Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോര്‍ഡ്‌സില്‍ സൂപ്പര്‍ സണ്‍ഡേ.... പുതിയ ചാമ്പ്യന്‍മാരെ നാളെ അറിയാം, പോരാട്ടം പൊടിപാറും

ലണ്ടന്‍: ക്രിക്കറ്റിന്റെ മക്കയില്‍ ലോകകപ്പിന്റെ ഫൈനല്‍ പോരാട്ടം നടക്കും. ആതിഥേയരായ ഇംഗ്ലണ്ടും കഴിഞ്ഞ വര്‍ഷത്തെ ഫൈനലിസ്റ്റുകളുമായ ന്യൂസിലന്റുമാണ് ഏറ്റുമുട്ടുന്നത്. പക്ഷേ കടലാസില്‍ ഇംഗ്ലണ്ടിന് മുന്‍തൂക്കമുണ്ട്. പക്ഷേ അതൊന്നും വലിയ മത്സരത്തില്‍ വിലപ്പോവില്ലെന്ന് സെമി ഫൈനല്‍ പോരാട്ടങ്ങള്‍ തെളിയിച്ചതാണ്. മികച്ച പ്രകടനം ആരാണ് നടത്തുന്നത് അവര്‍ ജേതാക്കളാവുമെന്ന് ഉറപ്പാണ്.

ചെറിയൊരു പിഴവ് പോലും മത്സരത്തില്‍ നിര്‍ണായകമാകും. ഇംഗ്ലണ്ടിന് മികച്ച ബാറ്റിംഗ് നിരയുണ്ടെങ്കില്‍ അതിനെ വെല്ലുവിളിക്കാന്‍ പോന്ന ബൗളിംഗ് നിര ന്യൂസിലന്റിനുമുണ്ട്. അതേസമയം ആര് ജയിച്ചാലും ക്രിക്കറ്റിന് അത് വലിയ നേട്ടമാണ്. പുതിയൊരു ചാമ്പ്യനെയാണ് ലോകകപ്പിന് ലഭിക്കാന്‍ പോകുന്നത്. അതുകൊണ്ട് തന്നെ ക്രിക്കറ്റിന് കൂടുതല്‍ ജനപ്രീതി ലഭിക്കുമെന്നും ഉറപ്പാണ്.

ആതിഥേയരുടെ ആനുകൂല്യം

ആതിഥേയരുടെ ആനുകൂല്യം

ആതിഥേയരായതിന്റെ ആനുകൂല്യം മത്സരത്തില്‍ ഇംഗ്ലണ്ടിനുണ്ട്. ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച ബാറ്റിംഗ് നിരയെന്ന ഖ്യാതിയും അവര്‍ക്കുണ്ട്. ലോര്‍ഡ്‌സില്‍ പക്ഷേ ടോസ് നിര്‍ണായകമാകും. ടൂര്‍ണമെന്റില്‍ ഇതുവരെയുള്ള പഴക്കം പോലെ ടോസ് നേടിയവര്‍ ബാറ്റിംഗ് തിരഞ്ഞെടുക്കുമെന്ന് ഉറപ്പാണ്. അതേസമയം വമ്പന്‍ സ്‌കോര്‍ അടിച്ച് ന്യൂസിലന്റിനെ പ്രതിരോധത്തിലാക്കുക എന്ന സ്വാഭാവിക തന്ത്രമാണ് ഇംഗ്ലണ്ടിന് മുന്നിലുള്ളത്. വലിയ സ്‌കോര്‍ കിവീസിന് പിന്തുടരാനാവില്ലെന്നും നായകന്‍ ഓയിന്‍ മോര്‍ഗനറിയാം.

