For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഷമിയും സാനിയയും ഒന്നിക്കുന്നു! വിവാഹനിശ്ചയം കഴിഞ്ഞു? ഇതു സത്യമോ, അറിയാം

ടെന്നീസില്‍ ഇന്ത്യയുടെ അഭിമാനം വാനോളമുയര്‍ത്തിയ താരമാണ് മുന്‍ താരം സാനിയാ മിര്‍സ. ഗ്രാന്റ്സ്ലാം ടൂര്‍ണമെന്റുകളിലടക്കം പല അഭിമാനകരമായ നേട്ടങ്ങളും കൈവരിച്ച ശേഷമാണ് സാനിയ ടെന്നീസില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചത്. സാനിയയുടെ ടെന്നീസ് കരിയര്‍ പോലെ തന്നെ വ്യക്തിജീവിതവും ആരാധകര്‍ക്കു പ്രിയപ്പെട്ടതാണ്. എന്നാല്‍ എല്ലാവരെയും ഞെട്ടിച്ചുകൊണ്ടാണ് ഭര്‍ത്താവും പാകിസ്താന്റെ മുന്‍ ക്യാപ്റ്റനും ഓള്‍റൗണ്ടറുമായ ഷുഐബ് മാലിക്ക് സാനിയയെ ഉപേക്ഷിച്ച് ദിവസങ്ങള്‍ക്കു മുമ്പ് വീണ്ടും വിവാഹിതനായത്. പാക് നടിയും മോഡലുമായ സനാ ജാവേദിനെയാണ് മാലിക്ക് മിന്നുകെട്ടിയത്.

സാനിയയുടെ ആരാധകരെ സംബന്ധിച്ച് ഇതു വലിയൊരു ഷോക്ക് തന്നെയായിരുന്നു. മാലിക്കും സാനിയയും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീണതായി നേരത്തേ തന്നെ അഭ്യൂഹങ്ങള്‍ വന്നിരുന്നെങ്കിലും ഇരുവരും വേര്‍പിരിയുമെന്നു ആരും പ്രതീക്ഷിച്ചിരുന്നില്ല. ഇതിനിടെയാണ് താന്‍ വീണ്ടും വിവാഹിതനായ വിവരം സോഷ്യല്‍ മീഡിയയിലൂടെ മാലിക്ക് പങ്കുവച്ചത്.

MOHAMMED SHAMI

വലിയ വിമര്‍ശനങ്ങളും പരിഹാസങ്ങളുമാണ് തുടര്‍ന്നു മാലിക്കിനു നേരിടേണ്ടി വന്നത്. മാത്രമല്ല സാനിയയ്ക്കു പിന്തുണ വര്‍ധിക്കുകയും ചെയ്തിരുന്നു. ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷമിയുമായി സാനിയ വിവാഹം കഴിക്കാന്‍ പോവുകയാണെന്നും ഇരുവരും തമ്മില്‍ വിവാഹനിശ്ചയം കഴിഞ്ഞുവെന്നുമെല്ലാം പിന്നീട് സോഷ്യല്‍ മീഡിയയില്‍ കഥകളും പ്രചരിച്ചു.

യഥാര്‍ഥത്തില്‍ ഈ അഭ്യൂഹങ്ങളില്‍ കഴമ്പുണ്ടോ? എന്താണ് സത്യം, നമുക്കു പരിശോധിക്കാം. സാനിയും മാലിക്കും തമ്മില്‍ വേര്‍പിരിഞ്ഞ ശേഷം ചിലര്‍ പടച്ചുവിട്ട അടിസ്ഥാന രഹിതമായ കാര്യങ്ങളാണ് ഇതെന്നതാണ് യാഥാര്‍ഥ്യം. ഇതില്‍ യാതൊരു കഴമ്പുമില്ലെന്നു വസ്തുതകള്‍ പരിശോധിക്കുമ്പോള്‍ വ്യക്തമാവും. ഇത്തരത്തിലുള്ള ഒരു നീക്കം ഷമിയോ, സാനിയയോ നടത്തിയിട്ടില്ല. മാത്രമല്ല രണ്ടു പേരുടെയും കുടുംബങ്ങളുടെയും ഭാഗത്തു നിന്നും ഇങ്ങനെയൊരു ആലോചനയുണ്ടായിട്ടില്ല.

