Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

2020ല്‍ കൂടുതല്‍ വരുമാനം; കോലിയേയും കടത്തിവെട്ടി ബൂംറ, രോഹിത് ആദ്യ അഞ്ചിലില്ല

മുംബൈ: 2020ല്‍ ബിസിസിഐയില്‍ നിന്ന് കൂടുതല്‍ പ്രതിഫലം വാങ്ങിയ താരമായി സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബൂംറ. ഇന്ത്യന്‍ നായകന്‍ വിരാട് കോലിയെ കടത്തിവെട്ടിയാണ് ബൂംറ ഈ നേട്ടത്തിലെത്തിയത്. ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ടെസ്റ്റിന് ശേഷം വിരാട് കോലി നാട്ടിലേക്ക് മടങ്ങിയതിനാലാണ് ബൂംറ കോലിയെ മറികടന്നത്. 1.38 കോടിയാണ് ബൂംറയ്ക്ക് ഈ വര്‍ഷം ബിസിസി ഐ പ്രതിഫലം നല്‍കിയത്. നിലവില്‍ എപ്ലസ് കരാറുള്ള മൂന്ന് ഇന്ത്യന്‍ താരങ്ങളിലൊരാളാണ് ബൂംറ. നാല് ടെസ്റ്റ്, ഒമ്പത് ഏകദിനം, 8 ടി20 എന്നിവയാണ് 2020ല്‍ ബൂംറ കളിച്ചത്.

1

ഓരോ ടെസ്റ്റ് മത്സരത്തിലും 15 ലക്ഷം വീതമാണ് ബൂംറയ്ക്ക് പ്രതിഫലമായി ലഭിക്കുന്നത്. ഏകദിനത്തിന് 6 ലക്ഷവും ടി20ക്ക് മൂന്ന് ലക്ഷവുമാണ് ബൂംറയ്ക്ക് ലഭിക്കുന്ന പ്രതിഫലം. ആനുവല്‍ കോണ്‍ഡ്രാക്റ്റ് ഫീയടക്കമാണ് ബൂംറക്ക് 1.38 കോടി ഈ വര്‍ഷം ലഭിച്ചത്. ഇന്ത്യയുടെ നിലവിലെ ഏറ്റവും പ്രധാനപ്പെട്ട പേസറാണ് ബൂംറ. മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യക്കുവേണ്ടി തകര്‍പ്പന്‍ പ്രകടനവും അദ്ദേഹം കാഴ്ചവെക്കുന്നുണ്ട്.

2

ഓസീസിനെതിരായ മൂന്ന് ടെസ്റ്റ് മത്സരങ്ങള്‍ കോലി കളിക്കുന്നില്ല. അതിനാല്‍ 1.29കോടി രൂപയാണ് കോലിക്ക് ബിസിസി ഐ ഈ വര്‍ഷം പ്രതിഫലമായി നല്‍കുന്നത്. തന്റെ ആദ്യ കുഞ്ഞിനെ വരവേല്‍ക്കുന്നതിന്റെ ഭാഗമായാണ് കോലി ആദ്യ ടെസ്റ്റിന് ശേഷം നാട്ടിലേക്ക് മടങ്ങിയത്. കോലി 3 ടെസ്റ്റ്,9 ഏകദിനം,10 ടി20യാണ് ഈ വര്‍ഷം കളിച്ചത്. ബാക്കിയുള്ള മൂന്ന് മത്സരം കൂടി കളിച്ചിരുന്നെങ്കില്‍ കോലി ബൂംറയെ കടത്തിവെട്ടിയേനെ.

3

രവീന്ദ്ര ജഡേജ 96 ലക്ഷം രൂപയും ഈ വര്‍ഷം പ്രതിഫലമായി നേടി. രണ്ട് ടെസ്റ്റ്,9 ഏകദിനം,നാല് ടി20 എന്നിങ്ങനെയാണ് ജഡേജ കളിച്ചത്. ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ രണ്ട് മത്സരവും ആദ്യ ടെസ്റ്റും ജഡേജയ്ക്ക് നഷ്ടമായിരുന്നു. നിലവില്‍ മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയുടെ സജീവ സാന്നിധ്യമാണ് ജഡേജ. പരിക്ക് ഭേദമായ ജഡേജ രണ്ടാം ടെസ്റ്റില്‍ കളിക്കുന്നുണ്ട്. തകര്‍പ്പന്‍ ക്യാച്ചുമായി ഫീല്‍ഡിങ്ങില്‍ തിളങ്ങുകയും ചെയ്തു.

4

എന്നാല്‍ ഇന്ത്യയുടെ പരിമിത ഓവര്‍ ഉപനായകന്‍ രോഹിത് ശര്‍മയെ പരിക്ക് വേട്ടയാടിയ വര്‍ഷമായിരുന്നു ഇത്. പ്രധാനപ്പെട്ട പല മത്സരങ്ങളും ഈ വര്‍ഷം അദ്ദേഹത്തിന് കളിക്കാനായില്ല. ഓസ്‌ട്രേലിയക്കെതിരായ അവസാന രണ്ട് ടെസ്റ്റ് മത്സരങ്ങളും രോഹിത് കളിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഈ വര്‍ഷം 30 ലക്ഷം രൂപയാണ് രോഹിതിന് ലഭിച്ചത്. 3 ഏകദിനം,4 ടി20 എന്നിവ മാത്രമാണ് രോഹിത് കളിച്ചത്. ഒരു ടെസ്റ്റ് മത്സരം പോലും കളിച്ചിട്ടില്ല.

കോവിഡ് മഹാമാരിയെത്തുടര്‍ന്ന് ഇന്ത്യ പല മത്സരങ്ങളും റദ്ദാക്കിയിരുന്നു. ശ്രീലങ്ക,സിംബാബ് വെ പര്യടനങ്ങള്‍ ഇന്ത്യ ഒഴിവാക്കിയിരുന്നു. കൂടാതെ ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനവും അടുത്ത വര്‍ഷത്തേക്ക് മാറ്റിവെച്ചിരുന്നു. ഈ വര്‍ഷം ഒക്ടോബറില്‍ നടക്കേണ്ടിയിരുന്ന ടി20 ലോകകപ്പും കോവിഡിനെത്തുടര്‍ന്ന് മാറ്റിവെക്കേണ്ട സാഹചര്യം ഉണ്ടായി.

Story first published: Saturday, December 26, 2020, 15:38 [IST]
Other articles published on Dec 26, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+