കമല്‍ഹാസന്റെ മുന്‍ ഭാര്യ കപിലിന്റെ കാമുകി! ഈ പ്രണയത്തിന് സംഭവിച്ചത്?
ഇന്ത്യന്‍ ക്രിക്കറ്റിലെ എക്കാലത്തെയും വലിയ ഇതിഹാസങ്ങളിലൊരാളായാണ് മുന്‍ ഓള്‍റൗണ്ടര്‍ കപില്‍ ദേവ് വിശേഷിപ്പിക്കപ്പെടുന്നത്. ലോകകപ്പിനായുള്ള ഇന്ത്യയുടെ കാത്തിരിപ്പ് അവസാനിപ്പിച്ച ക്യാപ്റ്റന്‍ കൂടിയാണ് അദ്ദഹേം. 1983ല്‍ ലോര്‍ഡ്‌സില്‍ വച്ച് കപിലിന്റെ ചെകുത്താന്‍മാര്‍ ലോകം കീഴടക്കിയത് ഇന്നും ക്രിക്കറ്റിലെ സമാനതകളില്ലാത് മുഹൂര്‍ത്തങ്ങളിലൊന്നാണ്. ഇന്ത്യന്‍ ക്രിക്കറ്റിന്റെ തലവര തന്നെ മാറ്റി നിമിഷം കൂടിയായിരുന്നു ഈ ലോകകപ്പ് നേട്ടം.

കപിലിന്റെ വ്യക്തിജീവിതത്തിലേക്കു വരികയാണെങ്കില്‍ അദ്ദേഹത്തിനും പ്രണയങ്ങളുണ്ടായിട്ടുണ്ട്. അക്കൂട്ടത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട് പ്രമുഖ നടി സരികയുമായുള്ള പ്രണമായിരുന്നു. പക്ഷെ ഈ പ്രണയം വിവാഹത്തില്‍ എത്തുന്നതിനു മുമ്പ് തന്നെ അവസാനിക്കുകയായിരുന്നു. പ്രമുഖ നടന്‍ കമല്‍ ഹാസന്റെ മുന്‍ ഭാര്യ കൂടിയാണ് സരിക. നടിമാരായ ശ്രുതി ഹാസന്‍, അക്ഷര ഹസന്‍ എന്നിവര്‍ ഈ ദമ്പതികളുടെ മക്കളുമാണ്.

ക്രിക്കറ്റല്‍ സൂപ്പര്‍ താര പദവിയില്‍ നില്‍ക്കുമ്പോഴോണ് കപില്‍ ദേവും സരികയും പരിചയപ്പെടുന്നത്. ഈ സമയത്ത് ഇരുവരും സിംഗിളായിരുന്നു. പ്രശസ്ത നടന്‍ മനോജ് കുമാറിന്റെ ഭാര്യ മുഖേനയാണ് കപിലും സരികയും ആദ്യമായി പരിചയപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ സൗഹൃദം പിന്നീട് പ്രണയത്തിലേക്കു വഴി മാറുകയായിരുന്നു. പലയിടങ്ങളില്‍ വച്ചും ഇവര്‍ പിന്നീട് കണ്ടു മുട്ടുകയും ചെയ്തിട്ടുണ്ട്.

പക്ഷെ ഈ പ്രണയബന്ധം അധികനാള്‍ നീണ്ടുനിന്നില്ല. എന്തായിരുന്നു കപിലിനും സരികയ്ക്കുമിടയില്‍ സംഭവിച്ചതെന്നു ഇന്നും ആര്‍ക്കുമറിയില്ല. സരികയുമായുള്ള ബന്ധം അവസാനിപ്പിച്ച കപില്‍ തന്റെ മുന്‍ കാമുകിയായ റോമി ഭാട്ടിയയുടെ അടുത്തേക്കു തന്നെ തിരികെ പോവുകയായിരുന്നു. റോമിയുമായുള്ള പ്രണയത്തകര്‍ച്ചയ്ക്കു ശേഷമായിരുന്നു കപില്‍ സരികയുമായി അടുപ്പത്തിലായത് എന്നാണ് വിവരം. എന്നാല്‍ സരികയുമായി പിരിഞ്ഞതോടെ അദ്ദേഹം വീണ്ടും റോമിയുമായി പ്രണയത്തിലായി. വൈകാതെ ഇരുവരും വിവാഹിതരാവുകയും ചെയ്തു.

സരികയാവട്ടെ കപിലുമായുള്ള പ്രണയത്തകര്‍ച്ചയ്ക്കു ശേഷമാണ് ഉലകനായകന്‍ കമല്‍ഹാസനുമായി പ്രണയത്തിലാവുന്നത്. സൂപ്പര്‍ സ്റ്റാര്‍ പദവയിലുണ്ടായിരുന്ന കമലിനെ സരിക വിവാഹം കഴിക്കുകയും ചെയ്തു. വര്‍ഷങ്ങള്‍ക്കു ശേഷം ഇരുവരും വിവാഹ മോചിതരായി. കമല്‍ പിന്നീട് മറ്റൊരു പ്രശസ്ത നടിയായ ഗൗതമിയെ വിവാഹം കഴിച്ചിരുന്നു.

അടുത്ത സുഹൃത്ത് സുനില്‍ ഭാട്ടിയ വഴിയാണ് റോമി ഭാട്ടിയയെ കപില്‍ ദേവ് പരിചയപ്പെടുന്നത്. അടുത്ത സുഹൃത്തുക്കളായി ഇരുവരും പിന്നീട് മാറുകയും ചെയ്തു. ഒരു വര്‍ഷത്തിനു ശേഷമാണ് കപില്‍ തന്റെ പ്രണയം റോമിയോടു തുറന്നു പറഞ്ഞത്. 1980ലായിരുന്നു മുംബൈയില്‍ വച്ചു റോമിയോടു കപില്‍ വിവാഹ അഭ്യര്‍ഥന നടത്തിയത്. ഇരുവരും ഇതേ വര്‍ഷം വിവാഹിതരാവുകയും ചെയ്തു. 1996ല്‍ ഇവര്‍ക്കു ആമിയ ദേവ് എന്ന മകളും പിറന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications