ടോട്ടനം പരിശീലകനാവാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ച് ജോസ് മൗറീഞ്ഞോ
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ പ്രമുഖ പരിശീലകരുടെയെല്ലാം സ്ഥാനം കയ്യാലപ്പുറത്താണ്. ഏത് സമയത്തും പുറത്താക്കപ്പെടാമെന്ന അവസ്ഥയിലാണ് പലരുമുള്ളത്. ടോട്ടനം പരിശീലകസ്ഥാനം ഒഴിയാന്‍ മൗറീസ്യോ പൊച്ചറ്റീനോ താല്‍പ്പര്യം അറിയിച്ചതോടെ പകരക്കാരെ തേടുകയാണ് സ്പര്‍സ് നിര. ടീമിന്റെ നിലവിലെ അവസ്ഥയില്‍ മികച്ചൊരു പരിശീലകനെക്കൊണ്ട് മാത്രമെ ടീമിനെ ഉയിര്‍ത്തെഴുന്നേല്‍പ്പിക്കാന്‍ സാധിക്കൂ. ഈ അവസരത്തില്‍ ടോട്ടനം പരിശീലകനാവാന്‍ ജോസ് മൗറീഞ്ഞോയ്ക്ക് താല്‍പ്പര്യമുണ്ടെന്നാണ് റിപ്പോര്‍ട്ടുകളുള്ളത്.
ഡെയ്‌ലി മെയ്‌ലാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്ന് പുറത്താക്കപ്പെട്ടതിന് ശേഷം ഫുട്‌ബോളില്‍ നിന്ന് താത്ക്കാലികമായി വിട്ട് നില്‍ക്കുന്ന മൗറീഞ്ഞോ ടോട്ടനത്തിന്റെ പരിശീലകനാവാന്‍ സാധ്യത ഏറെയാണ്. എന്നാല്‍ മൗറീഞ്ഞോയുടെ ഉയര്‍ന്ന പ്രതിഫലമാണ് ടോട്ടനത്തെ പിന്നോട്ട് വലിക്കുന്നത്. യുണൈറ്റഡില്‍ ആയിരിക്കെ ഉയര്‍ന്ന തുകയാണ് മൗറീഞ്ഞോയുടെ അടിസ്ഥാന ചിലവുകള്‍ക്ക് മാത്രമായി നല്‍കിയിരുന്നത്.

ഇത്തരത്തില്‍ ഭാരിച്ച ചിലവ് വഹിക്കാന്‍ ടോട്ടനം തയ്യാറാകുമോയെന്ന് കാത്തിരുന്ന് കാണാം. 56 കാരനായ മൗറീഞ്ഞോ ഇംഗ്ലണ്ടിലെ സാഹചര്യങ്ങളില്‍ വളരെയേറെ അനുഭവസമ്പത്തുള്ള പരിശീലകനാണ്. ചെല്‍സി,ഇന്റര്‍മിലാന്‍,റയല്‍ മാഡ്രിഡ്,ചെല്‍സി,പോര്‍ട്ടോ തുടങ്ങിയ ടീമുകളെയെല്ലാം മൗറീഞ്ഞോ പരിശീലിപ്പിച്ചിട്ടുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications