Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബോള്‍ട്ടിനേക്കാള്‍ വേഗത്തില്‍ കര്‍ണാടകത്തിലെ കാള ഓട്ടക്കാരന്‍; 9.55 സെക്കന്റില്‍ 100 മീറ്റര്‍

മൂഡാബിദ്രി: ട്രാക്കിലെ വേഗരാജാവ് ഉസൈന്‍ ബോള്‍ട്ടിനെക്കാള്‍ വേഗത്തില്‍ കര്‍ണാടകത്തിലെ ഒരു കാളയോട്ടക്കാരന്‍. ദക്ഷിണ കന്നഡ ജില്ലയിലെ മൂഡാബിദ്രിയിലെ ഇരുപത്തിയെട്ടുകാരനായ ശ്രീനിവാസ ഗൗഡയാണ് ലോകശ്രദ്ധയാകര്‍ഷിക്കുന്നത്. 142.5 മീറ്റര്‍ പിന്നിടാന്‍ കാളകളേയും കൊണ്ട് ഓടിയ ശ്രീനിവാസ ഗൗഡയ്ക്ക് വേണ്ടിവന്നത് കേവലം 13.62 സെക്കന്‍ന്റ്.

ശ്രീനിവാസ 100 മീറ്റര്‍ പിന്നിടാന്‍ എടുത്തത് 9.55 സെക്കന്റ് മാത്രം. ജമൈക്കയുടെ ഉസൈന്‍ ബോള്‍ട്ടിന്റെ നൂറ് മീറ്റര്‍ റെക്കോര്‍ഡ് 9.58 സെക്കന്റാണ്. കാളയോട്ട മത്സരത്തില്‍ രണ്ട് കാളകള്‍ക്കൊപ്പമാണ് ശ്രീനിവാസ ഗൗഡ ഓടിയത്. കാളകളുടെ വേഗത്തിനൊപ്പമെത്താന്‍ ഇദ്ദേഹവും കുതികുതിച്ചു. കാളയോട്ടത്തിലെ അതിവേഗക്കാരന്‍ എന്ന റെക്കോര്‍ഡ് ഇനി ശ്രീനിവാസ ഗൗഡയ്ക്കാണ്. 30 വര്‍ഷത്തെ റെക്കോര്‍ഡാണ് ശ്രീനിവാസ തിരുത്തിയത്.

karnatakausainbolt

ശ്രീനിവാസ ഗൗഡയുടെ റെക്കോര്‍ഡ് കാളയോട്ടത്തില്‍ റഫറിയായിരുന്ന വിജയകുമാര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. കാളയോട്ടത്തില്‍ ഇതുവരെ 29 കിരീടങ്ങള്‍ നേടിയ ആള്‍കൂടിയാണ് ശ്രീനിവാസ. സ്‌കൂള്‍ വിദ്യാഭ്യാസം പാതിവഴിയില്‍ നിര്‍ത്തിയ ശ്രീനിവാസ പിന്നീട് കെട്ടിടനിര്‍മാണ മേഖലയില്‍ തൊഴിലാളിയായിരുന്നു. ജോലിയില്ലാത്തപ്പോഴാണ് കാളയോട്ടത്തില്‍ ഹരം കയറുന്നത്. തന്റെ റെക്കോര്‍ഡിന്റെ ക്രഡിറ്റ് കാളകള്‍ക്കാണെന്നാണ് ശ്രീനിവാസയുടെ മറുപടി. കംബള ജോക്കി എന്നറിയപ്പെടുന്ന കാളയോട്ടം കര്‍ണാടകത്തില്‍ പ്രശസ്തമാണ്. ലക്ഷങ്ങളാണ് ഇതിനായി ഓരോ വിഭാഗവും ചെലവഴിക്കുന്നത്.

Story first published: Friday, February 14, 2020, 14:28 [IST]
Other articles published on Feb 14, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+