ഇന്ത്യന്‍ സ്റ്റാര്‍ ഓള്‍റൗണ്ടറും മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റനുമായ ഹാര്‍ദിക് പാണ്ഡയുമായി ബന്ധപ്പെടുത്തിയുള്ള പ്രണയ ഗോസിപ്പുകളെക്കുറുച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് നടി ഇഷ ഗുപ്ത. സെര്‍ബിയന്‍ മോഡലും നടിയുമായ നതാഷ സ്റ്റാന്‍കോവിച്ചുമായി കഴിഞ്ഞ വര്‍ഷം വിവാഹ മോചനം നേടിയ ശേഷം മകനോടൊപ്പമാണ് 31കാരനായ ഹാര്‍ദിക് താമസിക്കുന്നത്. അതിനു ശേഷമാണ് നടി ഇഷയുമായി ചേര്‍ത്ത് അദ്ദേഹത്തിന്റെ പേരില്‍ ഗോസിപ്പുകള്‍ വരാന് തുടങ്ങിയത്.
ഇപ്പോഴിതാ ഇവയെക്കുറിച്ചെല്ലാം ആദ്യമായി പ്രതികരിച്ചിരിക്കുകയാണ് ഇഷ. സിദ്ധാര്‍ഥ് കണ്ണന്റെ യൂട്യൂബ് ചാനലില്‍ തന്റെ വ്യക്തി ജീവിതത്തെക്കുറിച്ച് സംസാരിക്കവെയാണ് നടി ഇതേക്കുറിച്ച് തുറന്നു പറഞ്ഞത്. ഹാര്‍ദിക്കുമായി തനിക്കു സൗഹൃദമുണ്ടായിരുന്നുവെന്നും സംസാരിക്കാറുണ്ടായിരുന്നുവെന്നുമെല്ലാം ഇഷ തുറന്നു സമ്മതിച്ചിരിക്കുകയാണ്.

ഹാര്‍ദിക്കുമായുള്ള സൗഹൃദം
ഹാര്‍ദിക് പാണ്ഡ്യയുമായി എനിക്കു സൗഹൃദമുണ്ടായിരുന്നുവെന്നതു ശരി തന്നെയാണ്. പക്ഷെ ഞങ്ങള്‍ക്കിടയില്‍ പ്രണയമുണ്ടായിരുന്നതായി എനിക്കു തോന്നുന്നില്ല. പക്ഷെ കുറച്ചു മാസങ്ങളോളം ഞങ്ങള്‍ തമ്മില്‍ സംസാരിക്കാറുണ്ടായിരുന്നു.
ചിലപ്പോള്‍ അതു പ്രണയത്തിലേക്കു എത്തിയേക്കാം, ചിലപ്പോള്‍ എത്താതെയുമിരിക്കാം എന്ന മാനസികാവസ്ഥയിയിരുന്നു അപ്പോള്‍ ഞങ്ങളുണ്ടായിരുന്നത്. ഞങ്ങള്‍ ഡേറ്റിങിന്റെ ഘട്ടത്തിലേക്കു കടക്കുമ്പോഴേക്കു എല്ലാം അവസാനിക്കുകയും ചെയ്തു.
അതുകൊണ്ടു തന്നെ ഞങ്ങള്‍ തമ്മില്‍ ഡേറ്റിങിളായിരുന്നുവെന്നു പറയാനും സാധിക്കില്ല. ഒന്നോ, രണ്ടോ തവണ മാത്രമേ ഹാര്‍ദിക്കും ഞാനും കണ്ടുമുട്ടിയിട്ടുള്ളൂ. ഞാന്‍ പറഞ്ഞതു പോലെ കുറച്ചു മാസങ്ങള്‍ ഞങ്ങള്‍ക്കിടയില്‍ സൗഹൃദമുണ്ടായിരുന്നു. പിന്നീട് അതു അവസാനിക്കുകയും ചെയ്തതായി ഇഷ ഗുപ്ത വ്യക്തമാക്കി.
ഒരു ബന്ധം സാധ്യമായിരുന്നോ?
