For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഒടുവില്‍ സസ്‌പെന്‍സ് പുറത്ത്, ബുംറയുടെ വധു സഞ്ജന ഗണേഷ്, വിവാഹം ഗോവയില്‍

പനാജി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം താരം ജസ്പ്രീത് ബുംറയുടെ വിവാഹ വാര്‍ത്ത വന്നത് മുതല്‍ വധു ആരാണെന്ന് അറിയാനുള്ള ആകാംക്ഷയിലായിരുന്നു ക്രിക്കറ്റ് ലോകം. വിവാഹ വാര്‍ത്ത സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നെങ്കിലും വധുവാരാണെന്ന കാര്യത്തില്‍ സര്‍പ്രൈസ് തുടരുകയായിരുന്നു. ഒടുവില്‍ ഇതാ ആ സസ്പെന്‍സ് പുറത്തായിരിക്കുകയാണ്. ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ പങ്കാളിയാക്കാന്‍ പോകുന്നത് അവതാരക സഞ്ജന ഗണേശനെയാണ്.

Jasprit Bumrah to marry sports presenter Sanjana Ganesan this weekend in Goa | Oneindia Malayalam
ആരാണ് സഞ്ജന ഗണേഷ് ?

ആരാണ് സഞ്ജന ഗണേഷ് ?

സ്റ്റാര്‍ സ്പോര്‍ട്സിലെ ക്രിക്കറ്റ് അവതാരകമാരില്‍ ഒരാളാണ് സഞ്ജന. അതിനാല്‍ത്തന്നെ ക്രിക്കറ്റ് താരങ്ങള്‍ക്ക് വളരെ സുപരിചിതമായ മുഖം കൂടിയാണ് സഞ്ജനയുടേത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ 'നൈറ്റ് ക്ലബ്ബ്' എന്ന പരിപാടി അവതരിപ്പിച്ചും ആരാധകര്‍ക്ക് സഞ്ജനയെ നന്നായി അറിയാം. മാര്‍ച്ച് 14-15 തീയ്യതികളിലാണ് ഗോവയിലാവും വിവാഹം നടക്കുക.
കോവിഡിന്റെ സാഹചര്യത്തില്‍ അടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുക്കുന്ന ചെറിയ ചടങ്ങായിരിക്കും നടത്തുകയെന്നാണ് വിവരം. ഇംഗ്ലണ്ടുമായുള്ള പരമ്പര തുടരുന്നതിനാല്‍ മാര്‍ച്ച് അവസാനമാവും ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്കും മറ്റ് പ്രമുഖര്‍ക്കുമുള്ള വിരുന്ന് നല്‍ക്കാരം നല്‍കുകയെന്നാണ് റിപ്പോര്‍ട്ടുകളുള്ളത്. എന്തായാലും പുതിയ ഉത്തരവാദിത്തങ്ങള്‍ ഇനി മുതല്‍ ബുംറയുടെ ഇന്നിങ്സുകള്‍ക്കൊപ്പമുണ്ടാകും.

അനുപമ പരമേശ്വരന്‍ ഗോസിപ്പ് മാത്രം

അനുപമ പരമേശ്വരന്‍ ഗോസിപ്പ് മാത്രം

നേരത്തെ മലയാളി സിനിമാ താരം അനുപമ പരമേശ്വരനെയാണ് ബുംറ വിവാഹം കഴിക്കാന്‍ പോകുന്നതെന്ന തരത്തില്‍ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റില്‍ നിന്ന് വ്യക്തിപരമായ കാരണങ്ങളെത്തുടര്‍ന്ന് ഇടവേളയെടുത്ത ബുംറ നാട്ടിലേക്ക് മടങ്ങിയതും പിന്നാലെ ഗുജറാത്തിലേക്ക് പോവുകയാണെന്ന് അനുപമ പരമേശ്വരന്‍ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ഇടുകയും ചെയ്തതോടെയാണ് ഇരുവരെയും ചേര്‍ത്ത് വിവാഹ വാര്‍ത്തകള്‍ പുറത്തുവന്നത്.
ദേശീയ തലത്തില്‍ ഈ വാര്‍ത്ത ചര്‍ച്ചയായതോടെ അനുപമയുടെ അമ്മ തന്നെ ഇത്തരമൊരു സംഭവമില്ലെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരുന്നു. എന്തായാലും ഇപ്പോള്‍ ആരാധകരുടെ ആകാംക്ഷയ്ക്ക് വിരാമമായിരിക്കുകയാണ്. ഇനി മുതല്‍ ക്രിക്കറ്റ് മൈതാനങ്ങളില്‍ കളിക്കാന്‍ ബുംറയും കളി പറയാന്‍ സഞ്ജനയും ഒരുമിച്ചെത്തുന്നത് കാണാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍.

ബുംറ എന്ന് ക്രിക്കറ്റിലേക്ക് മടങ്ങിയെത്തും?

ബുംറ എന്ന് ക്രിക്കറ്റിലേക്ക് മടങ്ങിയെത്തും?

ഇംഗ്ലണ്ടിനെതിരായ ടി20,ഏകദിന പരമ്പരകള്‍ ബുംറ കളിക്കില്ലെന്നാണ് റിപ്പോര്‍ട്ട്. നിലവിലെ വിവരം അനുസരിച്ച് ഇനി ഐപിഎല്ലിലാവും അദ്ദേഹം തിരിച്ചെത്തുക. ഈ മാസം 28വരെ ഇന്ത്യ-ഇംഗ്ലണ്ട് പരമ്പര നീണ്ടുനില്‍ക്കുന്നുണ്ട്. ഏപ്രില്‍ 9നാണ് ഐപിഎല്‍ ആരംഭിക്കുന്നത്. മുംബൈ ഇന്ത്യന്‍സിന്റെ സ്റ്റാര്‍ ബൗളറായി ഇത്തവണയും ബുംറ ടീമിലുണ്ടാവും. അതിന് ശേഷം ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ കളിക്കാന്‍ ബുംറ ഇന്ത്യന്‍ ടീമിനൊപ്പം ഇംഗ്ലണ്ടിലേക്കും പോകും.

മുംബൈ ഇന്ത്യന്‍സിന്റെ നട്ടെല്ല്

മുംബൈ ഇന്ത്യന്‍സിന്റെ നട്ടെല്ല്

27കാരനായ ബുംറ മുംബൈ ഇന്ത്യന്‍സിന്റെ അഞ്ച് കിരീട നേട്ടത്തിന് പിന്നിലും നിര്‍ണ്ണായക പങ്കുവഹിച്ച താരമാണ്. 92 ഐപിഎല്ലില്‍ നിന്നായി 109 വിക്കറ്റാണ് ബുംറയുടെ പേരിലുള്ളത്. 14 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം. ഇന്ത്യക്കായി 19 ടെസ്റ്റില്‍ നിന്ന് 83 വിക്കറ്റും 67 ഏകദിനത്തില്‍ നിന്ന് 108 വിക്കറ്റും 49 ടി20യില്‍ നിന്ന് 59 വിക്കറ്റും ബുംറ വീഴ്ത്തിയിട്ടുണ്ട്

Story first published: Tuesday, March 9, 2021, 14:49 [IST]
Other articles published on Mar 9, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+