Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

രഞ്ജി ട്രോഫി സെമി: കെ എല്‍ രാഹുല്‍ കര്‍ണാടകയ്ക്ക് വേണ്ടി കളിക്കും

കൊല്‍ക്കത്ത: രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ സെമി ഫൈനലിനിറങ്ങുന്ന കര്‍ണാടകയ്ക്ക് കരുത്തേകാന്‍ കെ എല്‍ രാഹുല്‍ ഇറങ്ങും. സെമി ഫൈനലിനുള്ള 15 അംഗ ടീമിലാണ് രാഹുലിനെ ഉള്‍പ്പെടുത്തിയത്. ബംഗാളാണ് കര്‍ണാടകയുടെ എതിരാളികള്‍. ന്യൂസീലന്‍ഡിനെതിരായ ഏകദിന,ടി20 പരമ്പരകളില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത രാഹുലിന് ന്യൂസീലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയില്‍ വിശ്രമം അനുവദിച്ചിരുന്നു. ഇതോടെ നാട്ടിലേക്ക് തിരിച്ചെത്തിയ രാഹുലിന് കര്‍ണാടകയ്ക്കുവേണ്ടി രഞ്ജി കളിക്കാന്‍ ബിസിസിഐ അനുമതി നല്‍കുകയായിരുന്നു.

ഫെബ്രുവരി 29നാണ് സെമി ഫൈനല്‍ നടക്കുന്നത്. നേരത്തെ ക്വാര്‍ട്ടര്‍ ഫൈനലിനുള്ള കര്‍ണാടക നിരയില്‍ രാഹുലിനെ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും വിശ്രമം വേണമെന്ന് ആവശ്യപ്പെട്ടതിനാല്‍ അദ്ദേഹത്തിനെ പുറത്തിരുത്തുകയായിരുന്നു. 27കാരനായ രാഹുലാണ് ഇത്തവണ ഐപിഎല്ലില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനെ നയിക്കുന്നത്. ഇന്ത്യന്‍ ജഴ്‌സിയില്‍ 36 ടെസ്റ്റില്‍ നിന്ന് 2006, 32 ഏകദിനത്തില്‍ നിന്ന് 1239, 41 ടി20യില്‍ നിന്ന് 1461 റണ്‍സുകള്‍ രാഹുല്‍ സ്വന്തമാക്കിയിട്ടുണ്ട്.

klrahul

രാഹുലിനെകൂടാതെ ഇന്ത്യന്‍ താരം മനീഷ് പാണ്ഡെയും കര്‍ണാടകയ്ക്ക് വേണ്ടി കളിക്കുന്നുണ്ട്. മറ്റൊരു സെമി ഫൈനലില്‍ ഗുജറാത്ത് നിലവിലെ ചാമ്പ്യന്മാരായ സൗരാഷ്ട്രയെ നേരിടും. പാര്‍ഥിവ് പട്ടേല്‍, ജയദേവ് ഉനദ്ഘട്ട്, മനോജ് തിവാരി എന്നീ ഇന്ത്യന്‍ ദേശീയ ടീം ജഴ്‌സി അണിഞ്ഞിട്ടുള്ള താരങ്ങളും സെമി ഫൈനലിനിറങ്ങും.

Story first published: Tuesday, February 25, 2020, 8:53 [IST]
Other articles published on Feb 25, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+