Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യ ലോര്‍ഡ്‌സില്‍ കിരീടം ചൂടി ഇന്നേക്ക് 36 വര്‍ഷം; അതേവേദിയില്‍ കോലിയും സംഘവും കയറുമോ?

ഇന്ത്യ ലോര്‍ഡ്‌സില്‍ കിരീടം ചൂടി ഇന്നേക്ക് 36 വര്‍ഷം

ലണ്ടന്‍: ലോകകപ്പ് ക്രിക്കറ്റിന്റെ ആരവങ്ങള്‍ മുഴങ്ങിക്കൊണ്ടിരിക്കെ ഇന്ത്യ ആദ്യ ലോകകിരീടം നേടിയിട്ട് ഇന്നേക്ക് 36 വര്‍ഷമാകുന്നു. 1983 ജൂണ്‍ 25നാണ് കപിലിന്റെ ചെകുത്താന്മാര്‍ വെസ്റ്റിന്‍ഡീസിനെ അട്ടിമറിച്ച് ആദ്യമായി ലോകകപ്പില്‍ മുത്തമിടുന്നത്. നേരിയ ജയസാധ്യതപോലും ഇല്ലാതിരുന്ന ഇന്ത്യയാണ് ഫൈനലില്‍ അപ്രതീക്ഷിത വിജയവുമായി ചരിത്രമെഴുതയത് എന്നതാണ് ശ്രദ്ധേയം.

എല്ലാവരും കോലിയല്ല, സ്മിത്തും വാര്‍ണറും ഒരു ദയയും പ്രതീക്ഷിക്കേണ്ട!! തുറന്നടിച്ച് മോര്‍ഗന്‍
ഇന്ത്യയേക്കാള്‍ കളിപരിചയവും കഴിവുള്ള കളിക്കാരാല്‍ സമ്പന്നമായിരുന്ന വെസ്റ്റിന്‍ഡീസിനെതിരെ ആദ്യ ബാറ്റ് ചെയ്ത ഇന്ത്യ 184 റണ്‍സിന് എല്ലാവരും പുറത്തായിരുന്നു. ഇതോടെ ഇന്ത്യയുടെ സാധ്യത അവസാനിച്ചെന്നും കരുതിയാണ്. എന്നാല്‍, വിന്‍ഡീസ് കേവലം 140 റണ്‍സിന് പുറത്താവുകയായിരുന്നു. ആദ്യ ലോകകപ്പ് ഇന്ത്യയില്‍ ക്രിക്കറ്റിന് നല്‍കിയ അടിത്തറ വലുതായിരുന്നു.

kapildev

കപില്‍ ദേവ് നയിച്ച ടീമില്‍ സുനില്‍ ഗാവസ്‌കര്‍, കെ ശ്രീകാന്ത്, മൊഹീന്ദര്‍ അമര്‍നാഥ്, യശ്പാല്‍ ശര്‍മ, എസ്എം പാട്ടീല്‍, കീര്‍ത്തി ആസാദ്, റോജര്‍ ബിന്നി, മദന്‍ലാല്‍, സയീദ് കിര്‍മാനി, ബല്‍വീന്ദര്‍ സന്ധു എന്നിവരായിരുന്നു ഉണ്ടായിരുന്നത്. 1983ന് ശേഷം ഇന്ത്യ 2011ല്‍ വീണ്ടും ലോക ചാമ്പ്യന്മാരായിരുന്നു. ലോകത്തിലെ ഏറ്റവും മികച്ച ടീമുകളൊന്നായി മാറിക്കഴിഞ്ഞ ഇന്ത്യ ഇംഗ്ലണ്ടില്‍ നടക്കുന്ന ലോകകപ്പില്‍ ഇത്തവണയും ഫേവറിറ്റുകളാണ്.

Story first published: Tuesday, June 25, 2019, 11:50 [IST]
Other articles published on Jun 25, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+