Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കേരളത്തിന്റെ പ്രതീക്ഷ കാത്ത് ഗോകുലം; അഭിമാന നേട്ടത്തില്‍ ഇവര്‍ക്ക് കൈയടിക്കാം

കൊല്‍ക്കത്ത: കേരളത്തിന്റെ ഫുട്‌ബോള്‍ മൈതാനങ്ങളില്‍ പ്രതീക്ഷയുടെ പുതിയ ചരിത്രം സൃഷ്ടിക്കുകയാണ് ഗോകുലം കേരള എഫ്.സി. 22 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ഡ്യുറന്റ് കപ്പില്‍ മുത്തമിട്ടതോടെ കേരളത്തില്‍ ഫുട്‌ബോളിന്റെ വളര്‍ച്ചക്ക് കൂടുതല്‍ ഊര്‍ജം കൈവന്നിരിക്കുന്നു.കാല്‍പ്പന്ത് പാരമ്പര്യമേറെയുള്ള കോഴിക്കോടിന്റെ മണ്ണില്‍ നിന്ന് മലയാളികള്‍ക്ക് അഭിമാനിക്കാവുന്ന നേട്ടത്തിലേക്ക് കാല്‍പ്പന്തുമായി മുന്നേറിയ ഗോകുലം ഇത്തവണ ഐ ലീഗിലും കിരീടം ചൂടുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

ഐഎസ്എല്‍ ക്ലബ്ബ് കേരള ബ്ലാസ്റ്റേഴ്‌സിനെ മഞ്ഞപ്പടയെന്ന പേരില്‍ നെഞ്ചേറ്റിയ ജനത പല സമയത്തും ഗോകുലത്തിന് അര്‍ഹിച്ച പരിഗണന നല്‍കിയിരുന്നില്ല.എന്നാല്‍ ഡ്യൂറന്റ് കപ്പ് കിരീടത്തോടെ ഫുട്‌ബോളിനെ സ്‌നേഹിക്കുന്ന മലയാളി മനസില്‍ ചിരപ്രതിഷ്ട നേടാന്‍ ഗോകുലത്തിന് സാധിച്ചു. അവസാന സീസണിലെ നാണംകെട്ട പ്രകടനത്തില്‍ നിന്ന് ഫിനിക്‌സ് പക്ഷിയെപ്പോലെ ഉയിര്‍ത്തെഴുന്നേറ്റ മലബാറിയന്‍സിന് മുന്നില്‍ ഇനിയും വെല്ലുവിളികളേറെ.

തോല്‍വി അറിയാതെ കിരീടത്തിലേക്ക്

തോല്‍വി അറിയാതെ കിരീടത്തിലേക്ക്

ഗ്രൂപ്പ് ഡിയില്‍ എല്ലാ മത്സരങ്ങളും വിജയിച്ചാണ് ഗോകുലം കേരള ഡ്യുറന്റ് കപ്പ് സ്വന്തമാക്കിയത്. ചെെൈന്നയിനെ 4-0നും ഇന്ത്യന്‍ എയര്‍ ഫോഴ്‌സിനെ 3-0നും ട്രാവു എഫ്‌സിയെ 4-1നുമാണ് ഗ്രൂപ്പുഘട്ടത്തില്‍ ഗോകുലം തോല്‍പ്പിച്ചത്.സെമി ഫൈനലില്‍ ഈസ്്റ്റ് ബംഗാളിനെ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് ഗോകുലം തോല്‍പ്പിച്ചത്. 199ല്‍ എഫ്.സി കൊച്ചിനുശേഷം ഡ്യൂറന്റ് കപ്പ് നേടുന്ന ആദ്യ കേരള ടീമാണ് ഗോകുലം.കൊ്ച്ചിനും ബഗാനെ കീഴടക്കിയാണ് കിരീടം ചൂടിയത്. ഗോകുലത്തിന്റെ ആദ്യ ദേശീയ കിരീട നേട്ടംകൂടിയാണിത്.

