Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കോടികളുടെ ടാക്‌സ് വെട്ടിപ്പ് കേസില്‍ മൗറീന്യോ പിഴയടച്ച് രക്ഷപ്പെട്ടു; ജയില്‍ ശിക്ഷ ഒഴിവായി

മാഡ്രിഡ്: റയല്‍ മാഡ്രിഡിന്റെ പരിശീലകനായിരിക്കുന്ന വേളയില്‍ സ്‌പെയിനില്‍ കോടികള്‍ ടാക്‌സ് ഇനത്തില്‍ വെട്ടിപ്പ് നടത്തിയ സൂപ്പര്‍ കോച്ച് ഹോസെ മൗറീന്യ പിഴയടച്ച് രക്ഷപ്പെട്ടു. 2011 മുതല്‍ 2012വരെയുള്ള കാലയളവില്‍ മൗറീന്യോ നികുതി വെട്ടിച്ചെന്നാണ് കേസ്. ഇക്കാലയളവില്‍ പോര്‍ച്ചുഗീസ് പരിശീലകന്‍ നികുതി വെട്ടിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന് കോടതി ഒരുവര്‍ഷത്തെ തടവിന് ശിക്ഷിക്കുകയായിരുന്നു.

മൗറീന്യോ ചൊവ്വാഴ്ച കോടതിക്ക് മുന്‍പാകെ നേരിട്ട് ഹാജരായി വിധി അംഗീകരിച്ചു. ജയില്‍ ശിക്ഷ ഒഴിവാക്കാനായി ഉടനടി ഒന്നരക്കോടിയോളം രൂപ മൗറീന്യോ അടക്കേണ്ടതുണ്ട്. കൂടാതെ 16 കോടിയോളം രൂപ പിന്നീട് പിഴയായും അടക്കണം. നേരത്തെ സമാനമായ കേസില്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും കോടികള്‍ പിഴയടച്ച് ജയില്‍ ശിക്ഷയില്‍നിന്നും രക്ഷപ്പെടുകയായിരുന്നു.

Mourinho

മൗറീന്യോ 2010 മുതല്‍ 2013 വരെ റയല്‍ മാഡ്രിഡ് പരിശീലകനായിരുന്നു. നികുതുവെട്ടിപ്പുണ്ടായത് സമ്മതിക്കാന്‍ മൗറീന്യോ നേരത്തെ തയ്യാറായിരുന്നില്ല. വിശദമായ അന്വേഷണത്തിനുശേഷം ശിക്ഷ വിധിച്ചതോടെ പരിശീലകന് വിധി അംഗീകരിക്കേണ്ടതായി വന്നു. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പരിശീലകനായിരുന്ന മൗറീന്യോയെ അടുത്തിടെയാണ് പുറത്താക്കിയത്. നിലവില്‍ ഇദ്ദേഹം ഒരു ടീമിന്റെയും പരിശീലക ചുമതല വഹിക്കുന്നില്ല.

Story first published: Wednesday, February 6, 2019, 8:35 [IST]
Other articles published on Feb 6, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+