Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബി എന്‍ മല്ലിക് ആള്‍ ഇന്ത്യാ പോലീസ് ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പില്‍ കേരള പോലീസിന് ആദ്യജയം

മലപ്പുറം: 67-ാമത് ബി എന്‍ മല്ലിക് ആള്‍ ഇന്ത്യാ പോലീസ് ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പില്‍ കേരള പോലീസിന് ആദ്യജയം. തിങ്കളാഴ്ച കരുത്തരായ സിക്കിം പോലീസിനെ ഏകപക്ഷീയമായ ഒരു ഗോളിനാണ് മുന്‍ ഫെഡറേഷന്‍ കപ്പ് ചാംപ്യന്മാര്‍ മറികടന്നത്. 20-ാം മിനിറ്റില്‍ മുഹമ്മദ് ഷനൂപ് പെനാല്‍റ്റിയിലൂടെയാണ് വിജയഗോള്‍ നേടിയത്. ഗോവ മറുപടിയില്ലാത്ത മൂന്ന്‌ഗോളിന് ഹരിയാനെയയും പഞ്ചാബ് പോലീസ് രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ഉത്തരാഖണ്ഡിനെ പരാജയപ്പെടുത്തി. പഞ്ചാബിന്റെ വിജയകുമാര്‍ ഹാട്രിക് നേടി.

police

തുടക്കം മുതല്‍ കേരളവും സിക്കിമും ആക്രമിച്ചു കളിച്ചുവെങ്കിലും ഇരുടീമുകളും ഗോളവവസരം ഉണ്ടാക്കുന്നതില്‍ പരാജയപ്പെട്ടു. ഇതിനിടെയാണ് ഹര്‍ഷാദിനെ വീഴ്തിയതിന് പെനാല്‍റ്റി ലഭിച്ചത്. ഇടവേളക്ക് ശേഷവും ആക്രമണത്തിന് കുറവുണ്ടായിരുന്നില്ല. ഇരുടീമുകളും പരുക്കനടവുകള്‍ പുറത്തെടുത്തപ്പോള്‍ റഫറി രാധാകൃഷ്ണന് പിടിപ്പത് പണിയായി. ഇതിനിടെ കെ ഫിറോസും സുജിലും ഗോള്‍ നേടാന്‍ ശ്രമിച്ചത് ഗോള്‍പോസ്റ്റിന്റെ രൂപത്തിലും ഓഫ്‌സൈഡ് തടഞ്ഞു. എന്നാല്‍ അവസാന 15 മിനിറ്റില്‍ രണ്ടും കല്‍പിച്ച് ആക്രമിച്ചു കളിച്ച മഞ്ഞുമലയുടെ 13-ാം നമ്പര്‍ താരം ജൂനിയര്‍ ബൈച്ചുങ് ബൂട്ടിയ ഗോള്‍ നേടിയെങ്കിലും ഓഫ് സൈഡ് വിളിച്ചു.

ഗോളിന് വേണ്ടി കളിക്കാര്‍ വാദിച്ചെങ്കിലും റഫറി തീരുമാനത്തില്‍ ഉറച്ചു നിന്നു. മറ്റു മത്സരങ്ങളില്‍ സിഐഎസ്എഫ് എതിരില്ലാത്ത മുന്ന് ഗോളുകള്‍ക്ക് ആര്‍പിഎഫിനേയും ത്രിപുര ജമ്മു കശ്മീരിനെ നാലു ഗോളുകള്‍ക്കും മിസോറാം ഒമ്പത് ഗോളുകള്‍ക്ക് രാജസ്ഥാന്‍ പോലീസിനേയും ആസാം റൈഫിള്‍സ് രണ്ട് ഗോളുകള്‍ക്ക മധ്യപ്രദേശ് പോലീസിനേയും തോല്‍പിച്ചു. മിസോറമിലെ ലാല്‍റിംപുവ ഹാട്രിക് നേടി. ത്രിപുരക്ക് വേണ്ടി രവീന്ദ്ര ദബ്ബാര്‍മയും അരിജിത് സിംങ് ബറുവയും രണ്ട് ഗോള്‍ വീതം നേടി.

Story first published: Tuesday, January 29, 2019, 10:25 [IST]
Other articles published on Jan 29, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+