Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലുക്കാക്കുവിനായി മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ സമീപിച്ച് യുവന്റസ്

ടുറിന്‍: ബെല്‍ജിയം സ്‌ട്രൈക്കര്‍ റോമലു ലുക്കാക്കുവിനെ ടീമിലെത്തിക്കാന്‍ പദ്ധതിയൊരുക്കി യുവന്റസ്.ഇതിന്റെ ഭാഗമായി യുവന്റസ് മാനേജ്‌മെന്റ് പ്രതിനിധികള്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മാനേജ്‌മെന്റുമായി ചര്‍ച്ച നടത്തിയെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. സ്‌കൈ സ്‌പോര്‍ട്‌സ് ഇറ്റാലിയയാണ് ഇക്കാര്യം പുറത്തുവിട്ടത്. ലുക്കാക്കുവിനെ ലക്ഷ്യമിട്ട് ഇറ്റാലിയന്‍ ക്ലബ്ബായ ഇന്റര്‍ മിലാന്‍ നേരത്തെ മുതല്‍ രംഗത്തുണ്ടായിരുന്നു.എന്നാല്‍ താരത്തിനായി യുണൈറ്റഡ് ആവശ്യപ്പെട്ടത് 75 ദശലക്ഷം യൂറോയാണ്.ഇതേത്തുടര്‍ന്ന് താരവുമായി കരാറിലെത്താന്‍ ഇന്റര്‍ വിമുഖത കാട്ടുകയായിരുന്നു.ഇതോെയാണ് യുവന്റസ് രംഗത്തെത്തിയത്.

ലുക്കാക്കുവിനായി യുണൈറ്റഡ് ആവശ്യപ്പെട്ട പണം മുടക്കാന്‍ യുവന്റസ് തയ്യാറാണെന്നാണ് വിവരം. അര്‍ജന്റീനയുടെ യുവ സ്‌ട്രൈക്കര്‍ പൗലോ ഡിബാല യുവന്റസ് വിടുമെന്ന് ഏറെക്കുറെ ഉറപ്പാണ്. താരത്തിന് പകരക്കാരനായാവും ലുക്കാക്കു എത്തുക. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയോടൊപ്പം ലുക്കാക്കുകൂടിയെത്തിയാല്‍ ക്ലബ്ബിന്റെ മുന്‍നിരയെ ശക്തിപ്പെടുത്താമെന്നാണ്് യുവന്റസിന്റെ പ്രതീക്ഷ.

romelulukaku

26കാരനായ ലുക്കാക്കു 2017ല്‍ എവര്‍ട്ടനില്‍ നിന്നാണ് യുണൈറ്റഡിലെത്തിയത്. ക്ലബ്ബിനുവേണ്ടി 66 മത്സരത്തില്‍ നിന്ന് 28 ഗോളാണ് താരത്തിന്റെ സമ്പാദ്യം. അവസാന സീസണില്‍ തീര്‍ത്തും നിറം മങ്ങിയതോടെ ലുക്കാക്കുവിനെ ഒഴിവാക്കാന്‍ യുണൈറ്റഡ് ശ്രമം തുടങ്ങിയിരുന്നുയ.ഇത്തവണ കൂടുതല്‍ യുവതാരങ്ങള്‍ക്ക് മുന്‍ഗണന നല്‍കിയാണ് സോള്‍ഷെയര്‍ ടീമിനെ ഇറക്കുന്നത്. യുണൈറ്റഡിന്റെ പുതിയ കരാറുകളെല്ലാം ഇത് വ്യക്തമാക്കുന്നു. ബെല്‍ജിയത്തിനുവേണ്ടി 81 മത്സരത്തില്‍ നിന്ന് 48 ഗോളും ലുക്കാക്കു നേടിയിട്ടുണ്ട്.

Story first published: Sunday, July 7, 2019, 9:20 [IST]
Other articles published on Jul 7, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+