വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മെക്‌സിക്കന്‍ താരം ഹെര്‍ണാണ്ടസ് അമേരിക്കന്‍ ക്ലബ്ലിലേക്ക്; റെക്കോര്‍ഡ് പ്രതിഫലം

ലോസ് ആഞ്ചലസ്: അമേരിക്കന്‍ മേജര്‍ സോക്കര്‍ ലീഗിലേക്ക് മറ്റൊരു സൂപ്പര്‍താരംകൂടി എത്തുന്നു. മെക്‌സിക്കോയ്ക്കായി മൂന്നു ലോകകപ്പുകളില്‍ കളിച്ച ഹാവിയര്‍ ഹെര്‍ണാണ്ടെസ് ആണ് അമേരിക്കന്‍ ഫുട്‌ബോളിലും ഒരുകൈ നോക്കാനെത്തുന്നത്. അഞ്ച് തവണ എംഎല്‍എസ്സില്‍ ചാമ്പ്യന്മാരായിരുന്ന ലോസ് ആഞ്ചലസ് ഗ്യാലക്‌സ് ഹെര്‍ണാണ്ടസിനെ വമ്പന്‍ തുക പ്രതിഫലം നല്‍കി എത്തിച്ചുവെന്നാണ് റിപ്പോര്‍ട്ട്.

മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, റയല്‍ മാഡ്രിഡ്, ബയര്‍ ലെവര്‍കൂസന്‍, വെസ്റ്റ്ഹാം യുണൈറ്റഡ്, സെവിയ്യ തുടങ്ങിയ ടീമുകള്‍ക്കായി ഹെര്‍ണാണ്ടസ് കളിച്ചിട്ടുണ്ട്. സെവിയ്യയില്‍നിന്നുമാണ് അമേരിക്കയിലേക്ക് കൂറുമാറാന്‍ ഒരുങ്ങുന്നത്. കഴിഞ്ഞ സപ്തംബറില്‍ സ്പാനിഷ് ടീമിലെത്തിയ താരത്തിന് ആകെ രണ്ടുതവണ മാത്രം അവസരം ലഭിച്ചതോടെ പുതിയ തട്ടകത്തിലേക്ക് നീങ്ങുകയാണെന്നാണെന്നാണ് റിപ്പോര്‍ട്ട്.

ഐഎസ്എല്ലില്‍ എടികെ ഗോവ സൂപ്പര്‍ പോരാട്ടം; ജയപ്രവചനംഐഎസ്എല്ലില്‍ എടികെ ഗോവ സൂപ്പര്‍ പോരാട്ടം; ജയപ്രവചനം

javierhernandez

എംഎല്‍എസ്സിലെ ഏറ്റവും കൂടിയ പ്രതിഫലമാണ് ഹെര്‍ണാണ്ടസിന് വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്നത്. കരാര്‍വിവരം ലോസ് ആഞ്ചലസ് ടീം പുറത്തുവിട്ടിട്ടില്ല. സ്ലാട്ടന്‍ ഇബ്രാഹിമോവിച്ച് ഈ സീസണില്‍ ടീം വിട്ടതോടെ പുതിയ കളിക്കാരനുവേണ്ടിയുള്ള തിരിച്ചിലിലായിരുന്നു. രാജ്യത്തിനുവേണ്ടി 105 കളികളില്‍നിന്നും 52 ഗോളുകള്‍ നേടിയിട്ടുണ്ട്. ഗോളടിയില്‍ മാത്രമല്ല, പ്രതിരോധത്തിലും ടീമിന് തുണയാകാന്‍ 31കാരന് കഴിയും.

Story first published: Saturday, January 18, 2020, 11:40 [IST]
Other articles published on Jan 18, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X