Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകകപ്പ് നേടിയ ഇറ്റാലിയന്‍ ടീമംഗം ഡാനിയേല്‍ ഡി റോസി ഫുട്‌ബോളില്‍നിന്നും വിരമിച്ചു

റോം: ഇറ്റാലിയന്‍ താരം ഡാനിയേല്‍ ഡി റോസി പ്രൊഫഷണല്‍ ഫുട്‌ബോളില്‍നിന്നും വിരമിച്ചു. വിട്ടുമാറാത്ത പരിക്കിനെ തുടര്‍ന്നാണ് 19 വര്‍ഷം നീണ്ട കരിയറിന് 36കാരനായ റോസി വിരാമമിട്ടത്. കരിയറില്‍ ഏതാണ്ട് 18 വര്‍ഷത്തോളം റോമയുടെ താരമായിരുന്ന റോസി കഴിഞ്ഞ സീസണില്‍ അര്‍ജന്റീന ടീം ബൊക്ക ജൂനിയേഴ്‌സില്‍ ചേര്‍ന്നിരുന്നു. ഇവിടെനിന്നുമാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്.

വീട്ടിലേക്ക് മടങ്ങുകയാണെന്നും കുടുംബത്തോടൊപ്പം ഇനി ചെലവഴിക്കണമന്നും റോസി പറഞ്ഞു. 2006ല്‍ ലോകകപ്പ് നേടിയ ഇറ്റലി ടീമില്‍ അംഗമായിരുന്നു താരം. കരിയറിന്റെ തുടക്കംമുതല്‍ റോമയില്‍ തുടര്‍ന്നിരുന്ന റോസി അവിടെനിന്നുതന്നെ വിരമിക്കുമെന്നായിരുന്നു കരുതിയിരുന്നതെങ്കിലും സഹകളിക്കാരെയും ആരാധകരേയും അമ്പരപ്പിച്ചാണ് കഴിഞ്ഞ ജൂലൈയില്‍ ബ്യൂണസ് ഐറിസ് ടീമിലെത്തിയത്.

danielederossi

പരിക്ക് അലട്ടിയതിനെ തുടര്‍ന്ന് ആകെ 7 മത്സരങ്ങളില്‍ മാത്രമാണ് ബൊക്കയ്ക്കുവേണ്ടി കളിക്കാന്‍ കഴിഞ്ഞത്. ഭാവിയില്‍ ടീം ഡയറക്ടറോ കോച്ചോ ആകാനുള്ള സാധ്യത റോസി തുറന്ന പറഞ്ഞു. കുടുംബത്തോടൊപ്പം ചെലവഴിക്കുകയാണ് പ്രധാനകാര്യം. ഇതിനുശേഷം മാത്രമേ ഭാവി തീരുമാനമെടുക്കൂവെന്നും റോസി വ്യക്തമാക്കി. മധ്യനിരയുടെ ഊര്‍ജമായിരുന്ന റോസി റോമയ്ക്കുവേണ്ടി 600ല്‍ അധികം മത്സരങ്ങളില്‍ കളിക്കാനിറങ്ങിയിട്ടുണ്ട്. 63 ഗോളുകളും നേടി. ദേശീയ ടീമിനായി 117 മത്സരങ്ങളില്‍ കളിച്ച താരം 21 ഗോളുകളോടെയാണ് വിരമിച്ചത്.

Story first published: Tuesday, January 7, 2020, 14:50 [IST]
Other articles published on Jan 7, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+