Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബ്ലാസ്‌റ്റേഴ്‌സിന്റെ തോല്‍വിക്ക് കാരണമുണ്ടെന്ന് പരിശീലകന്‍; കളിയില്‍ നിരാശ

ഹൈദരാബാദ്: ഐഎസ്എല്‍ ആറാം സീസണില്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്ന് കരുതിയ കേരള ബ്ലാസ്‌റ്റേഴ്‌സ് കഴിഞ്ഞ സീസണില്‍ നിന്നും ഒട്ടും മുന്നോട്ടു പോയിട്ടില്ലെന്നാണ് ആദ്യ മൂന്ന് കളികളില്‍നിന്നും വ്യക്തമാകുന്നത്. ആദ്യ കളിയില്‍ ജയിച്ചെങ്കിലും തുടര്‍ന്ന് രണ്ട് കളികളിലും തോല്‍വി വഴങ്ങിയതോടെ ടീമിന്റെ മുന്നോട്ടുള്ള പ്രയാണത്തില്‍ ആരാധകര്‍ക്ക് ആശങ്കയുണ്ട്. മികവുറ്റ കളി കാഴ്ചവെക്കാന്‍ കഴിയുന്നില്ലെന്നത് പരിശീലകനെയും കുഴക്കുന്നു.

തുടര്‍ച്ചയായ രണ്ട് തോല്‍വികളില്‍ നിരാശനാണെന്നാണ് പരിശീലകന്‍ എല്‍കോ ഷട്ടോരിയുടെ പ്രതികരണം. പ്രീ സീസണ്‍ മോശമാണെങ്കില്‍ അതുതന്നെ സീസണിലും ആവര്‍ത്തിക്കും. നമ്മള്‍ കഠിനാധ്വാനം ചെയ്യുന്നുണ്ട്. എന്നാല്‍, അതിന്റെ പലം കിട്ടുന്നില്ല. കളിക്കാരുടെ പരിക്ക് പ്രധാന പ്രശ്‌നമാണെന്നും പ്രതിരോധത്തിലെ രണ്ട് കളിക്കാര്‍ ഇഞ്ചക്ഷനെടുത്താണ് കളിക്കാനിറങ്ങിയതെന്നും പരിശീലകന്‍ വ്യക്തമാക്കി.

eelcoschattoriekbcoach

കളിക്കാര്‍ കഠിനാധ്വാനം ചെയ്യുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍, ടീമില്‍ ചില പ്രശ്‌നങ്ങളുമുണ്ട്. തുടര്‍ച്ചയായ തോല്‍വികള്‍ കളിക്കാരെ മാനസികമായും ബാധിക്കും. പരിഹാരത്തിനായാണ് ചിന്തിച്ചുകൊണ്ടിരിക്കുന്നത്. കാര്യങ്ങളെ പോസിറ്റീവായി കണ്ട് കഠിനാധ്വാനം ചെയ്യുക മാത്രമാണ് പോംവഴി. ഭാഗ്യവും കൂടെ നില്‍ക്കണം. ബ്ലാസ്‌റ്റേഴ്‌സിനെ സംബന്ധിച്ചിടത്തോളം ഇപ്പോള്‍ നല്ല സമയമല്ലെന്നും പരിശീലകന്‍ സൂചിപ്പിച്ചു.

കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ ഹൈദരാബാദിനോടാണ് കേരളം തോല്‍വി വഴങ്ങിയത്. ആദ്യ പകുതിയില്‍ ഒരു ഗോളിന് പിന്നിട്ടുനിന്ന ബ്ലാസ്റ്റേഴ്‌സ് രണ്ടാം പകുതിയില്‍ രണ്ട് ഗോള്‍ വഴങ്ങി തോല്‍വി ചോദിച്ചുവാങ്ങുകയായിരുന്നു. ജയിക്കാവുന്ന മത്സരത്തിലാണ് തോറ്റതെന്നത് നിരാശാജനകമാണ്. ഒരു ടീമെന്ന നിലയില്‍ ഒത്തിണക്കം കാട്ടാന്‍ ബ്ലാസ്‌റ്റേഴ്‌സിന് ഇനിയും കഴിഞ്ഞിട്ടില്ല. കിട്ടിയ അവസരങ്ങള്‍ മുതലെടുക്കുന്നതിലും ടീം പരാജയപ്പെടുന്നു. നവംബര്‍ 8ന് ഒഡിഷയുമായിട്ടാണ് ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം.

Story first published: Sunday, November 3, 2019, 13:51 [IST]
Other articles published on Nov 3, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+