For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിര്‍ണ്ണായക പ്രഖ്യാപനമെത്തി; ഇറ്റലിയില്‍ മെയ് നാല് മുതല്‍ കായിക പരിശീലനം പുനരാരംഭിക്കാം

ടുറിന്‍: കൊറോണ വൈറസ് വ്യാപനം ഏറ്റവും കൂടുതല്‍ നേരിട്ട രാജ്യങ്ങളിലൊന്നാണ് ഇറ്റലി. നിരവധി പേരുടെ മരണത്തിടയാക്കിയ കൊറോണ ഇറ്റലിയെ പൂര്‍ണ്ണായും സ്തംഭിപ്പിച്ചിരുന്നു. കായിക മേഘലയ്ക്ക് പൂര്‍ണ്ണമായും ഷട്ടറിടേണ്ടി വന്ന ഇറ്റലിയില്‍ കായിക ലോകത്തിന് പ്രതീക്ഷ നല്‍കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. മെയ് മാസത്തില്‍ കായിക മത്സരങ്ങള്‍ പുനരാരംഭിക്കാമെന്നാണ് ഇറ്റാലിയന്‍ പ്രധാനമന്ത്രി ഉത്തരവിട്ടിരിക്കുന്നത്. എന്നാല്‍ സീരി എ എപ്പോള്‍ തുടങ്ങാം സാധിക്കുമെന്നത് സംബന്ധിച്ച് വ്യക്തമായ തീയ്യതി പ്രഖ്യാപിച്ചിട്ടില്ല.

സീരി എയിലെ ചാമ്പ്യന്‍ ടീമായ യുവന്റസിലെ പൗലോ ഡിബാലയടക്കം മൂന്ന് താരങ്ങള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ മാര്‍ച്ച് 9തോടെ സീരി എ ഒരറിയിപ്പുണ്ടാകുന്നതുവരെ നിര്‍ത്തിവെക്കാന്‍ ഉത്തരവിടുകയായിരുന്നു. എന്നാല്‍ കായിക താരങ്ങള്‍ക്ക് ടീമിനൊപ്പം പരിശീലനം പുനരാരംഭിക്കാമെന്ന പ്രഖ്യാപനമെത്തിയത് സീരി എ ടീമുകള്‍ക്ക് വലിയ ആശ്വാസകരമായ വാര്‍ത്തയാണ്. സാഹചര്യം അനുകൂലമായ ഉടന്‍തന്നെ സീരി എ ടൂര്‍ണമെന്റ് പുനരാരംഭിക്കാവുന്ന നിലപാടാണ് ഇറ്റാലിയന്‍ ഗവണ്‍മെന്റിന്റെ ഭാഗത്ത്‌നിന്നുള്ളത്.

giuseppeconteitalianpm

ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യവെയാണ് ഇറ്റാലിയന്‍ പ്രധാനമന്ത്രി കോന്റെ നിര്‍ണ്ണായക തീരുമാനങ്ങള്‍ അറിയിച്ചത്. മെയ് നാല് മുതല്‍ പരിശീലനം പുനരാരംഭിക്കാമെങ്കിലും സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ടാവണം. രോഗവ്യാപന സാധ്യത നിലനില്‍ക്കുന്നതില്‍ സാമൂഹ്യ അകലം കൃത്യമായി പാലിക്കുകയും ചെയ്യണം. മെയ് 18ഓടെ ടീം പരിശീലനം ആരംഭിക്കാം. എന്നാല്‍ പരിശീലനത്തിന് കൃത്യമായ മാര്‍ഗ നിര്‍ദേശങ്ങള്‍ ഇറ്റാലിയന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ പുറത്തുവിട്ടിട്ടുണ്ട്.ടീമില്‍ താരങ്ങളും പരിശീലകരും മറ്റ് ജോലിക്കാരും ഉള്‍പ്പെടെ 50ഓളം ആളുകളുണ്ടാവും. അതിനാല്‍ത്തന്നെ നിയമങ്ങള്‍ കര്‍ശനമായി പാലിക്കപ്പെടണം.

എല്ലാ ക്ലബ്ബുകള്‍ക്കും അഞ്ച് കൊറോണ പരിശോധിക്കാനുള്ള കിറ്റുകള്‍ വീതം നല്‍കുമെന്നും കോന്റെ പറഞ്ഞു. സീരി എയുടെ കടുത്ത ആരാധനകനാണ് താനെന്നും ഉടന്‍തന്നെ ലീഗ് മത്സരങ്ങള്‍ പുനരാരംഭിക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിലവില്‍ 12 മത്സരങ്ങള്‍ ലീഗില്‍ ബാക്കിയുണ്ട്. നിലവിലെ ചാമ്പ്യന്മാരായ യുവന്റസാണ് നിലവില്‍ പോയിന്റ് പട്ടികയില്‍ തലപ്പത്ത്.

ഇറ്റാലിയില്‍ പരിശീലനം പുനരാരംഭിച്ചാലും പല ഫുട്‌ബോള്‍ താരങ്ങള്‍ക്കും ടീമിനൊപ്പം ചേരുക അസാധ്യമാണ്. പല രാജ്യങ്ങളിലും കൊറോണ വ്യാപനം ശക്തമായി തുടരുന്നതിനാല്‍ യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. അര്‍ജന്റീനയില്‍ നിന്ന് പൗലോ ഡിബാലയും പോര്‍ച്ചുഗലില്‍ നിന്ന് ക്രിസ്റ്റിയാനോ റൊണാള്‍ഡോയും പരിശീലനത്തിനായി ഇറ്റലിയിലേക്ക് ഉടന്‍ എത്താന്‍ സാധ്യതയില്ല. നിലവിലെ സാഹചര്യം പരിശോധിക്കുമ്പോള്‍ മെയ് മാസത്തിന് ശേഷമാവും സീരി എ പുനരാരംഭിക്കുക. പ്രീമിയര്‍ ലീഗ്, ലാലിഗ, ചാമ്പ്യന്‍സ് ലീഗ്, ഫ്രഞ്ച് ലീഗ് തുടങ്ങിയ ലീഗുകളുടെ കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്. മെയ് 9ന് ബുണ്ടസ്ലീഗ പുനരാരംഭിക്കുമെന്ന തരത്തില്‍ സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

Story first published: Monday, April 27, 2020, 16:49 [IST]
Other articles published on Apr 27, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+