Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അജാക്‌സ് വണ്ടര്‍ ബോയ് മാത്തിസ് ഡി ലൈറ്റിനെ സ്വന്തമാക്കി യുവന്റസ്

ടുറിന്‍: കൈമാറ്റ ജാലകത്തില്‍ നിര്‍ണ്ണായകനീക്കവുമായി യുവന്റസ്. ബാഴ്‌സലോണയും മാഞ്ചസ്റ്റര്‍ യുണൈറ്റഡും നോട്ടമിട്ടിരുന്ന അജാക്‌സിന്റെ യുവ സെന്റര്‍ബാക്കിനെ ടീമിലെത്തിച്ചാണ് യുവന്റസ് ഞെട്ടിച്ചിരിക്കുന്നത്. അവസാന സീസണിലെ അജാക്‌സിന്റെ കുതിപ്പിന് ചുക്കാന്‍ പിടിച്ച ഡി ലൈറ്റുമായി യുവന്റസ് കരാറിലെത്തിയ വിവരം ഇറ്റാലിയന്‍ മാധ്യമമായ കോറി ഡെല്ലോ സ്‌പോര്‍ട്ടാണ് റിപ്പോര്‍ട്ട് ചെയ്തത്.ഹോളണ്ട് വംശജനായ ഈ 19കാരന്‍ അജാക്‌സിലൂടെ വളര്‍ന്നുവന്ന താരമാണ്.

ലോര്‍ഡ്‌സില്‍ സൂപ്പര്‍ സണ്‍ഡേ.... പുതിയ ചാമ്പ്യന്‍മാരെ നാളെ അറിയാം, പോരാട്ടം പൊടിപാറും

ഡി ലൈറ്റിനെ ടീമിലെത്തിക്കാന്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇടപെടല്‍ നടത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ താരത്തിന്റെ കരാര്‍ തുകയോ കാലാവധിയോ വ്യക്തമല്ല.2016മുതല്‍ അജാക്‌സിനുവേണ്ടി കളിക്കുന്ന താരം 77 മത്സരത്തില്‍ നിന്ന് എട്ട് ഗോളും നേടിയിട്ടുണ്ട്.ഹോളണ്ടിനൊപ്പം 17 കളികളില്‍ ജഴ്‌സി അണിഞ്ഞ ഡി ലൈറ്റ് രണ്ട് ഗോളും സ്വന്തം പേരിലാക്കി. സീരി എയില്‍ യുവന്റസ് ഏകാധിപതികളാണെങ്കിലും ചാമ്പ്യന്‍സ് ലീഗ് കിരീടത്തിലേക്കെത്താന്‍ അവര്‍ക്ക് സാധിച്ചിട്ടില്ല. അതിനാല്‍ത്തന്നെ പിഴവുകള്‍ നികത്തി പുതിയ സീസണിലേക്ക് ശക്തമായ തിരിച്ചുവരവാണ് യുവന്റസ് മാനേജ്‌മെന്റിന്റെ ലക്ഷ്യം.ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ തകര്‍പ്പന്‍ പ്രകടനം ടീമിന്റെ കരുത്തുയര്‍ത്തുന്നുണ്ടെങ്കിലും മികച്ച പിന്തുണ ലഭിക്കാത്തത് അവസാന സീസണില്‍ ടീമിന് തിരിച്ചടിയായി.

matthijs-de-ligt

മുന്നേറ്റനിരയില്‍ യുവന്റസ് മാറ്റത്തിന് ശ്രമിക്കുകയാണ്. യുവ സ്‌ട്രൈക്കര്‍ പൗലോ ഡിബാലയെ ക്ലബ്ബ് ഒഴിവാക്കുമെന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു.ചെല്‍സിയില്‍ നിന്ന് വായ്പാ കാലാവധി അവസാനിച്ച് മടങ്ങിയെത്തുന്ന ഗോണ്‍സാലോ ഹിഗ്വെയ്‌നെ യുവന്റസ് ടീമിലേക്ക് പരിഗണിക്കുമോയെന്ന് വ്യക്തമല്ല. ഗോണ്‍കീപ്പര്‍ ജിയാന്‍ ലൂജി ബഫണും യുവന്റസിലേക്ക് മടങ്ങിയെത്തിയിട്ടുണ്ട്. ചെല്‍സി വിട്ട് യുവന്റസിലേക്ക് കൂടുമാറിയ മൗറീസ്യോ സാറിയുടെ പരിശീലനത്തിന് കീഴില്‍ ചാമ്പ്യന്‍സ് ലീഗ് കിരീടമാണ് യുവന്റസിന്റെ ലക്ഷ്യം.

Story first published: Saturday, July 13, 2019, 17:40 [IST]
Other articles published on Jul 13, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+