Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ട്രാക്കില്‍ ഓടാന്‍ എത്തില്ലെന്ന് കാളയോട്ടക്കാരന്‍ ശ്രീനിവാസ; വാഗ്ദാനം നിരസിച്ചു

മൂഡാബിദ്രി: ട്രാക്കിലെ വേഗരാജാവ് ഉസൈന്‍ ബോള്‍ട്ടിന്റെ റെക്കോര്‍ഡ് തകര്‍ത്തെന്ന് അവകാശപ്പെടുന്ന കര്‍ണാടകത്തിലെ കാളയോട്ടക്കാരന്‍ ശ്രീനിവാസ ഗൗഡ ഇന്ത്യയ്ക്കായി ഓടാന്‍ എത്തിയേക്കില്ല. കേന്ദ്ര കായിക മന്ത്രി കിരണ്‍ റിജിജുവിന്റെ നിര്‍ദ്ദേശപ്രകാരം സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ(സായ്) സംഘടിപ്പിച്ച ട്രയല്‍സില്‍ പങ്കെടുക്കില്ലെന്ന് ശ്രീനിവാസ അറിയിച്ചു.

കമ്പള ഓട്ടത്തില്‍ കാല്‍പ്പാദത്തിന്റെ പിന്‍ഭാഗമാണ് കൂടുതലായി ഉപയോഗിക്കുന്നതെന്ന് ശ്രീനിവാസ പറഞ്ഞു. എന്നാല്‍, ട്രാക്കിലെ ഓട്ടത്തില്‍ മുന്‍ഭാഗവും. കമ്പള ഓട്ടത്തില്‍ ഒപ്പമോടുന്ന കാളകളും വേഗം കൂടാന്‍ സഹായിക്കുന്നുണ്ട്. ഇത് ട്രാക്കില്‍ ഗുണകരമാകില്ലെന്നും ശ്രീനിവാസ വ്യക്തമാക്കി. അത്ഭുതപ്പെടുത്തുന്ന കായികശേഷിയുള്ള ഒരാള്‍ക്കും അവസരം നഷ്ടമാകില്ലെന്ന് ഉറപ്പാക്കാണ് മന്ത്രി ശ്രീനിവാസയ്ക്കായി ഇടപെട്ടത്.

srinivasagowda

മൂഡാബിദ്രിയില്‍ നടന്ന കമ്പള എന്ന കാളയോട്ട വിനോദത്തിലാണ് ശ്രീനിവാസ ഗൗഡ ബോള്‍ട്ടിനേക്കാള്‍ വേഗത്തില്‍ ഓടിയെത്തിയതായി പറയുന്നത്. 142.5 മീറ്റര്‍ പിന്നിടാന്‍ കാളകളേയും കൊണ്ട് ഓടിയ ശ്രീനിവാസ ഗൗഡയ്ക്ക് വേണ്ടിവന്നത് കേവലം 13.62 സെക്കന്റാണെന്നും ശ്രീനിവാസ 100 മീറ്റര്‍ പിന്നിടാന്‍ എടുത്തത് 9.55 സെക്കന്റ് മാത്രമാണെന്നും പരിപാടിയുടെ സംഘാടകര്‍ പറയുന്നു. 30 വര്‍ഷത്തെ കാളയോട്ട റെക്കോര്‍ഡ് ശ്രീനിവാസ തിരുത്തുകയും ചെയ്തു. കാളയോട്ടത്തില്‍ ഇതുവരെ 29 കിരീടങ്ങള്‍ നേടിയ ആള്‍കൂടിയാണ് ശ്രീനിവാസ. സ്‌കൂള്‍ വിദ്യാഭ്യാസം പാതിവഴിയില്‍ നിര്‍ത്തിയ ശ്രീനിവാസ പിന്നീട് കെട്ടിടനിര്‍മാണ മേഖലയില്‍ തൊഴിലാളിയായിരുന്നു. ജോലിയില്ലാത്തപ്പോഴാണ് കാളയോട്ടത്തില്‍ ഹരം കയറുന്നത്.

Story first published: Monday, February 17, 2020, 14:26 [IST]
Other articles published on Feb 17, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+