ഹാര്‍ദിക് പാണ്ഡ്യയുമായി ഒരു ബന്ധത്തിനു യഥാര്‍ഥത്തില്‍ ഒരു സാധ്യതയുണ്ടായിരുന്നോ എന്ന ചോദ്യത്തിന് ചിലപ്പോള്‍ അതു സംഭവിക്കുമായിരുന്നുവെന്നയിരുന്നു ഇഷ ഗുപ്തയുടെ മറുപടി. ഞാനും ഹാര്‍ദിക്കും തമ്മില്‍ ചിലപ്പോള്‍ ഒരു ബന്ധം ഉണ്ടാവുമായിരുന്നു. പക്ഷെ വളരെ പെട്ടെന്നു തന്നെ കാര്യങ്ങളെല്ലാം മാറി മറിയുകയായിരുന്നു. നാടകീയതയോ, വിഷമങ്ങളോ ഒന്നും തന്നെയുണ്ടായിട്ടില്ല. അങ്ങനെയുണ്ടാവാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും നടി കൂട്ടിച്ചേര്‍ത്തു.
കോഫി വിത്ത് കരണ്‍ എന്ന ഷോയില്‍ മുമ്പ് അതിഥിയായി വന്നപ്പോള്‍ തനിക്കുണ്ടായിരുന്ന ബന്ധങ്ങളെക്കുറിച്ച് വിവാദപരമായ വെളിപ്പെടുത്തലുകളെ തുടര്‍ന്ന് ഹാര്‍ദിക് പ്രതിക്കൂട്ടിലായിരുന്നു. പക്ഷെ തങ്ങള്‍ക്കിടയില്‍ അടുപ്പമൊന്നും ഇല്ലെന്നതിനാല്‍ അതൊന്നും തന്നെ ബാധിച്ചിട്ടില്ലെന്നു ഇഷ വ്യക്തമാക്കി.

അതേസമയം, എംംഎക്‌സ് പ്ലെയറില്‍ സംപ്രേക്ഷണം ചെയ്ത ഏക് ബദ്‌നാം ആശ്രം 3യുടെ രണ്ടാം ഭാഗത്തിലാണ് ഇഷയെ അവസാനമായി ആരാധകര്‍ കണ്ടത്. ബോബി ഡിയോളായിരുന്നു ഇതില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്.
ഇതു കൂടാതെ വണ്‍ ഡേ: ജസ്റ്റിസ് ഡെലിവേര്‍ഡ് എന്ന സീരീസില്‍ ഡിസിപി ലക്ഷ്മി റതിയായും ഇഷ അഭിനയിച്ചിരുന്നു. പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ഹേരാ ഫേരിയുടെ മൂന്നാം ഭാഗത്തില്‍ നടി അഭിനയിക്കുമെന്നു റിപ്പോര്‍ട്ടുകളുണ്ട്.
എന്നാല്‍ ഹാര്‍ദിക്കിനെ അവസാനമായി കളിക്കളത്തില്‍ കണ്ടത് സമാപിച്ച ഐപിഎല്ലിന്റെ 18ാം സീസണില്‍ മുംബൈ ഇന്ത്യന്‍സ് കുപ്പായത്തിലായിരുന്നു. അദ്ദേഹത്തിനു കീഴില്‍ ടീം പ്ലേഓഫ് വരെയത്തിയെങ്കിലും പഞ്ചാബ് കിങ്‌സിനു മുന്നില്‍ കാലിടറുകയായിരുന്നു.
ഐപിഎല്ലിനു ശേഷം ഇപ്പോള്‍ അവധിക്കാലം ആഘോഷിക്കുകയാണ് ഹാര്‍ദിക്. ആഗസ്റ്റില്‍ നടക്കാനിരിക്കുന്ന ബംഗ്ലാദേശ് പര്യടനത്തിലായിരിക്കും ഇനി അദ്ദേഹം കളിക്കുക. മൂന്നു വീതം ഏകദിന, ടി20 പരമ്പരകളാണ് ബംഗ്ലാദേശില്‍ ഇന്ത്യയെ കാത്തിരിക്കുന്നത്. രണ്ടു പരമ്പരകളിലും ഹാര്‍ദിക് കളിക്കുമെന്നാണ് സൂചനകള്‍.