വിവാഹമോചനത്തിനു ശേഷം കടുത്ത മാനസികാവസ്ഥയിലൂടെ കടന്നുപോവുന്ന സാനിയയെക്കുറിച്ച് ഈ തരത്തിലുള്ള അടിസ്ഥാന രഹിതമായ കാര്യങ്ങള്‍ പ്രചരിപ്പിക്കരുതെന്നും അവരുടെ സ്വകാര്യതയ്ക്കു വില കല്‍പ്പിക്കണമെന്നും പലരും ആവശ്യപ്പെട്ടു കഴിഞ്ഞു. കായിക ലോകത്തെ അറിയപ്പെടുന്ന രണ്ടു സെലിബ്രിറ്റികള്‍ കൂടിയായ ഷമിയെയും സാനിയയും ഈ തരത്തിലുള്ള അനാവശ്യ വിവാദങ്ങളിലേക്കു നയിക്കരുതെന്നാണ് സോഷ്യല്‍ മീഡിയയില്‍ പലരും ആവശ്യപ്പെടുന്നത്.

അതേസമയം, 2003ല്‍ പ്രൊഫഷണല്‍ ടെന്നീസിലേക്കു വന്ന സാനിയ വളരെ പെട്ടെന്നാണ് ആരാധകര്‍ക്കു പ്രിയങ്കരിയായി മാറിയത്. ഡബിള്‍സ് വിഭാഗത്തില്‍ ഗ്രാന്റ്സ്ലാം കിരീടമടക്കം നേടിയ അവര്‍ പിന്നീട് ലോകത്തിന്റെ നെറുകയിലെത്തുകയും ചെയ്തു. 2009ല്‍ സൊഹ്‌റാബ് മിര്‍സയുമായി സാനിയയുടെ വിവാഹ നിശ്ചയം നടന്നിരുന്നുവെങ്കിലും പിന്നീട് അതു ഉപേക്ഷിക്കുകയായിരുന്നു.

2010ലായിരുന്നു വലിയ കോളിളക്കമുണ്ടാക്കിയ സാനിയയു ഷുഐബ് മാലിക്കും തമ്മിലുള്ള വിവാഹം. ഇതിനിടെ മാലിക്കിന്റെ ആദ്യ ഭാര്യയെന്നു അവകാശപ്പെട്ട് ഒരു യുവതി രംഗത്തു വന്നത് വലിയ വിവാദായി മാറുകയും ചെയ്തിരുന്നു. എങ്കിലും 2010 ഏപ്രില്‍ 12നു സാനിയയെ മാലിക്ക് മിന്നുചാര്‍ത്തി. വിവാഹശേഷം മാലിക്കിനോടൊപ്പം യുഎഇയിലായിരുന്നു സാനിയ താമസിച്ചിരുന്നത്.

SANIA MIRZA

2018ല്‍ ഇരുവര്‍ക്കും ഒരു മകന്‍ ജനിക്കുകയും ചെയ്തു. ഇസ്ഹാന്‍ മിര്‍സ മാലിക്കെന്ന മകന്‍ ഇപ്പോള്‍ സാനിയക്കൊപ്പമാണ് താമസിക്കുന്നത്. മാലിക്കിന്റെ പരസ്ത്രീ ബന്ധങ്ങളാണ് സാനിയയുമായുള്ള വിവാഹ മോചനത്തിലേക്കു നയിച്ചതെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. സനാ ജാവേദുമായുള്ള വിവാഹത്തിനു മാലിക്കിന്റെ അടുത്ത ബന്ധുക്കള്‍ പോലും പങ്കെടുത്തില്ലെന്നും വാര്‍ത്തകള്‍ വന്നിരുന്നു.

അതേസമയം, കളിക്കളത്തില്‍ ഹീറോയാണെങ്കിലും പുറത്ത് വലിയ വാദങ്ങള്‍ വേട്ടയാടിയ താരമാണ് മുഹമ്മദ് ഷമി. തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നതായി ആരോപിച്ച് 2018ല്‍ ഭാര്യയും മോഡലുമായ ഹസിന്‍ ജഹാന്‍ രംഗത്തുവന്നത് ഷമിയെ പ്രതിക്കൂട്ടിലാക്കിയിരുന്നു.

ഷമിക്കെതിരേ അവര്‍ കേസും നല്‍കിയിരുന്നു. ഇതോടെ അദ്ദേഹത്തിന്റെ ക്രിക്കറ്റ് കരിയര്‍ തന്നെ അവസാനിച്ചുവെന്നു കരുതിയിരുന്നെങ്കിലും എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് ഷമി ശക്തമായി തിരിച്ചുവരികയായിരുന്നു. നിലവില്‍ ഇന്ത്യന്‍ ടീമിലെ അവിഭാജ്യ ഘടകം കൂടിയാണ് അദ്ദേഹം.

Story first published: Tuesday, January 30, 2024, 7:02 [IST]
Other articles published on Jan 30, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+