വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പുരുഷ വേഷത്തില്‍ ഫുട്‌ബോള്‍ കളി കാണാനെത്തിയ ഇറാനിയന്‍ സുന്ദരിയെ പോലീസ് പിടികൂടി

ടെഹ്‌റാന്‍: കായിക വിനോദത്തോട് ഇറാനിയന്‍ പെണ്‍കുട്ടികള്‍ കാണിക്കുന്ന താത്പര്യത്തെ ഇസ്ലാമിക ഭരണകൂടം അടിച്ചൊതുക്കുന്നത് പുതിയ കാര്യമല്ല. വലിയ രീതിയില്‍ മതത്തിന്റെ ചട്ടക്കൂടിനകത്തുനിന്നുമാത്രമേ ഇറാനിയന്‍ സ്ത്രീകള്‍ക്ക് കായിക വിനോദങ്ങളില്‍ ഏര്‍പ്പെടാന്‍ അവകാശമുളളൂ. പുരുഷ ഫുട്‌ബോള്‍ കളിക്കുന്ന സ്‌റ്റേഡിയത്തില്‍ സ്ത്രീകള്‍ക്ക് പ്രവേശനം പോലും അനുവദിച്ചിട്ടില്ലാത്ത രാജ്യമാണ് ഇറാന്‍.

arrest


ഇവിടുത്തെ സ്ത്രീകളാകട്ടെ ഫുട്‌ബോള്‍ കളിയില്‍ ഏറെ താത്പര്യമുള്ളവരും. പുരുഷ ഫുട്‌ബോള്‍ കാണാനുള്ള അവകാശത്തിനായി കാലങ്ങളായി പ്രതിഷേധങ്ങള്‍ നടക്കുന്നുണ്ടെങ്കിലും അതൊന്നും ഫലം കണ്ടിട്ടില്ല. കളികാണാനുള്ള താത്പര്യം മൂലം പുരുഷവേഷം കെട്ടി സ്റ്റേഡിയത്തിലെത്തുന്നവരും ചുരക്കമല്ല. പലരും ഇതിനെ തുടര്‍ന്ന് പിടിയിലാകാറുമുണ്ട്.

സൈനബ് എന്ന പെണ്‍കുട്ടിയാണ് ഏറ്റവുമൊടുവില്‍ ഈ രീതിയില്‍ പിടിയിലായത്. പെണ്‍കുട്ടി തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ പുറത്തുവിട്ട ചിത്രത്തില്‍ പോലീസ് വാഹനവും കാണാം. സ്റ്റേഡിയത്തില്‍വെച്ചുളള സെല്‍ഫിയും പുരുഷന്മാരെപ്പോലെ വേഷവിധാനം ചെയ്തുള്ള ഫോട്ടവുമൊക്കെ സൈനബ് പോസ്റ്റ് ചെയ്തിട്ടുണ്ട്. അതിവേഗമാണ് പെണ്‍കുട്ടിയുടെ ചിത്രവും വാര്‍ത്തയും ലോകമെങ്ങും വൈറലായി മാറിയത്.

1979 മുതല്‍ ഇറാനിലെ സ്ത്രീകള്‍ക്ക് സ്‌റ്റേഡയത്തില്‍ പുരുഷ ഫുട്‌ബോള്‍ കാണാന്‍ അനുവാദമില്ല. എന്നാല്‍, വനിതാ ഫുട്‌ബോള്‍ കാണാം. ലോകകപ്പ് ഫുട്‌ബോളിനിടെയുണ്ടായ പ്രതിഷേധത്തെ തുടര്‍ന്ന് സ്റ്റേഡിയത്തിലെ കൂറ്റന്‍ സ്‌ക്രീനില്‍ ഇറാന്‍ ടീമിന്റെ കളികാണാന്‍ സ്ത്രീകളെ അനുവദിച്ചിരുന്നു. ഇസ്ലാമിക നിയമം കര്‍ശനമായി നടപ്പാക്കുന്ന ഇറാനില്‍ തലമറയ്ക്കാതെ മറ്റു രാജ്യങ്ങളിലെ കായിക താരങ്ങള്‍ക്കുപോലും മത്സരത്തില്‍ പങ്കെടുക്കാന്‍ അനുവാദമില്ല.

യൂറോപ്പ ലീഗ്: ചെല്‍സിയുടെ ഹീറോയായി വില്ല്യന്‍... നാലടിച്ച് ആഴ്‌സനല്‍... ഫൈവ്സ്റ്റാര്‍ സെവിയ്യയൂറോപ്പ ലീഗ്: ചെല്‍സിയുടെ ഹീറോയായി വില്ല്യന്‍... നാലടിച്ച് ആഴ്‌സനല്‍... ഫൈവ്സ്റ്റാര്‍ സെവിയ്യ

Story first published: Friday, September 21, 2018, 14:00 [IST]
Other articles published on Sep 21, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X