മാര്‍ക്കസ് ജോസഫാണ് താരം

മാര്‍ക്കസ് ജോസഫാണ് താരം

ട്രിനിഡാഡ് ആന്റ് ടൊബോഗോയില്‍ നിന്നുള്ള 5 അടി 10 ഇഞ്ചുകാരാന്റെ ലക്ഷ്യബോധമാണ് ഗോകുലത്തിനെ അഭിമാന നേട്ടത്തിലേക്ക് നയിച്ചതെന്ന് നിസംശയം പറയാം. 11 ഗോളുകളാണ് ക്യാപ്റ്റന്‍ മാര്‍ക്കസ് ജോസഫ് അടിച്ചെടുത്തത്. ഇതില്‍ രണ്ട് ഹാട്രിക്കും ഉള്‍പ്പെടും.

നെഞ്ചിടിപ്പേറ്റിയ ഫൈനലില്‍ ഗോകുലത്തിനെ വിജയത്തിലേക്ക് നയിച്ച രണ്ട് ഗോളും ജോസഫിന്റെ വകയായിരുന്നു.അനാവശ്യമായി ഓടിവിയര്‍ക്കാതെ പൊസിഷന്‍ നിലനിര്‍ത്തിക്കൊണ്ട് കളിക്കുന്നതില്‍ ജോസഫ് മികവ് പുലര്‍ത്തിയതിന്റെ വിജയമായിരുന്നു ഇത്. ഈ സീസണിലെ ഗോകുലത്തിന്റെ കണ്ടെത്തലായ ജോസഫ് 15 മത്സരത്തില്‍ നിന്ന് 11 ഗോളുകള്‍ ഇതിനോടകം നേടിക്കഴിഞ്ഞു.

ഒടുവില്‍ ജയിച്ചു... ലംപാര്‍ഡിന് കീഴിലെ ആദ്യ ജയം സ്വന്തമാക്കി ചെല്‍സി

പിഴവുകളില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട്..

പിഴവുകളില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട്..

2017ല്‍ രൂപംകൊണ്ട ഗോകുലം അവസാന സീസണില്‍ തീര്‍ത്തും നിരാശപ്പെടുത്തി. ബിനോ ജോര്‍ജിന്റെ പരിശീലനത്തിന് കീഴില്‍ ഒത്തിണക്കമുള്ള ടീമാകാന്‍ ഗോകുലത്തിന് കഴിഞ്ഞില്ല. അന്റോണിയോ ജര്‍മനെപ്പോലുള്ള പ്രമുഖ താരങ്ങള്‍ ടീം വിട്ടതും പ്രതിഭയുള്ള പുതിയ താരങ്ങളെ ടീമില്‍ ഉള്‍ക്കൊള്ളിക്കാന്‍ കഴിയാത്തതും അവസാന സീസണില്‍ ഗോകുലത്തിന് നാണക്കേടുണ്ടാക്കി. ടീമിന്റെ ആരാധക പിന്തുണയിലും വലിയ ഇടിവ് വന്നതോടെ അനുയോജ്യമായ മാറ്റം കൊണ്ടുവരാന്‍ ഗോകുലം മാനേജ്‌മെന്റ് തീരുമാനിച്ചു.

ഇതിന്റെ ഭാഗമായി സ്പാനിഷ് പരിശീലകന്‍ ഫെര്‍ണാണ്ടോ സാന്റിയാഗോ വലീറയെ ടീമിലെത്തിച്ച ഗോകുലത്തിന്റെ തീരുമാനം ക്ലബ്ബിന്റെ വിധി തിരുത്തിയെഴുതി. അര്‍ജുന്‍ ജയരാജുള്‍പ്പെടെയുള്ള മികച്ച യുവതാരങ്ങള്‍ ഗോകുലം വിട്ടപ്പോഴും ഒത്തിണക്കമുള്ള മികച്ച ടീമിനെ കെട്ടുപ്പടുക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. ഗോകുലത്തിന്റെ കിരീട നേട്ടത്തില്‍ മാര്‍ക്കസ് ജോസഫിനൊപ്പം കൈയടി നേടുകയാണ് സാന്റിയാഗോയും.

Story first published: Sunday, August 25, 2019, 10:13 [IST]
Other articles published on Aug 25, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+