കിവീസ് തന്ത്രമൊരുക്കുന്നു

കിവീസ് തന്ത്രമൊരുക്കുന്നു

ഇംഗ്ലണ്ട് വലിയ ടീമാണെന്ന് കരുതി വിട്ടുകൊടുക്കാനല്ല ന്യൂസിലന്റിന്റെ വരവ്. ഒരുപ്രതീക്ഷയുമില്ലാതെയാണ് കിവീസ് ഇന്ത്യക്കെതിരെ സെമി ഫൈനല്‍ കളിച്ചത്. എന്നാല്‍ പേരുകേട്ട ബാറ്റിംഗ് നിരയെ മികച്ച പന്തുകള്‍ കൊണ്ടാണ് ന്യൂസിലന്റ് മറികടന്നത്. ട്രെന്‍ഡ് ബൂള്‍ട്ട്, മാറ്റ് ഹെന്റി സഖ്യം അപകടകാരികളാണ്. ജെയിംസ് നീഷാം, മിച്ചല്‍ സാന്റ്‌നര്‍ എന്നീ പ്രതിഭകളും ഓള്‍റൗണ്ട് നിരയിലുണ്ട്. ഇവര്‍ നല്ലൊരു ബാറ്റിംഗ് നിരയെ വീഴ്ത്താന്‍ ധാരാളമാണ്.

ഇംഗ്ലണ്ടിന്റെ ബാറ്റിംഗ് നിര

ഇംഗ്ലണ്ടിന്റെ ബാറ്റിംഗ് നിര

ടൂര്‍ണമെന്റിലെ ഏറ്റവും കരുത്തരായ ഓപ്പണിംഗ് ജോഡിയാണ് ജേസന്‍ റോയിയും ജോണി ബെയര്‍സ്‌റ്റോയും. ഇവരാണ് ഇംഗ്ലണ്ടിന്റെ കരുത്തിന് പിന്നില്‍. മറ്റുള്ളവര്‍ക്ക് മികച്ച രീതിയില്‍ കളിക്കാനുള്ള അടിത്തറയൊരുക്കാനും ഇവര്‍ക്ക് സാധിക്കുന്നു. സെമിയില്‍ ഓസ്‌ട്രേലിയക്കെതിരെ ഇംഗ്ലണ്ട് അനായാസം കളിച്ചതിന് പിന്നിലും ജേസന്‍ റോയിയുടെ മിടുക്കായിരുന്നു. റോയിയാണ് ഇരുടീമുകള്‍ക്കുമിടയിലെ ഏറ്റവും ശക്തമായ സാന്നിധ്യം. റോയ് നേരത്തെ പുറത്തായാല്‍ കിവീസിന് മത്സരത്തില്‍ ആധിപത്യമുറപ്പിക്കാം.

പോരാട്ടം ഇങ്ങനെ

പോരാട്ടം ഇങ്ങനെ

ഇംഗ്ലണ്ട് ബാറ്റിംഗ് നിരയും കിവീസിന്റെ ബൗളിംഗ് നിരയും തമ്മിലുള്ള പോരാട്ടമായിരിക്കും ഇത്. അതേസമയം കെയ്ന്‍ വില്യംസണ്‍, റോസ് ടെയ്‌ലര്‍ എന്നിവര്‍ തിളങ്ങിയാല്‍ മികച്ച സ്‌കോര്‍ നേടാനാവുമെന്ന് ന്യൂസിലന്റിനറിയാം. മാര്‍ട്ടിന്‍ ഗുപ്ടിലിന്റെ ഫോമാണ് കിവീസിനുള്ള ആശങ്ക. ലോക്കി ഫെര്‍ഗൂസന്‍, ഗ്രാന്‍ഡോം തുടങ്ങിയ മികച്ച ബൗളിംഗ് ഓള്‍റൗണ്ടര്‍മാരും ടീമിനുണ്ട്, ജോഫ്ര ആര്‍ച്ചര്‍, മാര്‍ക്ക് വുഡ്, ക്രിസ് വോക്‌സ് എന്നിവരുടെ തകര്‍പ്പന്‍ ഫോമും ഇംഗ്ലണ്ടിനുള്ള പ്രതീക്ഷയാണ്. ഓയിന്‍ മോര്‍ഗന്‍, ജോ റൂട്ട് എന്നിവരും ഫോമിലാണ്.

{headtohead_cricket_2_4}

Story first published: Saturday, July 13, 2019, 17:17 [IST]
Other articles published on Jul 13, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+