Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ധോണിയുടെ ക്രിക്കറ്റ് ഭാവി എന്ത്? എല്ലാം ഇതിന് ശേഷം തീരുമാനിക്കാം; അനില്‍ കുംബ്ലെ പറയുന്നു

റാഞ്ചി: മുന്‍ ഇന്ത്യന്‍ നായകന്‍ എംഎസ് ധോണിയുടെ ക്രിക്കറ്റ് ഭാവിയെക്കുറിച്ചുള്ള ആശങ്കകള്‍ ഏറെയാണ്. ധോണി വിരമിക്കുന്നതായുള്ള അഭ്യൂഹവും ടി20 ലോകകപ്പ് കളിക്കാന്‍ ധോണി ഉണ്ടാവുമെന്ന അഭ്യൂഹവും ശക്തമാകവെ പ്രതികരണവുമായി മുന്‍ ഇന്ത്യന്‍ താരവും പരിശീലകനുമായിരുന്ന അനില്‍ കുംബ്ലെ രംഗത്തെത്തിയിരിക്കുകയാണ്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് (ഐപിഎല്‍) ശേഷം ധോണിയുടെ ക്രിക്കറ്റ് ഭാവിയെക്കുറിച്ച് തീരുമാനിക്കാമെന്നാണ് കുംബ്ലെ പ്രതികരിച്ചത്. ധോണിയെക്കുറിച്ചുള്ള എല്ലാ ചര്‍ച്ചകള്‍ക്കുമുള്ള ഉത്തരം ഐപിഎല്‍ നല്‍കും. അതിന് ശേഷം തീരുമാനിക്കാം അദ്ദേഹം ലോകകപ്പ് ടീമില്‍ ഇടം പിടിക്കുമോയെന്ന്. എല്ലാ ഇന്ത്യന്‍ ആരാധകരും ധോണി ലോകകപ്പ് കളിക്കണമെന്ന് തന്നെയാണ് ആഗ്രഹിക്കുന്നത്. കാത്തിരുന്ന് നമുക്ക് കാണാം-കുംബ്ലെ പറഞ്ഞു.

ഇന്ത്യ സ്പിന്‍ സ്‌പെഷ്യലിസ്റ്റുമാരെ പരിഗണിക്കണം. ഓള്‍റൗണ്ടര്‍മാര്‍ വരുമ്പോള്‍ ചാഹലിനെയും കുല്‍ദീപിനെയും മാറ്റിനിര്‍ത്തരുത്. വിക്കറ്റുകള്‍ വീഴ്ത്തുകയെന്നത് നിര്‍ണ്ണായകമാണ്.സ്പിന്നര്‍മാര്‍ക്കത് നന്നായി ചെയ്യാന്‍ സാധിക്കും. ഇന്ത്യന്‍ ടീം തിരഞ്ഞെടുക്കുമ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കണം. കാരണം ഓസ്‌ട്രേലിയന്‍ സാഹചര്യങ്ങളോട് ഉതകുന്ന താരങ്ങള്‍ക്കാവണം മുന്‍ഗണന നല്‍കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

anilkumble

2019ലെ ഏകദിന ലോകകപ്പ് സെമിയില്‍ ഇന്ത്യ ന്യൂസീലന്‍ഡിനോട് തോറ്റ് പുറത്തായതിന് ശേഷം ധോണി ഇന്ത്യന്‍ ടീമില്‍ കളിച്ചിട്ടില്ല. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ നായകനായ ധോണി മികച്ച പ്രകടനത്തോടെ തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

Story first published: Wednesday, January 1, 2020, 8:56 [IST]
Other articles published on Jan 1, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+