Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഏറ്റവും വിലപിടിപ്പുള്ള ഇന്ത്യന്‍ പ്രതിരോധ താരമായി നിഷു ബ്ലാസ്‌റ്റേഴ്‌സില്‍

കൊച്ചി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പുതിയ സീസണിന് മുന്നോടിയായി കേരള ബ്ലാസ്‌റ്റേഴ്‌സ് ഒരുങ്ങിത്തന്നെ. സൂപ്പര്‍ താരവും പ്രതിരോധനിരയിലെ വന്‍മതിലുമായ സന്ദേശ് ജിങ്കന്‍ ബ്ലാസ്‌റ്റേഴ്‌സ് വിട്ടതിന് പകരക്കാരനായി ബംഗളൂരുവിന്റെ പ്രതിരോധ താരം നിഷു കുമാറിനെയാണ് ബ്ലാസ്‌റ്റേഴ്‌സ് സ്വന്തമാക്കിയത്. ഇന്ത്യന്‍ പ്രതിരോധ നിര താരത്തിന് നല്‍കിയ ഏറ്റവും ഉയര്‍ന്ന വിലക്കാണ് താരത്തെ ബ്ലാസ്റ്റേഴ്‌സ് ടീമിലെത്തിച്ചതെന്നാണ് വിവരം.

നാല് വര്‍ഷത്തെ കരാറിലാണ് നിഷുവിനെ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയത്. ഏകദേശം അഞ്ച് കോടി രൂപയാണ് താരത്തിനായി മുടക്കിയത്. 2017ല്‍ ബ്ലാസ്റ്റേഴ്‌സുമായി നാല് വര്‍ഷം കരാര്‍ ജിങ്കാന്‍ പുതുക്കിയത് 3.8 കോടി രൂപയ്ക്കായിരുന്നു. നിഷുവിനെ നിലനിര്‍ത്താന്‍ ബംഗളൂരു പരമാവതി ശ്രമിച്ചെങ്കിലും മികച്ച ഓഫര്‍ ലഭിച്ചതോടെ കൂടുമാറ്റത്തിന് ബംഗളൂരു സമ്മതിക്കുകയായിരുന്നു.

nishukumar

ഉത്തര്‍ പ്രദേശിലെ മുസഫര്‍നഗര്‍ സ്വദേശിയായ നിഷു ചണ്ഡീഗ്രാഹ് ഫുട്‌ബോള്‍ അക്കാദമിയിലൂടെയാണ് കരിയര്‍ ആരംഭിച്ചത്. 2015 എ ഐ എഫ് എഫിന്റെ എലൈറ്റ് അക്കാഡമിയില്‍ നിഷു അംഗമായി. 18 വയസ് പൂര്‍ത്തിയായതോടെ ബംഗളൂരുവുമായി രണ്ട് വര്‍ഷ കരാര്‍ ഒപ്പിട്ടു. ബംഗളൂരുവിനുവേണ്ടി 55 മത്സരത്തില്‍ നിന്ന് രണ്ട് ഗോളും താരം നേടിയിട്ടുണ്ട്. ഇന്ത്യ അണ്ടര്‍ 19,അണ്ടര്‍ 23 ടീമുകള്‍ക്കുവേണ്ടി കളിച്ചിട്ടുള്ള നിഷു 2018ല്‍ ഇന്ത്യന്‍ സീനിയര്‍ ടീമില്‍ അരങ്ങേറ്റം കുറിക്കുകയും ഒരു ഗോള്‍ നേടുകയും ചെയ്തിട്ടുണ്ട്.

പുതിയ സീസണിന് മുന്നോടിയായി ടീമില്‍ വന്‍ അഴിച്ചുപണിയാണ് ബ്ലാസ്‌റ്റേഴ്‌സ് നടത്തുന്നത്. വലിയ തുകയ്ക്ക് ടീമിലെത്തിച്ച താരങ്ങളെ പറഞ്ഞയച്ച് പ്രതിഭാശാലികളായ യുവതാരങ്ങളെ എത്തിക്കാനുള്ള ശ്രമത്തിലാണ് ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റിന്റെ ശ്രമം. പുതിയ സീസണിന് മുന്നോടിയായി അബ്ദുല്‍ ഹക്കുവുമായി ബ്ലാസ്‌റ്റേഴ്‌സുമായി കരാര്‍ പുതുക്കിയിട്ടുണ്ട്. പരിക്കിനെത്തുടര്‍ന്ന് കഴിഞ്ഞ രണ്ട് സീസണിലും കൂടുതല്‍ മത്സരം കളിക്കാന്‍ ഇദ്ദേഹത്തിന് സാധിച്ചിരുന്നില്ല. ഇന്ത്യന്‍ ആരോസില്‍നിന്ന് ഗിവ്‌സന്‍ സിംഗ്, അല്‍ബിനോ ഗോമസ്, പ്രഭ്‌സുഖന്‍ ഗില്‍ എന്നിവരെ ബ്ലാസ്റ്റേഴ്‌സ് ടീമിലെത്തിച്ചിട്ടുണ്ട്.

മോഹന്‍ ബഗാനെ ചാമ്പ്യന്മാരാക്കിയ കിബു വികുനയെ പരിശീലകസ്ഥാനത്ത് എത്തിച്ചാണ് ഇത്തവണ ബ്ലാസ്റ്റേഴ്‌സ് തന്ത്രം മെനയുന്നത്. അവസാന സീസണില്‍ 19 പോയിന്റുമായി ഏഴാം സ്ഥാനത്തായിരുന്നു ബ്ലാസ്‌റ്റേഴ്‌സ്. അടുത്ത സീസണില്‍ കോഴിക്കോട് സ്‌റ്റേഡിയത്തിലും മത്സരംനടത്താന്‍ ബ്ലാസ്‌റ്റേഴ്‌സ് ശ്രമം നടത്തുന്നുണ്ട്.ഇതിനുള്ള ധാരണയായെന്നാണ് വിവരം. അങ്ങനെയെങ്കില്‍ അടുത്ത സീസണില്‍ കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ ബ്ലാസ്റ്റേഴ്‌സിന്റെ മത്സരം കാണാന്‍ ആരാധകര്‍ക്ക് സാധിക്കും. നിലവില്‍ ഗോകുലം കേരള എഫ്‌സിയുടെ ഹോം ഗ്രൗണ്ടാണ് കോഴിക്കോട് ഇഎംഎസ് സ്‌റ്റേഡിയം.

Story first published: Friday, June 5, 2020, 12:31 [IST]
Other articles published on Jun 5, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+