ഐഎസ്എല്ലിന്റെ തകര്‍ച്ചയ്ക്ക് കാരണം ഇത്; ഡീഗോ ഫോര്‍ലാന്‍ പറയുന്നു
ലണ്ടന്‍: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ( ഐഎസ്എല്‍) തരംതാഴ്ത്തല്‍ രീതി കൊണ്ടുവരണമെന്ന് മുന്‍ ഉറുഗ്വേ സൂപ്പര്‍ സ്‌ട്രൈക്കറും മുംബൈ സിറ്റി താരവുമായിരുന്ന ഡീഗോ ഫോര്‍ലാന്‍. തരംതാഴ്ത്തല്‍ ഇല്ലാത്തെ ലീഗായി ഐഎസ്എല്ലും മേജര്‍ സോക്കര്‍ ലീഗും മാത്രമാണുള്ളതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തരംതാഴ്ത്തല്‍ വന്നാല്‍ ടീമുകള്‍ക്ക് കൂടുതല്‍ വാശിയോടെ കളിക്കാന്‍ സാധിക്കും. അല്ലാത്ത പക്ഷം ലീഗിന്റെ പ്രശസ്തി ഉയരാന്‍ വളരെ ബുദ്ധിമുട്ടാണ്.
ഐഎസ്എല്‍ ക്ലബ്ബിന്റെ ഉടമസ്ഥര്‍ ക്ലബ്ബിന്റെ വളര്‍ച്ചയ്ക്കായി ഉയര്‍ന്ന തുക ചിലവഴിക്കുന്നുണ്ടെങ്കിലും ലാഭം ലഭിക്കുന്നില്ല. ഇതിന് മാറ്റമുണ്ടാകണമെങ്കില്‍ ആഗോള തലത്തില്‍ ഉപയോഗിക്കുന്ന തരംതാഴ്ത്തല്‍ രീതി ഐഎസ്എല്ലിലും ഉപയോഗിക്കണമെന്ന് ഫോര്‍ലാന്‍ പറഞ്ഞു. ഇന്ത്യന്‍ ഫുട്‌ബോളില്‍ തുടരണമെന്നത് ആഗ്രഹമായിരുന്നെങ്കിലും അതിനുള്ള അവസരം ലഭിച്ചില്ല. 2016ലെ ഐഎസ്എല്ലില്‍ മുംബൈ സിറ്റിക്ക് വേണ്ടി അദ്ദേഹം കളിച്ചെങ്കിലും കരാര്‍ നീട്ടി നല്‍കാന്‍ ക്ലബ്ബ് തയ്യാറാകാത്തതിനാല്‍ നാട്ടിലേക്ക് മടങ്ങി.

ഇന്ത്യയിലേക്ക് തിരിച്ചെത്താന്‍ സാധിക്കാത്തതിനാല്‍ ജപ്പാനില്‍ നിന്ന് ഓഫര്‍ ലഭിക്കുകയും അത് ഉപയോഗിക്കുകയും ചെയ്‌തെന്ന് ഫോര്‍ലാന്‍ പറഞ്ഞു. ഇന്ത്യന്‍ ഫുട്‌ബോളിനെയും അദ്ദേഹം പുകഴ്ത്തി. മികച്ച കായിക ക്ഷമതയും സാങ്കേതികമികവുമുള്ള നിരവധി താരങ്ങളുണ്ടെങ്കിലും ആവശ്യത്തിന് അവസരം ലഭിക്കാത്തതാണ് ഇന്ത്യന്‍ ഫുട്‌ബോളിന് തിരിച്ചടിയാവുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. താഴെനിരയില്‍നിന്ന് മികച്ച താരങ്ങളെ ഉയര്‍ത്തിക്കൊണ്ടുവരണമെന്നും ഫോര്‍ലാന്‍ പറഞ്ഞു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications