അലി, അടുത്തത് സാക്ഷാല്‍ മാക്‌സ്‌വെല്‍!! ഇന്ത്യന്‍ മരുമകനാവുമോ? ഹൃദയം കവര്‍ന്നത് വിനി
മെല്‍ബണ്‍: പാകിസ്താന്‍ താരം ഹസന്‍ അലിക്കു പിന്നാലെ ഓസ്‌ട്രേലിയയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്‌വെല്ലും ഇന്ത്യയുടെ മരുമകനായി വന്നേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഇന്ത്യന്‍ യുവതിയുമായി മാക്‌സ്‌വെല്‍ കടുത്ത പ്രണയത്തിലാണെന്നും ഇരുവരുടെയും വിവാഹം അധികം വൈകാതെ നടക്കുമെന്നുമാണ് പാപ്പരാസികള്‍ പറയുന്നത്.
അടുത്തിടെയാണ് പാകിസ്താന്റെ യുവതാരമായ അലി ദുബായില്‍ താമസമാക്കിയ ഇന്ത്യന്‍ വംശജയായ സാമിയ ആര്‍സൂവിനെ തന്റെ ജീവിതസഖിയാക്കിയത്. ഇതിനു പിന്നാലെയാണ് മറ്റൊരു ഇന്ത്യന്‍- വിദേശ പ്രണയകഥ വാര്‍ത്തകളില്‍ നിറയുന്നത്.

മാക്‌സ്‌വെല്ലിനെ ക്ലീന്‍ബൗള്‍ഡാക്കിയ സുന്ദരി
ഓസ്‌ട്രേലിയയിലെ മെല്‍ബണില്‍ താമസമാക്കിയ വിനി രാമനെന്ന ഇന്ത്യന്‍ സുന്ദരിയാണ് മാക്‌സ്‌വെല്ലിനെ ക്ലീന്‍ ബൗള്‍ഡാക്കിയത്. ഏറെക്കാലമായി ഇരുവരും പ്രണയത്തിലാണെന്നു തെളിയിക്കുന്ന ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

ആദ്യത്തെ ഓസീസ് താരമല്ല
ഇതാദ്യമായല്ല ഒരു ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം ഇന്ത്യയുടെ മരുമകനായി വരുന്നത്. ഓസീസിന്റെ മുന്‍ സ്റ്റാര്‍ പേസറായിരുന്ന ഷോണ്‍ ടെയ്റ്റ് ഇന്ത്യക്കാരിയെയാണ് മിന്നുകെട്ടിയത്. 2014ലണ് മാസൂം സിന്‍ഹയെന്ന യുവതിയെ ടെയ്റ്റ് വിവാഹം കഴിച്ചത്. ഐപിഎല്ലിനിടെയുള്ള ഒരു പാര്‍ട്ടിക്കിടെയുള്ള അടുപ്പമാണ് ഇവരുടെ വിവാഹത്തില്‍ കലാശിച്ചത്.

വിവാഹം എപ്പോള്‍?
വിനിയും മാക്‌സ്‌വെല്ലും തമ്മിലുള്ള വിവാഹം അധികം വൈകാതെയുണ്ടാവുമോയെന്ന കാര്യത്തില്‍ സ്ഥിരീകരണമൊന്നും വന്നിട്ടില്ല. വിനിയുടെ ഇന്‍സ്റ്റഗ്രാം പേജിലാണ് മാക്‌സ്‌വെല്ലിനൊപ്പമുള്ള നിരവധി ചിത്രങ്ങള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
മാക്‌സ്‌വെല്ലും തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ വിനിക്കൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്തിട്ടുണ്ട്.ഇതു ക്രിക്കറ്റ് പ്രേമികള്‍ ഏറ്റെടുക്കുകയും ചെയ്തു കഴിഞ്ഞു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications