‌കയും എത്താറുണ്ട്.

മുംബൈ ഇന്ത്യന്‍സിനെതിരേ ആര്‍സിബി ജയം നേടിയ ചൊവ്വാഴ്ചയായരുന്നു അനുഷ്‌കയുടെ പിറന്നാള്‍. ആര്‍സിബിയുടെ വിജയം അനുഷ്‌കയ്ക്കുള്ള പിറന്നാള്‍ സമ്മാനമാണെന്നാണ് മല്‍സരശേഷം കോലി പറഞ്ഞത്. തന്റെ ഭാര്യ അനുഷ്‌ക ഇവിടെ വന്നിട്ടുണ്ട്. ഇന്നു അവളുടെ പിറന്നാളാണ്. ഇത് അവള്‍ക്കുള്ള ചെറിയൊരു പിറന്നാള്‍ സമ്മാനമാണ്. ഈ വിജയം അവള്‍ ഏറെ ആസ്വദിച്ചിട്ടുണ്ടാവുമെന്നറിയാം. അനുഷ്‌കയ്ക്കു മുന്നില്‍ ജയത്തോടെ വിലപ്പെട്ട രണ്ടു പോയിന്റ് നേടിയെന്നത് വളരെ പ്രത്യേകതയുള്ളതാണെന്നും കോലി മല്‍സരശേഷം വിശദമാക്കിയിരുന്നു.
പിന്നീട് ഹോട്ടല്‍ മുറിയില്‍ വച്ച് അനുഷ്‌കയോടൊപ്പം കോലി പിറന്നാള്‍ ആഘോഷിക്കുകയും ചെയ്തു. ഇതിന്റെ ചിത്രങ്ങള്‍ ഇരുവരും പുറത്തുവിടുകയും ചെയ്തിട്ടുണ്ട്. പിറന്നാള്‍ ആശംസകള്‍ പ്രിയതമേ... തനിക്കറിയാവുന്ന ഏറ്റവും പോസിറ്റീവും സത്യസന്ധയുമായ വ്യക്തിയാണ് ഇവളെന്നും കോലി ചിത്രത്തോടൊപ്പം കുറിച്ചിട്ടുണ്ട്.
അതേസമയം, ഭര്‍ത്താവിന്റെ പിറന്നാള്‍ സമ്മാനത്തെക്കുറിച്ച് അനുഷ്‌കയുടെ വാക്കുകള്‍ ഇങ്ങനെയായിരുന്നു. ലോകത്തിലെ ഏറ്റവും ധൈര്യശാലിയും ദയാലുവും കേമനുമായ വ്യക്തിക്കൊപ്പമാണ് ഈ പിറന്നാള്‍ ആഘോഷം. ഇതു വളരെ സ്‌പെഷ്യലാക്കി മാറ്റിയതില്‍ ഒരുപാട് സ്‌നേഹമെന്നും അനുഷ്‌ക ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.