ഇന്ത്യന്‍ സ്റ്റാര്‍ ലെഗ് സ്പിന്നര്‍ യുസ്വേന്ദ്ര ചഹലിന്റെ ജീവിതത്തിലെ പുതിയ മിസ്റ്ററി ഗോളിനെക്കുറിച്ചാണ് സോഷ്യല്‍ മീഡിയില്‍ വലിയ ചര്‍ച്ചയാവുന്നത്. ഭാര്യ ധനശ്രീ വര്‍മയുമായുള്ള താരത്തിന്റെ ബന്ധത്തില്‍ വിള്ളല്‍ വീണുവെന്നും ഇരുവരും വിവാഹ മോചനത്തിന്റെ വക്കിലാണെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ കുറച്ചു ദിവസങ്ങളായി വന്നു കൊണ്ടിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ പരസ്പരം ഇരുവരും അണ്‍ഫോളോ ചെയ്ചതും ധനശ്രീക്കൊപ്പമുള്ള ചിത്രങ്ങള്‍ ചഹല്‍ നീക്കിയതും ഇതു ശരി വച്ചിരുന്നു.
ഇതിനിടെയാണ് മറ്റൊരു യുവതിക്കൊപ്പം ചഹലിന്റെ ചിത്രങ്ങളും വീഡിയോസുമെല്ലാം സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചത്. ഇതോടെ താരത്തിനൊപ്പമുള്ള ഈ മിസ്റ്ററി ഗേള്‍ ആരാണെന്നാണ് പാപ്പരാസികള്‍ തിരഞ്ഞത്. ഈ യുവതി ആര്‍ജെ മഹ്‌വഷാണെന്നാണ് ചിലര്‍ ചൂണ്ടിക്കാണിക്കുന്നത്. ആരാണ് മഹ്‌വഷെന്നു നമുക്കു പരിശോധിക്കാം.

ആരാണ് മഹ്‌വഷ്?
ഷാരൂഖ് ഖാനും ബര്‍ഖാ ദത്തും കബീര്‍ ഖാനുമെല്ലാം പഠിച്ചിറങ്ങിയ എജെകെ മാസ് കമ്മ്യൂണിക്കേഷന്‍ റിസര്‍ച്ച് സെന്ററില്‍ നിന്നും ബിരുദം പഠിച്ചിറങ്ങിയ ആര്‍ജെ മഹ്‌വഷ് ഡല്‍ഹിയില്‍ നിന്നുള്ള റേഡിയോ ജോക്കി കൂടിയാണ്. തന്റെ ശബ്ദമാധുര്യം കൊണ്ടും ചടുലത കൊണ്ടുമെല്ലാം റേഡിയോ രംഗത്തെ സൂപ്പര്‍ താരമായി വിലസുകയാണ് ഈ 24കാരി.
സോഷ്യല്‍ മീഡിയയിലും വളരെ സജീവമായി നില്‍ക്കുന്നയാളാണ് ഇവര്‍. ഇന്ത്യയിലെ ആദ്യത്തെ വനിതാ പ്രാങ്ക്സ്റ്ററെന്നു വിളിക്കപ്പെടുന്ന മഹ്‌വഷിന്റെ വീഡിയോകള്‍ക്കു വലിയ സ്വീകാര്യതയും ലഭിക്കാറുണ്ട്. ലക്ഷക്കണത്തിന് വ്യൂസുള്ളതാണ് ഇവരുടെ പല വീഡിയോകളും. സോഷ്യല്‍ മീഡിയയിലെ താരമായി മാറിയതോടെ മറ്റു വലിയ പ്രൊജക്ടുകളില്‍ നിന്നും മഹ്‌വഷിനു ഓഫറും വന്നിരുന്നു.
ബിഗ് ബോസിന്റെ 14ാം സീസണിലേക്കു ക്ഷണം ലഭിച്ച താരം പിന്നീട് ബോളിവുഡ് സിനിമകളിലും നെറ്റ്ഫ്‌ളിക്‌സ് സീരീസിലുമെല്ലാം പ്രത്യക്ഷപ്പെടുകയും ചെയ്തു. ഇന്‍സ്റ്റഗ്രാമില്‍ നിലവില്‍ 1.4 മില്ല്യണ്‍ ഫോളോവേഴ്‌സുള്ള വലിയ സെലിബ്രിറ്റിയായി മഹ്‌വഷ് മാറിയിരിക്കുകയാണ്.

ചഹലിനൊപ്പമുള്ളത് മഹ്‌വഷ് തന്നെയോ?
യുസ്വേന്ദ്ര ചഹലിനൊപ്പമുള്ള യുവതി ആര്‍ മഹ്‌വഷ് തന്നെയാണോയെന്നു ഇനിയും സ്ഥിരീകരിച്ചിട്ടില്ല. ഇവരുമായുള്ള രൂപസാദൃശ്യം കൊണ്ടാണ് അതു മഹ്‌വഷ് തന്നെയാണെന്നു ഒരു വിഭാഗം ഉറപ്പിക്കാനുള്ള മുഖ്യ കാരണം. മാത്രമല്ല കഴിഞ്ഞ വര്‍ഷത്തെ ന്യൂഇയര്‍ മഹ്‌വഷിനും മറ്റു ചില സുഹൃത്തുക്കള്‍ക്കുമൊപ്പം ആഘോഷിച്ചതിന്റെ ചിത്രവും നേരത്തേ പുറത്തുവന്നത് ഈ സൂചനകള്‍ ശരി വയ്ക്കുകയും ചെയ്യുന്നു.
മഹ്‌വഷ് തന്നെയായിരുന്നു തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ ഈ ഫോട്ടോ പങ്കുവച്ചത്. കുടുംബത്തിനൊപ്പം ക്രിസ്മസ് ലഞ്ചെന്നായിരുന്നു സ്പാനിഷ് ഭാഷയില്‍ ഫോട്ടോയ്ക്കു ഇവര്‍ നല്‍കിയ ക്യാപ്ഷന്‍. എന്നാല്‍ ചഹലും മഹ്‌വഷും തമ്മില്‍ പ്രണയത്തിലാണെന്നു സ്ഥിരീകരിക്കുന്ന കാര്യങ്ങളൊന്നും തന്നെ പുറത്തു വന്നിട്ടില്ല. വരുംദിവസങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ കാര്യങ്ങള്‍ പുറത്തുവരുമെന്ന പ്രതീക്ഷയിലാണ് ക്രിക്കറ്റ് പ്രേമികള്‍.