'കരിയറിലെ മികച്ച അഞ്ച് ഇന്നിങ്‌സുകളിലൊന്ന്'; ഐപിഎല്ലിലെ സെഞ്ച്വറി ഓര്‍ത്തെടുത്ത് റിഷഭ് പന്ത്
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ എം എസ് ധോണിക്ക് പകരക്കാരനായി ഏറ്റവും കൂടുതല്‍ പരിഗണിക്കപ്പെടുന്ന താരമാണ് റിഷഭ് പന്ത്. വെടിക്കെട്ട് ബാറ്റിങ് പുറത്തെടുക്കാന്‍ ശേഷിയുള്ള റിഷഭിന് ഐപിഎല്ലില്‍ മികച്ച പ്രകടനങ്ങള്‍ അവകാശപ്പെടാന്‍ സാധിക്കുമെങ്കിലും അന്താരാഷ്ട്ര ക്രിക്കറ്റില്‍ വേണ്ടത്ര ശോഭിക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. ഇപ്പോഴിതാ തന്റെ പ്രകടനങ്ങളെക്കുറിച്ച് പന്ത് തന്നെ മനസ്സ് തുറന്നിരിക്കുകയാണ്. ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ഇന്‍സ്റ്റഗ്രാം ലൈവില്‍ സംസാരിക്കവെ തന്റെ ഐപിഎല്‍ സെഞ്ച്വറിയെക്കുറിച്ചാണ് പന്ത് പ്രതികരിച്ചത്.

സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ ഡല്‍ഹി ക്യാപിറ്റല്‍സിനുവേണ്ടിയാണ് പന്ത് മാസ്മരിക പ്രകടനം പുറത്തെടുത്തത്. ഈ ഇന്നിങ്‌സിനെ കരിയറിലെ മികച്ച അഞ്ച് ഇന്നിങ്‌സുകളില്‍ ഒന്നായാണ് പന്ത് വിശേഷിപ്പിച്ചത്. ഈ സെഞ്ച്വറി പ്രകടനം വ്യത്യസ്തമായൊരു അനുഭവമായിരുന്നു. കാരണം അവിടെ ബാറ്റിങ് ദുഷ്‌കരമായിരുന്നു.പന്ത് പ്രതീക്ഷിച്ച വേഗത്തില്‍ എത്തിയില്ല. അതിനാല്‍ത്തന്നെ തുടക്കത്തിലേ ടീമിന് വിക്കറ്റ് നഷ്ടമായി. പ്രതിസന്ധിയില്‍ നിന്ന് ടീമിനെ മികച്ച സ്‌കോറിലേക്കെത്തിക്കേണ്ടത് എന്റെ ഉത്തരവാദിത്തമാണെന്ന് ഞാന്‍ വിചാരിച്ചു. ഈ പിച്ചില്‍ 150-160 മികച്ച ടോട്ടലാണെന്ന് ചിന്തിച്ചു. എന്നാല്‍ അന്ന് 190 ന് അടുത്ത് ടീം സ്‌കോര്‍ എത്തിക്കാന്‍ സാധിച്ചു-പന്ത് പറഞ്ഞു.

മറുപടി ബാറ്റിങ്ങില്‍ പിച്ചിന്റെ സ്വഭാവം മാറി. ബാറ്റിങ് കുറച്ചുകൂടി എളുപ്പമായി. എന്തായാലും മികച്ചൊരു അനുഭവമായിരുന്നു അത്. എന്തായാലും അന്ന് കളിച്ച ഇന്നിങ്‌സ് എനിക്ക് ഇഷ്ടപ്പെട്ടു.എന്നാല്‍ ആ മത്സരത്തില്‍ ജയിക്കുകകൂടി ചെയ്തിരുന്നെങ്കില്‍ ഇതിന്റെ സന്തോഷം ഇനിയും ഉയരുമായിരുന്നു. ടീം തോറ്റാല്‍ ആ ഇന്നിങ്‌സിന്റെ അനിവാര്യത നമുക്ക് പലപ്പോഴും മനസിലാക്കാന്‍ സാധിക്കാതെ വരുമെന്നും പന്ത് കൂട്ടിച്ചേര്‍ത്തു.
ഫെയര്‍ ആന്റ് ലൗലി എന്ന പേര് വര്‍ണവിവേചനം വളര്‍ത്തുന്നു: ഡാരന്‍ സമി

അന്നത്തെ മത്സരത്തില്‍ 63 പന്തില്‍ പുറത്താവാതെ 128 റണ്‍സാണ് പന്ത് അടിച്ചെടുത്തത്.15 ബൗണ്ടറിയും ഏഴ് സിക്‌സും ഇതില്‍ ഉള്‍പ്പെടും. പന്തിന്റെ ബാറ്റിങ് കരുത്തില്‍ ഡല്‍ഹി അഞ്ച് വിക്കറ്റിന് 187 റണ്‍സെടുത്തെങ്കിലും ശിഖര്‍ ധവാന്‍ (92*), കെയ്ന്‍ വില്യംസണ്‍ (83*) എന്നിവരുടെ ബാറ്റിങ് കരുത്തില്‍ ഹൈദരാബാദ് വിജയം സ്വന്തമാക്കി. ഈ മത്സരത്തില്‍ ഭുവനേശ്വര്‍ കുമാറിനെതിരേ 11 പന്തില്‍ 43 റണ്‍സാണ് പന്ത് അടിച്ചെടുത്തത്.
രോഹിത് ശര്‍മ എക്കാലത്തെയും മികച്ച ഓപ്പണര്‍മാരില്‍ ഒരാള്‍: ക്രിസ് ശ്രീകാന്ത്

ഫൈനല്‍ ഓവറിലെ തുടര്‍ച്ചയായ അഞ്ച് ബൗണ്ടറികള്‍ ഉള്‍പ്പെടെയാണിത്. ഈ സീസണില്‍ 14 മത്സരങ്ങളില്‍ നിന്ന് 684 റണ്‍സാണ് പന്ത് അടിച്ചെടുത്തത്. അഞ്ച് അര്‍ധ സെഞ്ച്വറിയും ഇതില്‍ ഉള്‍പ്പെടും. ഈ സീസണാണ് കരിയറില്‍ വഴിത്തിരിവുണ്ടാക്കിയതെന്നും പന്ത് അഭിപ്രായപ്പെട്ടു. ധോണിക്ക് ശേഷം പന്തിനാണ് മാനേജ്‌മെന്റിന്റെ മുഖ്യ പരിഗണനയെന്ന് കഴിഞ്ഞ ദിവസം ഇന്ത്യന്‍ ബാറ്റിങ് പരിശീലകന്‍ വിക്രം റാത്തൂര്‍ അഭിപ്രായപ്പെട്ടിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications