Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഒടുവില്‍ ജയിച്ചു... ലംപാര്‍ഡിന് കീഴിലെ ആദ്യ ജയം സ്വന്തമാക്കി ചെല്‍സി

നോര്‍വിച്ച്: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന്റെ ഈ സീസണിലെ ആദ്യ ജയം സ്വന്തമാക്കി ചെല്‍സി.നോര്‍വിച്ചിനെ അവരുടെ മൈതാനത്ത് രണ്ടിനെതിരേ മൂന്ന് ഗോളിനാണ് ചെല്‍സി തകര്‍ത്തത്. ലംപാര്‍ഡ് ചെല്‍സിയുടെ പരിശീലകസ്ഥാനം ഏറ്റെടുത്ത ശേഷമുള്ള ക്ലബ്ബിന്റെ പ്രീമിയര്‍ ലീഗിലെ ആദ്യ ജയംകൂടിയാണിത്.ആദ്യ പകുതിയിലെ 2-2 തുല്യത പുലര്‍ത്തിയ ശേഷമാണ് ചെല്‍സി വിജയം പിടിച്ചെടുത്തത്.

ആദ്യ രണ്ട് മത്സരത്തിലും വിജയിക്കാന്‍ സാധിക്കാത്തതിന്റെ സമ്മര്‍ദത്തിലായിരുന്ന ചെല്‍സിക്ക് ഇന്നത്തെ ജയം നിര്‍ണ്ണായകമായിരുന്നു.പരീക്ഷണങ്ങള്‍ക്ക് മുതിരാതെ 4-3-3 എന്ന പതിവ് ശൈലിയിലായിരുന്നു ചെല്‍സിയെ ലംപാര്‍ഡ് വിന്യസിച്ചത്.പുലിസിച്ചും അബ്രഹാമും മൗണ്ടും മുന്നേറ്റ നിരയില്‍ സ്ഥാനം പിടിച്ചപ്പോള്‍ ഒലിവര്‍ ജിറൗഡിനെ ആദ്യ ഇലവനില്‍ പരിഗണിച്ചില്ല. മൂന്നാം മിനുട്ടില്‍ത്തന്നെ ആതിഥേയരെ ഞെട്ടിച്ച് ചെല്‍സി വലകുലുക്കി. ആസ്പിലിക്യൂറ്റയുടെ അസിസ്റ്റില്‍ ടാമി അബ്രഹാമാണ് ചെല്‍സിക്കായി ലക്ഷ്യം കണ്ടത്. എന്നാല്‍ മൂന്ന് മിനുട്ട് മാത്രമായിരുന്നു ഈ ലീഡിന്റെ ആയുസ്.ആറാം മിനുട്ടില്‍ കാന്റ്്‌വെല്ലിലൂടെ നോര്‍വിച്ച് ഗോള്‍മടക്കി. 53 ശതമാനം പന്തടക്കിവെച്ച് ആറിനെതിരേ 23 ഗോള്‍ശ്രമവുമായി കണക്കുകളില്‍ വ്യക്തമായ ആധിപത്യമാണ് ചെല്‍സി നേടിയത്.

chelsea

17ാം മിനുട്ടില്‍ ചെല്‍സി വീണ്ടും മുന്നിലെത്തി. പുലിസിച്ച് ഗോളിന് വഴിയൊരുക്കിയപ്പോള്‍ മാസോണ്‍ മൗണ്ട് പന്ത് പോസ്റ്റിലാക്കി. എന്നാല്‍ 30ാം മിനുട്ടില്‍ പുക്കിയിലൂടെ വീണ്ടും നോര്‍വിച്ച് ഒപ്പമെത്തി. 68ാം മിനുട്ടില്‍ മത്സരത്തിന്റെ വിധിയെഴുതി ടാമി എബ്രഹാം ചെല്‍സിക്കായി വലകുലുക്കി. പിന്നീടുള്ള സമയത്തെ ആതിഥേയരുടെ മുന്നേറ്റങ്ങളെ ചെല്‍സി മികച്ച രീതിയില്‍ പ്രതിരോധിച്ചതോടെ ആവേശ ജയം നീലപ്പടയ്‌ക്കൊപ്പം നിന്നു.നിലവില്‍ 10ാം സ്ഥാനത്താണ് ചെല്‍സി. മറ്റൊരു മത്സരത്തില്‍ എവര്‍ട്ടനെ ആസ്റ്റണ്‍ വില്ല എതിരില്ലാത്ത രണ്ട് ഗോളിനും തോല്‍പ്പിച്ചു.

Story first published: Sunday, August 25, 2019, 9:23 [IST]
Other articles published on Aug 25, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+