Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ജസ്പ്രീത് ബുംറ മടങ്ങിയെത്തുന്നു; ഈ പരമ്പരയില്‍ ഇന്ത്യന്‍ ടീമിനൊപ്പം ചേരും

മുംബൈ: പരിമിത ഓവര്‍ ക്രിക്കറ്റിലെ ലോക ഒന്നാം നമ്പര്‍ ബൗളര്‍ ഇന്ത്യയുടെ ജസ്പ്രീത് ബുംറ തിരിച്ചെത്തുന്നു. പരിക്കിനെ തുടര്‍ന്ന് ടീമില്‍ നിന്നും വിട്ടുനില്‍ക്കുന്ന താരം ജനുവരിയില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരായ പരമ്പരയില്‍ കളിക്കാന്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്. നടുവേദനയെ തുടര്‍ന്ന് ബുംറ ആഴ്ചകളായി ഇന്ത്യന്‍ ടീമില്‍ നിന്നും പുറത്താണ്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലും ബുംറ കളിച്ചിരുന്നില്ല.

അടുത്ത ടി20 ലോകകപ്പില്‍ ഇന്ത്യയുടെ തുറുപ്പ് ചീട്ടാകുക ബുംറയായിരിക്കും. അതുകൊണ്ടുതന്നെ താരം പൂര്‍ണ കായികശേഷി തിരിച്ചുകിട്ടയതിന് ശേഷം മാത്രം ടീമിലേക്ക് മടങ്ങിയെത്തിയാല്‍ മതിയെന്ന് മാനേജ്‌മെന്റിന്റെ നിര്‍ദ്ദേശം. ജനുവരിയില്‍ ശ്രീലങ്കയ്ക്കും ഓസ്‌ട്രേലിയയ്ക്കും എതിരെ ഇന്ത്യ പരമ്പര കളിക്കുന്നുണ്ട്. ഇതിനുശേഷം ന്യൂസിലന്‍ഡില്‍ പരമ്പരയ്ക്കായി പോകും. ഈ മത്സരങ്ങളില്‍ ബുംറ കളിച്ചേക്കുമെന്നാണ് സൂചന.

jaspreethbumrah

ഇംഗ്ലണ്ടില്‍ അടുത്തിടെ ബുംറയ്ക്ക് വിദഗ്ധ പരിശോധന നടത്തിയിരുന്നു. ശസ്ത്രക്രിയ വേണ്ടെന്ന് തെളിഞ്ഞതോടെ താരം ഫിസിയോ തെറാപ്പിയിലൂടെ കളിക്കളത്തിലേക്ക് മടങ്ങാനുള്ള ഒരുക്കത്തിലാണ്. താന്‍ ഉടന്‍ തിരിച്ചെത്തുമെന്ന് ബുംറതന്നെ വ്യക്തമാക്കുകയും ചെയ്തു. ന്യൂസിലന്‍ഡിനെതിരായ പരമ്പരയില്‍ ബുംറ തിരിച്ചെത്തുന്നത് ഇന്ത്യയ്ക്ക് ആശ്വാസമാകും. ബുംറയ്ക്ക് കൃത്യമായ ഇടവേളകള്‍ നല്‍കിയാണ് നേരത്തെ കളിച്ചുകൊണ്ടിരുന്നത്. താരത്തിന്റെ ബൗളിങ് ആക്ഷന്‍ ഏറെ കഠിനമായതിനാല്‍ ശാരീരികക്ഷമത നിലനിര്‍ത്തുക പ്രധാനമാണ്. ബുംറ പരിക്കില്‍നിന്നും മോചിതനായി എത്തുന്നതോടെ ഇന്ത്യ കൂടുതല്‍ കരുത്തരാകുന്നാണ് കണക്കുകൂട്ടല്‍.

Story first published: Saturday, November 2, 2019, 17:42 [IST]
Other articles published on Nov 2, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+