Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇബ്രാഹിമോവിച്ചിനെ വേണ്ടെന്ന് ടോട്ടനം പരിശീലകന്‍ മൗറീന്യോ

ലണ്ടന്‍: സൂപ്പര്‍താരം സ്ലാട്ടന്‍ ഇബ്രാഹിമോവിച്ച് ടോട്ടനം ഹോസ്പറിനുവേണ്ടി കളിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി പരിശീലകന്‍ ഹോസെ മൗറീന്യോ. മൗറീഷ്യോ പൊച്ചെറ്റീനോയ്ക്ക് പകരക്കാരനായെത്തിയ മൗറീന്യോ തന്റെ മുന്‍ ശിഷ്യനായ ഇബ്രാഹിമോവിച്ചിനെ ടീമിലെടുക്കാന്‍ ശ്രമിക്കുകയാണെന്ന റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍, പരിശീലകനായി എത്തിയ ആദ്യ മത്സരത്തില്‍തന്നെ ജയിക്കാനായതോടെ മൗറീന്യോ ആത്മവിശ്വാസത്തിലാണ്.

തങ്ങള്‍ക്ക് ഇബ്രാഹിമോവിച്ചിനെ ആവശ്യമില്ലെന്ന് മൗറീന്യോ വ്യക്തമാക്കി. ഇംഗ്ലണ്ടിന്റെ മുന്‍നിരക്കാരനായ സ്‌ട്രൈക്കര്‍ ഹാരി കെയ്ന്‍ ഇപ്പോള്‍ ടീമിനൊപ്പമുണ്ട്. അതുകൊണ്ട് മറ്റൊരു സ്‌ട്രൈക്കറെക്കുറിച്ച് ഇപ്പോള്‍ ആലോചിക്കുന്നില്ല. തങ്ങള്‍ക്ക് മികവുകാട്ടാന്‍ കഴിയുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. ചാമ്പ്യന്‍സ് ലീഗില്‍ ചൊവ്വാഴ്ച ഒളിമ്പിയാക്കോസിനെ നേരിടാനൊരുങ്ങുകയാണ് ടീം.

Jose Mourinho says Tottemham Hotspur will not sign Zlatan Ibrahimovic

അമേരിക്കന്‍ ലീഗില്‍ നിന്നും വിടുതല്‍ വാങ്ങിയ സ്ലാട്ടന്‍ മിലാനിലേക്ക് പോവുകയാണെന്ന് സൂചനയുണ്ടായിരുന്നു. നേരത്തെ ഇന്റര്‍മിലാനിലും മാഞ്ചസ്റ്റര്‍ യുണൈറ്റഡിലും ഇബ്രാഹിമോവിച്ച് മൗറീന്യോയുടെ ടീമിലുണ്ടായിരുന്നു. കെയ്‌നിന്റെ പകരക്കാരനായാകും സ്ലാട്ടന്റെ വരവ്. പ്രായമേറിയെങ്കിലും സ്ലാട്ടന്റെ ഗോളടിമികവിന് മങ്ങലേറ്റിട്ടില്ല. അമേരിക്കന്‍ മേജര്‍ സോക്കര്‍ ലീഗായ ലോസ് ആഞ്ചലസ് ഗാലക്‌സിക്കുവേണ്ടി 53 ഗോളുകള്‍ നേടിയിട്ടുണ്ട്. 2018ലും 2019ലും എംഎല്‍എസ്സിലെ മികച്ച താരവും ഇബ്രാഹിമോവിച്ചായിരുന്നു.

ചാമ്പ്യന്‍സ് ലീഗില്‍ നിലവാരമുള്ള കളി കാഴ്ചവെക്കുമെന്ന് മൗറീന്യോ വ്യക്തമാക്കി. ഈ ടീമിന് ഒരു മത്സരത്തെയും ഭയമില്ല. ക്വാര്‍ട്ടര്‍ ഫൈനലിലെത്തിയാല്‍ മാത്രമേ കിരീടത്തേക്കുറിച്ച് ചിന്തിക്കേണ്ടതുള്ളൂ. അതിന് ഇനിയും ഏറെദൂരം പോകേണ്ടതുണ്ടെന്നും മൗറീന്യോ ചൂണ്ടിക്കാട്ടി. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ 13 കളികളില്‍ 17 പോയന്റുമായി 10-ാം സ്ഥാനത്തുള്ള ടോട്ടനത്തെ ആദ്യ നാലില്‍ എത്തിക്കുകയെന്നതാകും മൗറീന്യോയുടെ പ്രധാന ചുമതല.

Story first published: Tuesday, November 26, 2019, 9:57 [IST]
Other articles published on Nov 26, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+