For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഒരാള്‍ അത്‌ലറ്റ്, മറ്റൊരാള്‍ കബഡി താരം; കൊല്ലം സായ് ഹോസ്റ്റലില്‍ 2 പേര്‍ മരിച്ച നിലയില്‍!!

കൊല്ലം: കേരളാ കായിക രംഗത്തെ ഞെട്ടിച്ചുകൊണ്ടാണ് ഭാവി പ്രതീക്ഷകളായിരുന്ന രണ്ടു കൗമാര അത്‌ലറ്റുകള്‍ കഴിഞ്ഞ ദിവസം ജീവനൊടുക്കിയത്. കൊല്ലത്തെ സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (സായ്) ഹോസ്റ്റലാണ് 15ഉം 18ഉം വയസുള്ള രണ്ടു വിദ്യാര്‍ഥിനികളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഒരാള്‍ കോഴിക്കോട് ചാലിയം പെരുമ്പള്ളില്‍ ഹൗസില്‍ രവിയുടെ മകളായ സാന്ദ്രയാണ്. മറ്റൊരാള്‍ തിരുവനന്തപുരം ഇളമ്പന്തടം വിഷ്ണുഭവനില്‍ വേണുവിന്റ മകളായ 15 വയസ്സ് മാത്രം പ്രായമുളള വൈഷ്ണവിയുമാണ്.

കൊല്ലം എസ്എന്‍ ട്രസ്റ്റ് എച്ച്എസ്എസിലെ പ്ലസ് വണ്‍, പത്താം ക്ലാസ്‌ വിദ്യാര്‍ഥിനികളാണ് ഇരുവരും. അടുത്ത കൂട്ടുകാരികള്‍ കൂടിയായിരുന്ന ഇവരെ ഹോസ്റ്റലില്‍ സാന്ദ്ര താമസിച്ചിരുന്ന മുറിയിലെ രണ്ടു ഫാനുകളിലായി തൂങ്ങി മരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു.

SAI KOLLAM

മികച്ചൊരു അത്‌ലറ്റിനെ കൂടെയാണ് സാന്ദ്രയിലൂടെ കേരളത്തിനു നഷ്ടമായിരിക്കുന്നത്. കഴിഞ്ഞ രണ്ടു സ്‌കൂള്‍ മീറ്റുകളിലും ശ്രദ്ധേയമായ പ്രകടനമാണ് താരം കാഴ്ചവച്ചത്. കൂടാതെ അമച്വര്‍ അസോസിയേഷന്റെ ചാംപ്യന്‍ഷിപ്പില്‍ മികച്ച അത്‌ലറ്റായി തിരഞ്ഞെടുക്കപ്പെട്ടതും സാന്ദ്രയാണ്.

എന്നാല്‍ വൈഷ്ണവി കബഡി താരമാണ്. കല്ലുവാതുക്കലില്‍ നടന്ന കബഡി ടൂര്‍ണമെന്റില്‍ വൈഷ്ണവിയുള്‍പ്പെടുന്ന സായിയുടെ ടീം ബുധനാഴ്ച കളിക്കുകയും വിജയം നേടുകയും ചെയ്തിരുന്നു. പിന്നാലെയാണ് ദാരുണ സംഭവം.

നാലു വര്‍ഷം മുമ്പാണ് സാന്ദ്രയ്ക്കു സായിയില്‍ പ്രവേശനം ലഭിച്ചത്. എന്നാല്‍ വൈഷ്ണവി ഇവിടെയെത്തിയിട്ട് ഒരു വര്‍ഷം മാത്രമേ ആയിട്ടുള്ളൂ. ഇരുവരുടെയും ഒരുമിച്ചുമുള്ള മരണത്തിനു പിന്നിലെ കാരണം എന്താണെന്നു ഇനിയും വ്യക്തമായിട്ടില്ല. രണ്ടു പേരുടെയും പോക്കറ്റുകളില്‍ നിന്നും മാതാപിതാക്കളോടുള്ള ക്ഷമാപണത്തിന്റെ കുറിപ്പുകള്‍ പോലീസ് കണ്ടെത്തിയിട്ടുണ്ട്.

സായ് ഹോസ്റ്റലില്‍ വ്യത്യസ്ത മുറികളിലാണ് സാന്ദ്രയും വൈഷ്ണവിയും കഴിഞ്ഞിരുന്നത്. എന്നാല്‍ ബുധനാഴ്ച രാത്രി സാന്ദ്രയുടെ മുറിയിലുണ്ടായിരുന്നവരെ മറ്റൊരു മുറിയിലേക്ക് അയച്ച് ഇരുവരും ഒരുമിച്ച് ഒരേ മുറിയിലേക്കും പോയി. അന്നു രാത്രി അസ്വാഭാവികമായി ഒന്നുമുണ്ടായില്ലെന്നും രാത്രി 12 മണിയോളം ഇവരുടെ മുറിയില്‍ വെളിച്ചമുണ്ടായിരുന്നുവെന്നും മറ്റു കുട്ടികള്‍ പറയുന്നു.

പുലര്‍ച്ചെ അഞ്ചു മണിക്കുള്ള പരിശീലനത്തിനായി സാന്ദ്രയും വൈഷ്ണവിയും എത്തിയിരുന്നില്ല. തുടര്‍ന്ന് മറ്റു കുട്ടികള്‍ തിരഞ്ഞ് എത്തിയപ്പോള്‍ ഇവരുടെ മുറി അകത്തു നിന്നും പൂട്ടിയ നിലയിലുമായിരുന്നു. തുടര്‍ന്ന് വാതില്‍ ചവിട്ടിപ്പൊളിച്ചപ്പോഴാണ് രണ്ടു പേരെയും തൂങ്ങിയ നിലയില്‍ കണ്ടത്.

Story first published: Friday, January 16, 2026, 15:07 [IST]
Other articles published on Jan 16, 2026
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+