വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പരിക്ക് മാറാന്‍ ബുംറയും പാണ്ഡ്യയും ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ പോകാന്‍ വിസമ്മതിച്ചു

ന്യൂഡല്‍ഹി: ദേശീയ ക്രിക്കറ്റ് അക്കാദമിയിലെ വിദഗ്ധരില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് വിശ്വാസം കുറയുന്നു. പരിക്കേറ്റ ജസ്പ്രീത് ബുംറയും ഹാര്‍ദിക് പാണ്ഡ്യയും ക്രിക്കറ്റ് അക്കാദമിയുടെ മേല്‍നോട്ടത്തില്‍ പരിക്ക് ഭേദമാക്കാനുള്ള ശ്രമം നടത്തിയില്ലെന്നാണ് റിപ്പോര്‍ട്ട്. അക്കാദമിയുടെ കീഴില്‍ പരിക്ക് ഭേദമാക്കി തിരിച്ചെത്തിയ ഭുവനേശ്വര്‍ കുമാറിന് വീണ്ടും പരിക്കേറ്റത് അക്കാദമിയുടെ വിദഗ്ധര്‍ക്ക് കഴിവില്ലെന്ന ആരോപണം ശരിവെക്കുന്നതുമാണ്.

ബിസിസിഐയുമായി കരാറിലുള്ള കളിക്കാര്‍ ബംഗളുരുവിലെ അക്കാദമിയുടെ മേല്‍നോട്ടത്തിലാണ് പൂര്‍വസ്ഥിതിയില്‍ മടങ്ങിയെത്തേണ്ടത്. എന്നാല്‍, ബുംറയും പാണ്ഡ്യയും തങ്ങള്‍ അക്കാദമിയില്‍ പോകില്ലെന്ന് ടീം മാനേജ്‌മെന്റിനെ അറിയിക്കുകയായിരുന്നു. കളിക്കാരുടെ പരിക്ക് ഭേദമാക്കുക അക്കാദമിയുടെ ചുമതലകൂടിയായതിനാലാണ് യോഗേഷ് പര്‍മാര്‍ പാണ്ഡ്യയേയും നിതിന്‍ പട്ടേല്‍ ബുംറയേയും നിരീക്ഷിച്ചത്.

jaspritbumrah-hardikpandya

<strong>മുന്‍ അര്‍ജന്റീന ഫുട്‌ബോള്‍ താരം ലാവേസി വിരമിക്കല്‍ പ്രഖ്യാപിച്ചു</strong> മുന്‍ അര്‍ജന്റീന ഫുട്‌ബോള്‍ താരം ലാവേസി വിരമിക്കല്‍ പ്രഖ്യാപിച്ചു

ബുംറയയും പാണ്ഡ്യയും ഡല്‍ഹി കാപ്പിറ്റല്‍സിന്റെ ട്രെയ്‌നര്‍ രജനികാന്തിന്റെ മേല്‍നോട്ടത്തിലാണ് റിഹാബ് ചെയ്തത്. അതേസമയം, ലോകകപ്പിന് ശേഷം ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ മേല്‍നോട്ടത്തിലാണ് ഭുവനേശ്വര്‍ കുമാര്‍ പരിക്കില്‍നിന്നും മോചിതനാകാന്‍ കഴിഞ്ഞിരുന്നത്. എന്നാല്‍, തിരിച്ചെത്തി രണ്ട് മത്സരങ്ങള്‍ കഴിയുമ്പോഴേക്കും ഭുവി വീണ്ടും പരിക്കിന്റെ പിടിയിലായി. വൃദ്ധിമാന്‍ സാഹയ്ക്കും ഇതേ അനുഭവമാണുണ്ടായത്. കളിക്കാരുടെ പരിക്ക് പൂര്‍ണമായും ഭേദമാക്കുന്നതില്‍ എന്‍സിഎ പരാജയപ്പെടുന്നതായാണ് റിപ്പോര്‍ട്ട്. അതുകൊണ്ടുതന്നെ അക്കാദമിയിലെ വിദഗ്ധരെ മാറ്റാന്‍ ബിസിസിഐ തയ്യാറായേക്കുമെന്നും സൂചനയുണ്ട്.

Story first published: Saturday, December 14, 2019, 17:20 [IST]
Other articles published on Dec 14, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X