Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പഞ്ചാബില്‍നിന്നുള്ള ഉയരക്കാരന്‍ ഗോള്‍കീപ്പറുമായി ബ്ലാസ്റ്റേഴ്‌സ് കരാറിലെത്തി

കൊച്ചി: പുതിയ സീസണായി ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്‌സ് പഞ്ചാബില്‍നിന്നുള്ള ഗോള്‍ കീപ്പറെ ടീമിലെടുത്തു. ഐ ലീഗ് ടീം ഇന്ത്യന്‍ ആരോസിന്റെ താരമായ ലൗപ്രീത് സിങ് ആണ് ബ്ലാസ്റ്റേഴ്‌സിലെത്തിയത്. ഇരുപത്തിയൊന്നുകാരനായ ഗോള്‍കീപ്പര്‍ക്ക് 195 സെ.മീ ഉയരമുണ്ട്. താരത്തിന്റെ ഉയരം തന്നെയാണ് പ്രധാന പ്ലസ് പോയന്റെന്ന് ബ്ലാസ്‌റ്റേഴ്‌സ് മാനേജ്‌മെന്റ് വ്യക്തമാക്കി.

ബ്ലാസ്‌റ്റേഴ്‌സ് പോലുള്ള ഒരു ടീമിലെത്തിയതില്‍ അതിയായ സന്തോഷമുണ്ടെന്ന് ലൗപ്രീത് സിങ് പറഞ്ഞു. ടീമിനെക്കുറിച്ച് ഏറെ കേട്ടിട്ടുണ്ട്. ബ്ലാസ്റ്റേഴ്‌സിന്റെ ആരാധകര്‍ക്ക് മുന്നില്‍ കളിക്കാനിറങ്ങുന്നത് വേറിട്ട അനുഭവമായിരിക്കും. ബ്ലാസ്റ്റേഴ്‌സിലെത്തുമ്പോള്‍ വലിയ പ്രതീക്ഷകളുണ്ടെന്നും ടീമിനായി ആത്മാര്‍ഥതയോടെ കളിക്കുമെന്നും താരം പറഞ്ഞു.

lovepreetsingh

ലൗപ്രീത് സിങ് വളരെ വ്യത്യസ്തതയുള്ള അപൂര്‍വ താരമാണെന്നാണ് ബ്ലാസ്റ്റേഴ്‌സിന്റെ പ്രതികരണം. സാങ്കേതികമായി മാത്രമല്ല ശാരീരികമായും ഒരു മികച്ച ഗോള്‍കീപ്പറാണ് ടീമിലെത്തിയിരിക്കുന്നത്. യുവതാരങ്ങളെ കണ്ടെത്തി വളര്‍ത്തിയെടുക്കുന്നതിന്റെ ഭാഗംകൂടിയാണ് ലൗപ്രീതിന്റെ വരവ്. അടുത്ത സീസണ്‍ പ്രതീക്ഷയോടെയാണ് കാണുന്നതെന്നും ബ്ലാസ്‌റ്റേഴ്‌സിന്റെ ഗോള്‍കീപ്പിങ് പരിശീലകന്‍ റോറി ഗ്രാന്‍ഡ് പറഞ്ഞു.

Story first published: Friday, April 19, 2019, 13:06 [IST]
Other articles published on Apr 19, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+