ഗോവയില്‍ അവധിക്കാലം ആഘോഷിച്ച് സാറ, ഒപ്പമുള്ളത് ശുഭ്മാന്‍ ഗില്ലോ? സംശയത്തിന് കാരണങ്ങളുണ്ട്
ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകള്‍ സാറ ടെണ്ടുല്‍ക്കര്‍ ഇപ്പോള്‍ എല്ലാവരും ശ്രദ്ധിക്കുന്ന സെലിബ്രിറ്റികളിലൊന്നായി മാറിയിട്ടുണ്ട്. നേരത്തേ സച്ചിന്റെ മകളെന്ന നിലയില്‍ മാത്രമായിരുന്നു സാറ ശ്രദ്ധിക്കപ്പെട്ടിരുന്നത്. എന്നാല്‍ അടുത്തിടെ മോഡലിങ് കരിയറായി തിരഞ്ഞെടുത്ത സാറ ബോളിവുഡ് താരങ്ങളായ താനിയ ഷ്‌റോഫ്, ബനിത സന്ധു എന്നിവര്‍ക്കൊപ്പം ഒരു പരസ്യത്തിലും പ്രത്യക്ഷപ്പെട്ടിരുന്നു.

ഇന്‍സ്റ്റഗ്രാമില്‍ 15 മില്ല്യണ്‍ ഫോളോവേഴ്‌സുള്ള വലിയ സെലിബ്രിറ്റിയായി സാറ ഇപ്പോള്‍ മാറുകയും ചെയ്തിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ സാറ പോസ്റ്റ് ചെയ്യുന്ന ഫോട്ടോസും വീഡിയോസുമെല്ലാം അതുകൊണ്ടു തന്നെ വളരെ പെട്ടെന്നു വൈറലായി മാറുകയും ചെയ്യാറുണ്ട്. കുറച്ചു കാലമായി സാറയെയും യുവ ക്രിക്കറ്റര്‍ ശുഭ്മാന്‍ ഗില്ലിനെയും ചേര്‍ത്ത് ചില ഗോസിപ്പുകള്‍ സോഷ്യല്‍ മീഡിയകളില്‍ വന്നിരുന്നു. ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന സംശയമായിരുന്നു പലരും ഉന്നയിച്ചത്.

സോഷ്യല്‍ മീഡിയകളില്‍ ഇരുവരുടെയും ചില ഫോട്ടോസും വീഡിയോസുമെല്ലാമാണ് ഇതിനു വഴിയൊരുക്കിയത്. ഗില്ലിന്റെ പ്രകടനങ്ങളെക്കുറിച്ച് സാറ പലപ്പോഴും ഇന്‍സ്റ്റഗ്രാം സ്റ്റോറികളിലൂടെയും മറ്റും പ്രതികരിക്കുകയും ചെയ്യാറുണ്ട്. മാത്രമല്ല പരസ്പരം ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യുന്ന ഇവര്‍ ഫോട്ടോയ്ക്കും വീഡിയോക്കും ലൈക്കടിക്കുകയും ഇടയ്ക്ക് കമന്‍് ചെയ്യുകയും ചെയ്തിരുന്നു. ഇതോടെയാണ് ഇവര്‍ പ്രണയത്തിലാണെന്ന സംശയം ബലപ്പെട്ടത്. പക്ഷെ ഒരുമിച്ച് ഇതുവരെ എവിടെയും ഇവിടെ കാണാനായിട്ടില്ല. മാത്രമല്ല തങ്ങള്‍ തമ്മില്‍ പ്രണയത്തിലാണെന്നു ഗില്ലോ, സാറയോ ഇനിയും തുറന്നു സമ്മതിച്ചിട്ടുമില്ല.

കഴിഞ്ഞ ദിവസം സാറ തന്റെ ഗോവന്‍ ട്രിപ്പിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകളിലൂടെ പങ്കുവച്ചിരുന്നു. പുതുവര്‍ഷം സുഹൃത്തുക്കളോടൊപ്പം ഗോവയില്‍ വച്ച് ആഘോഷിക്കുന്നതിന്റെ ചിത്രങ്ങളായിരുന്നു ഇത്. എന്നാല്‍ സാറയ്‌ക്കൊപ്പം ഗില്ലും ഉണ്ടായിരുന്നോയെന്ന സംശയമാണ് ഇപ്പോള്‍ പലരും ഉന്നയിച്ചിരിക്കുന്നത്. പുതിയ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കാറിലിരുന്ന് സൂര്യാസ്തമയം ആസ്വദിക്കുന്ന ഫോട്ടോ സാറ പങ്കുവച്ചിരുന്നു. ഇത് ഗില്ലിന്റെ മഹീന്ദ്ര ഥാര്‍ വാഹനത്തില്‍ നിന്നെടുത്തതാണോയെന്ന സംശയമാണ് പലരും സോഷ്യല്‍ മീഡിയകളിലൂടെ ഉന്നയിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ ടെസ്റ്റ് പരമ്പരയില്‍ ശ്രദ്ധേയമായ പ്രകടനം നടത്തിയ ഗില്ലുള്‍പ്പെടെയുള്ള ചില ഇന്ത്യന്‍ യുവതാരങ്ങള്‍ക്കു ഥാര്‍ വാഹനം ആനന്ദ് മഹീന്ദ്ര സമ്മാനമായി നല്‍കിയിരുന്നു. ഇതില്‍ തന്നെയാണോ ഗില്ലും സാറയും ഗോവയില്‍ കറങ്ങുന്നതെന്നാണ് പലരുടെയും സംശയം.

ഗില്ലും പുതുവര്‍ഷം ഏറെക്കുറെ ഇതേ ലൊക്കേഷനുകളില്‍ തന്നെയായിരുന്നു ആഘോഷിച്ചത്. സൂര്യാസ്തമയം ആസ്വദിക്കുന്നതിന്റെ ചിത്രവും അദ്ദേഹം പങ്കുവച്ചിരുന്നു. ഇവെയെല്ലാം കൂട്ടി വായിക്കുമ്പോള്‍ സാറയ്‌ക്കൊപ്പം തന്നെയാണ് ഗില്ലും ഗോവയില്‍ പുതുവര്‍ഷം ആഘോഷിച്ചതെന്ന സംശയവും ബലപ്പെട്ടിട്ടുണ്ട്. പക്ഷെ ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളൊന്നും തന്നെ പങ്കുവയ്ക്കാത്തതിനാല്‍ ഇതു ഉറപ്പിക്കുകയെന്നതും ബുദ്ധിമുട്ടാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications