Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കൗമാരപ്രതിഭകളുമായി ജംഷെഡ്പൂര്‍ എഫ്‌സി; ടീമിന്റെ കരുത്തും ദൗര്‍ബല്യവും; പ്രവചനം ഇങ്ങനെ

ദില്ലി: ഐഎസ്എല്‍ ആറാം സീസണ്‍ കിക്കോഫിനൊരുങ്ങവെ ഒരിക്കല്‍ക്കൂടി ശ്രദ്ധേയമാവുകയാണ് ജംഷെഡ്പൂര്‍ എഫ്‌സി. കൗമാരപ്രതിഭകളുമായി വമ്പന്‍ ടീമുകള്‍ക്കെതിരെ ഏറ്റമുട്ടി കരുത്ത് തെളിയിച്ചവരാണ് ജംഷെഡ്പൂര്‍. ടാറ്റ ഗ്രൂപ്പിന്റെ കീഴിലുള്ള ഫുട്‌ബോള്‍ അക്കാദമിയിലെ കൗമാരക്കാരുമായി കഴിഞ്ഞ രണ്ട് സീസണുകളിലും ടീം അഞ്ചാം സ്ഥാനത്തെത്തി. വമ്പന്‍ കളിക്കാരില്ലാതിരുന്നിട്ടും കളിമികവുകൊണ്ട് ശ്രദ്ധിക്കപ്പെട്ടു.

ഇത്തവണയും ലീഗില്‍ ഏറ്റവും കൂടുതല്‍ കൗമാരതാരങ്ങളെ അണിനിരത്തുന്നത് ഉരുക്കു നഗരത്തിലെ ടീമാണ്. അണ്ടര്‍ 17 ലോകകപ്പില്‍ ഇന്ത്യക്കായി അണിനിരന്ന നാല് കളിക്കാര്‍ ടീമിലുണ്ട്. പ്രതിരോധത്തില്‍ ജിതേന്ദ്ര സിങ്, നരേന്ദര്‍ ഗെഹ്ലോട്ട് എന്നിവരും മധ്യനിരയില്‍ അമര്‍ജിത് ഖയാമും മുന്നേറ്റത്തില്‍ അനികേത് ജാദവും ജംഷെഡ്പൂരിന് കരുത്താകും. യുവകളിക്കാര്‍ക്കൊപ്പം പരിചയസമ്പന്നരും ടീമിന് ശക്തിയേകുന്നു.

jamshedpurfcteam

അന്റോണിയോ ഇറിയോണ്ടോയുടെ കീഴില്‍ ടീം പുതിയ സീസണിനുവേണ്ടി ഒരുങ്ങിക്കഴിഞ്ഞു. മുന്നേറ്റത്തില്‍ മലയാളി താരം സി കെ വിനീത് എത്തിയിട്ടുണ്ട്. കഴിഞ്ഞ രണ്ട് സീസണുകളിലും തിളങ്ങിയ ബ്രസീലുകാരന്‍ മെമോ, സ്പാനിഷുകാരായ നോ കോസ്റ്റ, അയ്തര്‍ മോണ്‍റോ, പിറ്റി, സെര്‍ജിയോ കാസ്റ്റെല്‍ എന്നിവര്‍ക്കൊപ്പം ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഗോള്‍കീപ്പര്‍മാരിലൊരാളായ സുബ്രത പോളും ടീമിനൊപ്പം ചേരുമ്പോള്‍ ഏതു വമ്പന്മാരും വീഴുമെന്നുറപ്പാണ്.

കഴിഞ്ഞ രണ്ട് സീസണിലുമെന്നപോലെ സ്ഥിരതയില്ലായ്മയാണ് ടീം നേരിടുന്ന ഭീഷണി. ഏതു ടീമിനേയും തോല്‍പ്പിക്കുകയും ഏതു ടീമിനോടും തോല്‍ക്കുകയും ചെയ്യുന്നത് തിരിച്ചടിയായേക്കും. ആദ്യ അഞ്ചില്‍ ഇടം പിടിക്കുമെന്നാണ് വിലയിരുത്തലുകള്‍. പ്രതിരോധത്തില്‍ ഉരുക്കുകോട്ട കെട്ടുന്ന ടിരിയാണ് ജംഷെഡ്പുരിന്റെ കുരുത്ത്. എടികെയില്‍ നിന്ന് ജംഷെഡ്പുരിലെത്തിയ ടിരി ടീമിന്റെ നായകന്‍ കൂടിയാണ്.

Story first published: Thursday, October 17, 2019, 17:14 [IST]
Other articles published on Oct 17, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+